Singer Mangali: കാറിനുപിന്നില്‍ ട്രക്ക് ഇടിച്ചു; തെലുങ്കിലെ പ്രശസ്ത ഗായിക സത്യവതി റാഥോഡിന് പരിക്ക്

Mangli Injuries In Road Accident: ഈ സമയം ഗായികയ്‌ക്കൊപ്പം രണ്ട് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. അപകടത്തെ തടുർന്ന് മാങ്ക്ലിയുള്‍പ്പെടെയുള്ളവരെ ഉടനടി ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2024, 12:57 PM IST
  • വാഹനാപകടത്തില്‍ തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്ലിക്ക് പരിക്ക്
  • ചാനല്‍ പരിപാടി കഴിഞ്ഞ് മടങ്ങിവരവേ മാങ്ക്ലി സഞ്ചരിച്ചിരുന്ന കാറിനുപിന്നില്‍ ട്രക്ക് ഇടിച്ചാണ് അപകടം
  • ഈ സമയം ഗായികയ്‌ക്കൊപ്പം രണ്ട് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു
Singer Mangali: കാറിനുപിന്നില്‍ ട്രക്ക് ഇടിച്ചു; തെലുങ്കിലെ പ്രശസ്ത ഗായിക സത്യവതി റാഥോഡിന് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ വാഹനാപകടത്തില്‍ തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്ലിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഷംഷാബാദില്‍ ഒരു ചാനല്‍ പരിപാടി കഴിഞ്ഞ് മടങ്ങിവരവേ മാങ്ക്ലി സഞ്ചരിച്ചിരുന്ന കാറിനുപിന്നില്‍ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. 

Also Read: ശരിക്കും സംഭവിച്ചതെന്ത്? ശബ്ദം നഷ്ടമായതിനെക്കുറിച്ച് പ്രതികരിച്ച് താര കല്യാൺ

ഈ സമയം ഗായികയ്‌ക്കൊപ്പം രണ്ട് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. അപകടത്തെ തടുർന്ന് മാങ്ക്ലിയുള്‍പ്പെടെയുള്ളവരെ ഉടനടി ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. അപകടം ഉണ്ടായത് ഞായറാഴ്ചയായിരുന്നു.  സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.അപകടത്തിനിടയാക്കിയ ട്രക്ക് ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പോലീസ് കേസെടുത്തിട്ടുണ്ട്.  താന്‍ സുരക്ഷിതയാണെന്നും ചെറിയ അപകടമാണുണ്ടായതെന്നും മാങ്ക്ലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളൊന്നും വിശ്വസിക്കരുതെന്നും ഗായിക പറഞ്ഞിട്ടുണ്ട്.

Also Read: വർഷങ്ങൾക്ക് ശേഷം മീന രാശിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും!

 

തെലുങ്ക് ചലച്ചിത്രരംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഗായികമാരില്‍ ഒരാളാണ് സത്യവതി റാഥോഡെന്ന മാങ്ക്ലി. അല വൈകുണ്ഠപുരം ലോ എന്ന ചിത്രത്തിലെ രാമുലോ രാമുലാ, സീട്ടി മാര്‍-ലെ ജ്വാലാ റെഡ്ഡി, പുഷ്പയിലെ ഓ അണ്ടവാ മാമാ (കന്നഡ), വിക്രാന്ത് റോണ എന്ന ചിത്രത്തിലെ രാ രാ രക്കമ്മ (തെലുങ്ക് പതിപ്പ്) തുടങ്ങി നിരവധി ഗാനങ്ങള്‍ ആലപിച്ച ഗായികയാണ് സത്യവതി റാഥോഡ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News