Nadikar Thilakam: 'നടികര്‍ തിലക'വുമായി ടൊവിനോ; പുത്തന്‍ അപ്‌ഡേറ്റ് എത്തി

Nadikar Thilakam Updates: ദുബായ്, ഹൈദരാബാദ്, കാശ്മീര്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ ഇടങ്ങളിൽ ആയിരുന്നു ഷൂട്ടിംഗ്.  

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 09:15 PM IST
  • ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
  • ഗോഡ്‌സ്പീഡാണ് ചിത്രം നിര്‍മ്മിക്കുന്നത്.
  • സുവിന്‍ എസ് സോമശേഖരന്‍ ആണ് തിരക്കഥ.
Nadikar Thilakam: 'നടികര്‍ തിലക'വുമായി ടൊവിനോ; പുത്തന്‍ അപ്‌ഡേറ്റ് എത്തി

ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നടികര്‍ തിലകം'. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ദുബായ്, ഹൈദരാബാദ്, കാശ്മീര്‍, മൂന്നാര്‍, കൊച്ചി എന്നിങ്ങനെ 30 സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. ഭാവന, ബാബു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ പുറത്തുവരും. 

ALSO READ:  'ഹിയർ ഈസ് ദി ഡെവിൾ’; ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ റിലീസായി

തിരക്കഥ - സുവിന്‍ എസ് സോമശേഖരന്‍. ക്യാമറ - ആല്‍ബി. എഡിറ്റര്‍ - രജീഷ് രാജ്. കലാസംവിധാനം - പ്രശാന്ത് മാധവ്. ചീഫ് അസോസിയേറ്റ് - നിതിന്‍ മൈക്കിള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് കാരന്തൂര്‍, ഓഡിയോഗ്രഫി - ഡാന്‍ ജോസ്. വസ്ത്രാലങ്കാരം - ഏക്ത ഭട്ടേത്.  മേക്കപ്പ് - ആര്‍ ജി വയനാടന്‍. സൗണ്ട് ഡിസൈന്‍ - അരുണ്‍ വര്‍മ്മ തമ്പുരാന്‍, വിഷ്വല്‍ എഫ് എക്‌സ് - മേരകി. വി എഫ് എക്‌സ്, പ്രോമോ സ്റ്റില്‍ - രമ ചൗധരി, സ്റ്റില്‍ ഫോട്ടോഗ്രഫി - വിവി ചാര്‍ളി, പബ്ലിസിറ്റി ഡിസൈന്‍ - ഹെസ്റ്റണ്‍ ലിനോ, ഡിജിറ്റല്‍ പി ആര്‍ - അനൂപ് സുന്ദരന്‍, പി ആര്‍ ഓ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News