Antony Blinken: സമാധാനത്തിനും ഗാസയിലെ ജനതയുടെ സംരക്ഷണത്തിനും ഞങ്ങൾ സൗദിക്കൊപ്പം: ആന്‍റണി ബ്ലിങ്കൻ

Israel Hamas War: എത്രയും വേഗം വെടിനിർത്തലുണ്ടാവണമെന്നാണ്​ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിനായി ആഹ്വാനം ചെയ്യുകയും മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുകയാണെന്നും കൂടിക്കാഴ്​ചക്ക്​ ശേഷം അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Oct 14, 2023, 10:54 PM IST
  • സമാധാനത്തിനും ഗാസയിലെ ജനതയുടെ സംരക്ഷണത്തിനും ഞങ്ങൾ സൗദിക്കൊപ്പം
  • സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ റിയാദിലെത്തിയ ബ്ലിങ്കൻ ഇന്ന് സൗദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി
Antony Blinken: സമാധാനത്തിനും ഗാസയിലെ ജനതയുടെ സംരക്ഷണത്തിനും ഞങ്ങൾ സൗദിക്കൊപ്പം: ആന്‍റണി ബ്ലിങ്കൻ

റിയാദ്​: ഗാസയിലെ ജനതങ്ങളുടെ സംരക്ഷണത്തിനും മേഖലയിലെ സാമധാനത്തിനും ഞങ്ങൾ സൗദിക്കൊപ്പം നിൽക്കുമെന്ന്​ അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ പറഞ്ഞു. ഹമാസ്-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ റിയാദിലെത്തിയ ബ്ലിങ്കൻ ശനിയാഴ്​ച സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി നടത്തിയ കൂടിക്കാഴ്​ചക്ക്​ ശേഷമാണ്​​ ഈ നിലപാട്​ അറിയിച്ചത്. 

Also Read: Kuwait: പലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കുവൈത്ത്; എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം

മേഖലയിൽ സമാധാനം കൊണ്ടു വരുന്നതിനും ഗാസയിലെ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഞങ്ങൾ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും​. ഗാസയിൽ സുരക്ഷിത മേഖലകൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും അതുപോലെ ഒരു മാനുഷിക ഇടനാഴി തുറക്കാനും അതുവഴി സഹായം ആവശ്യമുള്ള ആളുകളിലേക്ക് എത്തിക്കാനും ഞങ്ങൾ കൂട്ടായ ശ്രമം നടത്തുകയാണെന്നും​. ഇസ്രായേലിലായാലും ഗാസയിലായാലും സിവിലിയന്മാർ അനുഭവിക്കുന്ന ദുരിതങ്ങൾ കാണാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ലെന്നും അവരെ സംരക്ഷിക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും ബ്ലിങ്കൻ വ്യക്തമാക്കി.എത്രയും വേഗം വെടിനിർത്തലുണ്ടാവണമെന്നാണ്​ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിനായി ആഹ്വാനം ചെയ്യുകയും മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുകയാണെന്നും കൂടിക്കാഴ്​ചക്ക്​ ശേഷം അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത് അസ്വസ്ഥാജനകമായ ഒരു സാഹചര്യമാണ്. സംഘർഷത്തിന്‍റെ രൂക്ഷമായ ഫലം അനുഭവിക്കുന്നത്​ സാധാരണക്കാരാണ്. 

Also Read: Kuwait News: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത്; ടവറുകളിൽ പലസ്തീന്റെ പതാക ഉയർന്നു

മേഖലയിൽ വേഗത്തിൽ സമാധാനം തിരികെ കൊണ്ടുവരാനും അക്രമം അവസാനിപ്പിക്കാനും ഒപ്പം ഇനി ഇത്തരമൊരു സാഹചര്യം ഉണ്ടാവാതിരിക്കാനും സാധ്യമായ ഒരു വഴി കണ്ടെത്തേണ്ടതുണ്ടെന്നും സൗദി മന്ത്രി പറഞ്ഞു. ഇരുവശത്തുമുള്ള സാധാരണക്കാരായ ജനങ്ങളെയാണ് ഇത് ​ ബാധിക്കുന്നതെന്നും അമീർ ഫൈസൽ വ്യക്തമാക്കി. ഗാസയിലെ അക്രമം നിയന്ത്രിക്കാൻ സഹായം തേടാനും ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനും നടത്തുന്ന അറബ്​, പശ്ചിമേഷ്യൻ പര്യടനത്തി​ന്‍റെ ഭാഗമായി ആൻറണി ബ്ലിങ്കൻ വെള്ളിയാഴ്​ച രാത്രിയാണ്​ സൗദിയിലെത്തിയത്​. സംഘർഷം പടരുന്നത് തടയാനും ബന്ദികളെ ഉടനടി സുരക്ഷിതമായി മോചിപ്പിക്കാനും സിവിലിയന്മാരുടെ സംരക്ഷണത്തിനുള്ള സംവിധാനങ്ങൾ സാധ്യമാക്കാനും സഹായിക്കുന്നതിനുള്ള ശ്രമങ്ങളിൽ പശ്ചിമേഷ്യയിലെയും അറബ്​ മേഖലയിലെയും സൗഹൃദ രാജ്യങ്ങളുടെ പിന്തുണയും ഇടപെടലും തേടിയാണ്​ സെക്രട്ടറിയുടെ പര്യടനമെന്ന്​ സ്​റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ്​ വക്താവ് മാറ്റ് മില്ലർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Also Read: Trigrahi Yoga: സൂര്യഗ്രഹണത്തിൽ ത്രിഗ്രഹി യോഗം; ഈ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!

ഇതിനിടയിൽ ജോർദാൻ രാജാവ്​ അബ്​ദുല്ല രണ്ടാമനും ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബാസുമായും ആൻറണി ബ്ലിങ്കൺ ഇന്നലെ കൂടിക്കാഴ്​ച നടത്തിയിരുന്നു. ശേഷം ഖത്തറിലെത്തി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ അൽതാനിയുമായും ചർച്ച നടത്തിയ ശേഷം അദ്ദേഹം റിയാദിലെത്തി. പലസ്​തീൻ ഇസ്രായേൽ സംഘർഷം ആരംഭിച്ച്​ ഏഴാമത്തെ ദിവസമാണ്​ അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറിയുടെ അറബ്​ പര്യാടനമെന്നത് ശ്രദ്ധേയം. ഒരൊറ്റ ദിവസത്തിലാണ്​ നാല് രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചത്. നാളെ അദ്ദേഹം യുഎയിലെത്തും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News