Angelo Movie: നിഗൂഢതകൾ നിറച്ച് 'എയ്ഞ്ചലോ'; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു..

Angelo Movie Titel Poster: നവാഗതരായ ഷാജി അൻസാരി  സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണിത്.  

Written by - Zee Malayalam News Desk | Last Updated : May 5, 2024, 12:35 PM IST
  • വൈഗ റോസ്, ദിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
  • മലയാളം, തമിഴ് എന്നീ ഭാഷകളിൽ ചിത്രം എത്തും.
  • ടി എസ് ബാബു ഛായാഗ്രഹണം നിർവഹിക്കുന്നു.
Angelo Movie: നിഗൂഢതകൾ നിറച്ച് 'എയ്ഞ്ചലോ'; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു..

ബ്ലൂവെയ്ൽസ് ഇന്റർനാഷണലിൻ്റെ ബാനറിൽ വൈഗ റോസ്, ദിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതരായ ഷാജി അൻസാരി  സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം 'എയ്ഞ്ചലോ'ൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. നിഗൂഢതകൾ നിറച്ച ഒരു ഹോറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. ചിത്രത്തിൻ്റെ കഥയും, തിരക്കഥയും നിർവഹിക്കുന്നത് സംവിധായകരായ ഷാജിഅൻസാരി തന്നെയാണ്.

മലയാളം, തമിഴ് എന്നീ ഭാഷകളിൽ എത്തുന്ന സിനിമയിൽ വൈഗ റോസ്, ദിയ എന്നിവരെ കൂടാതെ കുളപ്പുള്ളി ലീല, റഫീഖ് ചൊക്ലി, റാഫി അമൻ, ഷാജി ടി, സുധീർ, അദിതി ശിവകുമാർ, ഐശ്വര്യ എസ് ആനന്ദ്, ദേവിക തുടങ്ങിയവരും ചിത്രത്തിൽ അഭിയനയിക്കുന്നു. ടി എസ് ബാബു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ മുഹമ്മദ് ഷാൻ ആണ്.

ALSO READ: നസ്ലിനും അഭിനവ് സുന്ദർ നായകും ഒന്നിക്കുന്ന ചിത്രം; വീണ്ടുമൊരു ഹിറ്റ് പ്രതീക്ഷിച്ച് പ്രേക്ഷകർ

ഡി.ഐ: ഷാൻ, ബി.ജി.എം & മ്യൂസിക്: മുരളി അപ്പാടത്ത്, പ്രൊജക്റ്റ്‌ ഡിസൈനർ: ഷാജി ടി നെടുങ്കല്ലേൽ, പ്രൊഡക്ഷൻ കൺട്രോളർ: മണി ബാല, ലിറിക്‌സ്: എം.എ  അൻസാരി, രവി ലയം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ക്രിസ്റ്റോ ജോൺ, ആർട്ട്‌: ഗ്ലാട്ടൺ പീറ്റർ, കോസ്റ്റ്യൂ ഡിസൈനർ: ശിവകുമാർ, മേക്കപ്പ്: സുരേഷ് കെ ജോൺ, സ്റ്റണ്ട്: ബ്രൂസ്ലീ രാജേഷ്, കൊറിയോഗ്രാഫി: കിരൺ ക്രിഷ്, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, സ്റ്റുഡിയോ: സിനിഹോപ്സ്, സൗണ്ട് ബ്രിവറി, ടൈറ്റിൽസ് & വി.എഫ്.എക്സ്: ശ്രീനാഥ്, സ്റ്റിൽസ്: സന്തോഷ്‌, പി.ആർ.ഒ: പി ശിവപ്രസാദ്, മാർക്കറ്റിംഗ്: ബി.സി ക്രീയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക്‌ മോമൻറ്സ് എന്നിവരാണ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News