Sree Dhanya Catering Service OTT : ജിയോ ബേബി ചിത്രം ശ്രീധന്യ കാറ്റെറിങ് സർവീസ് ഒടിടിയിലെത്തി; എവിടെ കാണാം?

Sree Dhanya Catering Service OTT Release ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം. ഇന്ത്യക്ക് പുറത്തും ആമസോൺ പ്രൈം വീഡിയോ വഴിയാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 06:37 PM IST
  • ഓഗസ്റ്റ് 26ന് തിയറ്ററുകളിൽ എത്തിയ ചിത്രം നീണ്ട നാളുകൾക്കൊടുവിലാണ് ഒടിടിയിൽ സംപ്രേഷണം ചെയ്യുന്നത്
  • സംവിധായകനായ ജിയോ തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്
  • ബഹുഭൂരിപക്ഷം പുതുമുഖങ്ങളെ വെച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
Sree Dhanya Catering Service OTT : ജിയോ ബേബി ചിത്രം ശ്രീധന്യ കാറ്റെറിങ് സർവീസ് ഒടിടിയിലെത്തി; എവിടെ കാണാം?

കൊച്ചി : സംസ്ഥാന അവാർഡ് ജേതാവ് ജിയോ ബേബി ഒരുക്കിയ ശ്രീ ധന്യ കാറ്ററിംഗ് സർവീസ് സിനിമ ഒടിടിയിൽ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമോസൺ പ്രൈം വീഡിയോയിലാണ് സംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് 26ന് തിയറ്ററുകളിൽ എത്തിയ ചിത്രം നീണ്ട നാളുകൾക്കൊടുവിലാണ് ഒടിടിയിൽ സംപ്രേഷണം ചെയ്യുന്നത്. ബഹുഭൂരിപക്ഷം പുതുമുഖങ്ങളെ വെച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകനായ ജിയോ ബേബിയും പ്രശാന്ത് മുരളി, കള ഫെയിം മൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മാൻകൈൻഡ് സിനാമാസ് സിമിട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിന എസ് രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിയോ ബേബിക്കും പ്രശാന്ത് മുരളിക്കു, മൂറിന് പുറമെ ചിത്രത്തിൽ ഭൂരിപക്ഷ പേരും പുതുമഖങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. സംവിധായക കുഞ്ഞില മസിലാമണിയും ചിത്രത്തിൽ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ALSO READ : Kumari OTT: കുമാരി നെറ്റ്ഫ്ളിക്സിലെത്തും; റീലിസ് തീയ്യതി പുറത്ത് വിട്ടു

സംവിധായകനായ ജിയോ തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. സാലു കെ തോമസാണ് ഛായഗ്രാഹകൻ. സുഹൈൽ കോയ, അലീന എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബേസിൽ സി.ജെയാണ്. അഖിൽ ആനന്ദനാണ് കോ-ഡയറക്ടർ. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ് നിർവഹിക്കുന്നത്. 

നോബിൻ കുര്യൻ-ആർട്ട് ഡയറെക്ടർ, ടോണി ബാബു എംപിഎസ്ഇ-സൌണ്ട് ഡിസൈനർ, സ്വാതി വിജയൻ- കോസ്റ്റ്യും ഡിസൈനർ, അജയ് അലക്സ്- സിറ്റൽസ്, ദീപക് ശിവൻ- വിഎഫ്എക്സ്, ലിജു പ്രഭാകർ- കളറിസ്റ്റ്, റോബിൻ കുഞ്ഞുകുട്ടി എംപിഎസ്ഇ- സൌണ്ട് മിക്സ്, നിയാന്ദർ താൾ, വിനയ് വിൻസന്റ്- പബ്ലിസിറ്റി ഡിസൈൻ, ഷിനോയ് തലനാട് - പ്രൊഡക്ഷൻ കൺട്രോളർ, ആരോമൽ രാജൻ- എക്സിക്യൂട്ടീവ് പ്രൊഡൂസർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ശ്രീധന്യ കാറ്റെറിങ് സർവീസിന് ശേഷം മമ്മൂട്ടി തമിഴ് താരം ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കുന്ന ചിത്രമാണ് കാതൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. പഞ്ചായാത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ സ്വന്തന്ത്ര സ്ഥാനാർഥി മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News