Tiger 3 Ott | ടൈഗർ 3 ഒടിടിയിൽ എത്തുന്നു, എന്ന് കാണാം

നവംബർ 12-ന് ദീപാവലിയോടനുബന്ധിച്ചാണ് ടൈഗർ 3 റിലീസ് ചെയ്തത്. ആദ്യ ദിനം 43 കോടി രൂപ നേടിയ ചിത്രം സൽമാൻ ഖാന്റെ ഏറ്റവും ഉയർന്ന ഓപ്പണിങ്ങ് ബോക്സോഫീസ് കണക്ക് കൂടിയാണ്

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 03:45 PM IST
  • നവംബർ 12-ന് ദീപാവലിയോടനുബന്ധിച്ചാണ് ടൈഗർ 3 റിലീസ് ചെയ്തത്
  • ആദ്യ ദിനം 43 കോടി രൂപ നേടിയ ചിത്രമാണിത്
  • 16 ദിവസം കൊണ്ട് 273.8 കോടി രൂപയാണ് ചിത്രം ബോക്സോഫീസിൽ സ്വന്തമാക്കിയത്
Tiger 3 Ott | ടൈഗർ 3 ഒടിടിയിൽ എത്തുന്നു, എന്ന് കാണാം

സൽമാൻഖാൻ, കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവർ അഭിനിയിച്ച ടൈഗർ-3 ഉടൻ ഒടിടിയിലേക്ക് എത്തുന്നു. ചിത്രം അധികം താമസിക്കാതെ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുമെന്നാണ് വിവരം. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ഒരു പ്രധാന ഭാഗമാണിത്. 'ഏക് ഥാ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'വാർ', 'പത്താൻ' എന്നിവയ്ക്ക് ശേഷം ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ എൻട്രിയായിരുന്നു ഈ ചിത്രം.

മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന 'ടൈഗർ 3' -ൽ സൽമാനും കത്രീനയും ടൈഗർ, സോയ എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.  ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ വേഷം അവതരിപ്പിച്ചത്. 'ടൈഗർ 3'യിൽ ഷാരൂഖ് ഖാൻ  പഥാൻ എന്ന കഥാപാത്രമായും ഹൃത്വിക് റോഷനും കബീറായും അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. 

നവംബർ 12-ന് ദീപാവലിയോടനുബന്ധിച്ചാണ് ടൈഗർ 3 റിലീസ് ചെയ്തത്. ആദ്യ ദിനം 43 കോടി രൂപ നേടിയ ചിത്രം സൽമാൻ ഖാന്റെ ഏറ്റവും ഉയർന്ന ഓപ്പണിങ്ങ് ബോക്സോഫീസ് കണക്ക് കൂടിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 16 ദിവസം കൊണ്ട് 273.8 കോടി രൂപയാണ് ചിത്രം ബോക്സോഫീസിൽ സ്വന്തമാക്കിയത്. നിലവിലെ വിവരങ്ങൾ പ്രകാരം ചിത്രം ജനുവരി 7-ന് ഒടിടിയിൽ റിലീസാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News