UAE: എട്ടു വയസുകാരിയെ പീഡിപ്പിച്ചു നാടുവിട്ട മലയാളി അജ്മാനിൽ പിടിയിൽ

UAE: നാട്ടിൽ നിന്നു കുറ്റകൃത്യം ചെയ്തു വിദേശത്തേക്കു മുങ്ങുന്നവർ ധാരാളമുണ്ട് എങ്കിലും കുറ്റം ചെയ്താൽ എന്നായാലും പിടിക്കപ്പെടും. 

Written by - Zee Malayalam News Desk | Last Updated : Oct 13, 2022, 04:55 PM IST
  • എട്ടു വയസുകാരിയെ പീഡിപ്പിച്ചു നാടുവിട്ട മലയാളി അജ്മാനിൽ പിടിയിൽ
  • തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ഫെബിനെയാണ് പിടികൂടിയത്
  • ഫെബിനെ കേരള പോലീസ് യുഎഇയിലെത്തി ഏറ്റുവാങ്ങി
UAE: എട്ടു വയസുകാരിയെ പീഡിപ്പിച്ചു നാടുവിട്ട മലയാളി അജ്മാനിൽ പിടിയിൽ

അജ്മാൻ: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു നാടുവിട്ട പോക്സോ കേസ് പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ അജ്മാനിൽ നിന്നു പിടികൂടി.  തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ഫെബിനെയാണ് പിടികൂടിയത്.  ഫെബിനെ കേരള പോലീസ് യുഎഇയിലെത്തി ഏറ്റുവാങ്ങി.  കേസിനാസ്പദമായ സംഭവം നടക്കുന്നത് 2018 ലാണ്.  

Also Read: ഉടൻ പിരിച്ചുവിടുമെന്ന് മനസിലാക്കിയ ജീവനക്കാരൻ കമ്പനി പണവുമായി മുങ്ങി; നടപടിയുമായി അബുദാബി കോടതി

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇന്റർപോളിന്റെ സഹായം തേടുകയായിരുന്നു.  ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം യുഎഇ പ്രതിയെ കസ്റ്റഡിയിൽ എടുത്തശേഷം  വിവരം അറിയിച്ചു. ഇതനുസരിച്ചു തിരുവനന്തപുരം റൂറൽ ഡിസിആർബി ഡിവൈഎസ്പി വിജുകുമാർ, ഇൻസ്പെക്ടർ ശ്രീജേഷ്, ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ വി.കെ.സന്തോഷ് എന്നിവരടങ്ങുന്ന സംഘം യുഎഇയിലെത്തുകയും നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ഏറ്റുവാങ്ങുകയുമായിരുന്നു. 

Also Read: നായയെ വേട്ടയാടാൻ പോയ കടുവയ്ക്ക് കിട്ടി മുട്ടൻ പണി, നോക്കി നിന്ന സിംഹവും കുലുങ്ങിയില്ല..! വീഡിയോ വൈറൽ 

ശേഷം ഇന്നലെ രാത്രി 10 നുള്ള ഷാർജയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ കൊണ്ടുപോരുകയും ചെയ്തു. ഇന്നു പുലർച്ചെയോടെ നാട്ടിലെത്തിയ സംഘം കൂടുതൽ അന്വേഷണം നടത്തി പ്രതിയെ റിമാൻഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.  ഇത് മൂന്നാം തവണയാണ് കേരള പൊലീസ് യുഎഇയിലെത്തി പ്രതിയെ ഏറ്റുവാങ്ങുന്നത്. പൊതുവെ നാട്ടിൽ നിന്നു കുറ്റകൃത്യം ചെയ്തു വിദേശത്തേക്കു മുങ്ങുന്ന പതിവുണ്ടെന്നും എവിടെ പോയാലും രക്ഷപ്പെടില്ലെന്ന സൂചനയാണ് ഇതിലൂടെ മനസിലാക്കേണ്ടതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News