Waltair Veerayya OTT : ചിരിഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ ഒടിടി റിലീസിന് ഒരുങ്ങുന്നു; എപ്പോൾ. എവിടെ കാണാം?

Waltair Veerayya OTT Release Date : ചിത്രം ജനുവരി 13ന് നന്ദമൂരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഢിയുമായി സംക്രാന്തിക്ക് ക്ലാഷ് റിലീസായി തിയറ്ററുകളിൽ എത്തിയിരുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 08:21 PM IST
  • നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം.
  • ചിത്രം ജനുവരി 13ന് തിയറ്ററുകളിൽ എത്തിയിരുന്നു.
  • തെന്നിന്ത്യൻ താരം ശ്രുതി ഹസനാണ് നായിക.
  • മൈത്രി മൂവി മേക്കേഴ്സാണ് ഇരു ചിത്രങ്ങളും നിർമിച്ചിരിക്കുന്നത്.
Waltair Veerayya OTT : ചിരിഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ ഒടിടി റിലീസിന് ഒരുങ്ങുന്നു; എപ്പോൾ. എവിടെ കാണാം?

തെലുങ്ക് മെഗാസ്റ്റാർ ചിരിഞ്ജീവി കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം വാള്‍ട്ടര്‍ വീരയ്യ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ലോക്കൽ ഹീറോയായി എത്തുന്ന മെഗാ സ്റ്റാറിന്റെ ഗംഭീര ആക്ഷൻ രംഗങ്ങൾ എല്ലാം കോർത്തിണിക്കിയാണ് വാൾട്ടർ വീരയ്യ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 27 മുതൽ ഒടിടി റിലീസാകും. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം. ചിത്രം ജനുവരി 13ന് നന്ദമൂരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഢിയുമായി സംക്രാന്തിക്ക് ക്ലാഷ് റിലീസായി തിയറ്ററുകളിൽ എത്തിയിരുന്നു. തെന്നിന്ത്യൻ താരം ശ്രുതി ഹസനാണ്  നായിക. മൈത്രി മൂവി മേക്കേഴ്സാണ് ഇരു ചിത്രങ്ങളും നിർമിച്ചിരിക്കുന്നത്.

സംവിധായകൻ ബോബി കൊല്ലി ഒരുക്കുന്ന ക്രേസി മെഗാ മാസ്സ് ആക്ഷൻ എന്റർടെയ്നറാണ് വാൾട്ടയർ വീരയ്യ. രവി തേജയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജി കെ മോഹൻ ആണ്. 

ALSO READ : വാരിക്കുഴിയിലെ കൊലപാതകത്തിന് ശേഷം രജീഷ് മിഥില ഒരുക്കുന്ന തമിഴ് ചിത്രം യാനൈ മുഖത്താന്റെ ഫസ്റ്റ്ലുക്ക് പുറത്ത്

ആർതർ എ വിൽസൺ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നിരഞ്ജൻ ദേവരാമൻ എഡിറ്ററും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറുമാണ്. കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്ത് വിഭാഗത്തിൽ ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരും ഉൾപ്പെടുന്നു.

കഥ, സംഭാഷണം, സംവിധാനം: കെ എസ് രവീന്ദ്ര (ബോബി കൊല്ലി), നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ, ബാനർ: മൈത്രി മൂവി മേക്കേഴ്സ്, സംഗീത സംവിധായകൻ: ദേവി പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, സഹനിർമ്മാതാക്കൾ: ജി കെ മോഹൻ, പ്രവീൺ എം, തിരക്കഥ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി. രചന: ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി, സിഇഒ: ചെറി, കോസ്റ്റ്യൂം ഡിസൈനർ: സുസ്മിത കൊനിഡേല, ലൈൻ പ്രൊഡ്യൂസർ: ബാലസുബ്രഹ്മണ്യം കെ.വി.വി, പബ്ലിസിറ്റി : ബാബാ സായി കുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News