Vikrant Rona: 'വിക്രാന്ത് റോണ' ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമാണിത്. അനൂപ് ഭണ്ഡാരി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2022, 08:41 AM IST
  • സെപ്തംബർ രണ്ട് മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.
  • സീ 5 ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
  • അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ചിത്രം ജൂലൈ 28നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
Vikrant Rona: 'വിക്രാന്ത് റോണ' ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

കിച്ച സുദീപ് നായകനായെത്തിയ വിക്രാന്ത് റോണയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്തംബർ രണ്ട് മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.  സീ 5 ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്ത ചിത്രം ജൂലൈ 28നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് വിക്രാന്ത് റോണ. 3ഡിയിൽ എത്തിയ ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചത് വില്യം ഡേവിഡ് ആണ്. ആഷിക് കുസുഗൊള്ളി ആണ് ചിത്ര സംയോജനം നിര്‍വഹിച്ചത്.

ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമാണിത്. അനൂപ് ഭണ്ഡാരി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ നീത അശോക് ആണ് നായിക. നിരൂപ് ഭണ്ഡാരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ശാലിനി ആര്‍ട്‍സിന്‍റെ ബാനറില്‍ ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവർ നിർമ്മിച്ച ചിത്രത്തിന്റെ സഹനിർമ്മാണം ഇന്‍വെനിയോ ഫിലിംസിന്‍റെ ബാനറില്‍ അലങ്കാര്‍ പാണ്ഡ്യനാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

Also Read: Chup Movie: ദുൽഖറിന്റെ ബോളിവുഡ് ചിത്രം ചുപ് എത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

 

വിക്രാന്ത് റോണയുടെ സംഗീത സംവിധാനം നിർവഹിച്ചത് ബി അജിനേഷ് ലോകനാഥ്‌ ആണ്. ചിത്രത്തിന് മികച്ച വേള്‍ഡ്‍വൈഡ് റിലീസ് ആണ് ലഭിച്ചത്. 13.50 കോടിയാണ് റിലീസ് ദിനത്തിൽ കിച്ച സുദീപ് ചിത്രം നേടിയത്. വാരാന്ത്യത്തിലെ ആകെ കളക്ഷന്‍ 40 കോടിയോളം ആയിരുന്നു. ലോകമെമ്പാടും 6000 സ്ക്രീനുകളിലാണ് വിക്രാന്ത് റോണ പ്രദര്‍ശനത്തിന് എത്തിയത്. 95 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 200 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 'ഇൻസ്‍പെക്ടര്‍ റോണ' എന്ന കഥാപാത്രത്തെയാണ് കിച്ച സുദീപ് ചിത്രത്തില്‍ അഭിനയിച്ചത്. ജാക്വിലിൻ ഫെര്‍ണാണ്ടസ്, രവിശങ്കര്‍ ഗൗഡ, മധുസുദൻ റാവു, വി പ്രിയ, വാസുകി വൈഭവ്, വിശ്വനാഥ്, ചിത്രകല ബിരദര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News