Marco: കയ്യിൽ ചോരക്കറയും എരിയുന്ന സിഗാറും; 'മാർക്കോ' പുത്തൻ പോസ്റ്റർ

Marco latest poster: ഹനീഫ് അദേനി തിരക്കഥ രചിച്ച്  സംവിധാനം ചെയ്യുന്ന മാർക്കോ ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റവും മികച്ച ഹൈ വോൾട്ടേജ് ചിത്രമായിരിക്കും എന്നതിൽ തർക്കമില്ല. 

Written by - Zee Malayalam News Desk | Last Updated : May 10, 2024, 02:17 PM IST
  • എട്ട് ആക്ഷനുകളാണ് മാർക്കോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
  • കലൈസിംഗ് സൺ, സ്റ്റണ്ട് സെൽവ തുടങ്ങിയവരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്.
  • രവി ബസ്രൂറിൻ്റെ സംഗീതം ഈ ചിത്രത്തിൻ്റെ ആകർഷണിയത വർദ്ധിപ്പിക്കുന്നു.
Marco: കയ്യിൽ ചോരക്കറയും എരിയുന്ന സിഗാറും; 'മാർക്കോ' പുത്തൻ പോസ്റ്റർ

ഉണ്ണി മുകുന്ദൻ ആക്ഷൻ ഹീറോയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റൊരു  അപ്ഡേറ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്. മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായുള്ള മാർക്കോ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. 

ഹനീഫ് അദേനി തിരക്കഥ രചിച്ച്  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മാർക്കോ എന്ന കേന്ദ്ര കഥാപാത്രത്തെ ആക്ഷൻ ഹീറോ ഉണ്ണി മുകുന്ദൻ ഏറെ ഭദ്രമാക്കുന്നു. ക്യൂബ് എൻ്റെർടൈൻമെൻ്റസ് & ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും വയലൻസ്, ആക്ഷൻ ചിത്രമായ മാർക്കോ എന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ പോസ്റ്റർ തന്നെയാണ്  അണിയറ പ്രവർത്തകർപുറത്തു വിട്ടിരിക്കുന്നത്. മൂന്നാറിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം വ്യത്യസ്ഥലൊക്കേഷനുകളിലൂടെ പൂർത്തിയാകും. 

ALSO READ: മറികടന്നത് ഈ ദുൽഖർ ചിത്രത്തിന്റെ റെക്കോർഡ്; 'ആവേശം' ഒടിടി റൈറ്റ്സ് വിറ്റത് വന്‍ വിലയ്ക്ക്

എട്ട് ആക്ഷനുകളാണ് മാർക്കോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അമീർ ഖാൻ ചിത്രങ്ങൾക്ക് ആക്ഷൻ കോറിയോഗ്രാഫി ഒരുക്കുന്ന കലൈസിംഗ് സൺ, സ്റ്റണ്ട് സെൽവ തുടങ്ങിയ പ്രമുഖരാണ് മാർക്കോയിലെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റവും മികച്ച ഹൈ വോൾട്ടേജ് കഥാപാത്രമായിരിക്കും മാർക്കോ എന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 

കെ.ജി.എഫിലൂടെ സംഗീത പ്രേമികളുടെ ഹരമായി മാറിയ രവി ബസ്രൂറിൻ്റെ സംഗീതം ഈ ചിത്രത്തിൻ്റെ ആകർഷണിയത വർദ്ധിപ്പിക്കുന്നു. ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് - ഷെമീർ മുഹമ്മദ്, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് - സ്യമന്തക് പ്രദീപ്, പ്രമോഷൻ കൺസൽട്ടൻ്റ് - വിപിൻ കുമാർ, മാർക്കറ്റിംഗ് - 10 ജി മീഡിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പിആർഒ - വാഴൂ‍ർ ജോസ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News