Sithara Krishnakumar: മതിവരാതിനിയുമേ..! ശ്രദ്ധനേടി സിതാര കൃഷ്ണകുമാറിനെ പുതിയ ഗാനം

 Truth or Dare Shortfiilm Song: റൊമാന്റിക് ഹസ്വചിത്രം ട്രൂത്ത് ഓർ ഡയറിലെ  പ്രണയാഗാനമാണിത്.  

Written by - Zee Malayalam News Desk | Last Updated : Apr 23, 2024, 09:11 PM IST
  • അനൂപ് പൊന്നാനിയുടേതാണ് ഈ ഗാനത്തിന്റെ വരികൾ.
  • നിഖിൽ പ്രഭയാണ് ഈണം പകർന്നിരിക്കുന്നത്.
  • പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.
Sithara Krishnakumar: മതിവരാതിനിയുമേ..! ശ്രദ്ധനേടി സിതാര കൃഷ്ണകുമാറിനെ പുതിയ ഗാനം

സിതാര കൃഷ്ണകുമാർ ആലപിച്ച . "മതിവരാതിനിയുമേ" എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി . ആഷിക അശോകനും സാജൽ സുദർശനും ഒന്നിക്കുന്ന റൊമാന്റിക് ഹസ്വചിത്രം ട്രൂത്ത് ഓർ ഡയറിലെ  പ്രണയാഗാനമാണ് റിലീസായത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറൽ ആയി കൊണ്ടിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ അനൂപ് പൊന്നാനി എഴുതി നിഖിൽ പ്രഭയാണ് ഈണം പകർന്നിരിക്കുന്നത്.

പ്രണയത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് സൺസിയാണ്. അജിത്തും ക്രിസ്റ്റീനയും തമ്മിലുള്ള പ്രണയമാണ് ഇതിന്റെ ഉള്ളടക്കം.  ക്രിസ്റ്റീനയുടെയും അജിത്തിന്റെയും പ്രണയവും അതേതുടർന്ന് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവവികാസങ്ങളും ഒരു സിനിമാറ്റിക് സ്റ്റൈലിൽ അവതരിപ്പിച്ചിരിക്കുകയാണ് വൈശാഖ് ഇവിടെ. 

ALSO READ:  ആടുജീവിതം ലോകമെമ്പാടുമുള്ള സിനിമാ വേദികളിൽ എത്തിക്കാൻ ലക്ഷ്യമിട്ട് അണിയറ പ്രവർത്തകർ

അജിത് ആയി സാജലും ക്രിസ്റ്റീനയായി ആഷിക അശോകനും എത്തുന്ന ചിത്രത്തിന്റെ ഡി ഓ പി ഡോമിനിക് സാവിയോ ആണ്. വൈശാഖ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ സ്റ്റാനി സ്റ്റീഫൻ ആണ്. ഇന്റിമെസി ഡയറക്ടർ അങ്കിത അർജുനാണ്.തിരക്കഥ ഡോമിനിക് സാവിയോയും സ്റ്റാനി സ്റ്റീഫനും ആണ്. മ്യൂസിക് നിഖിൽ പ്രഭ, ബാക്ക്ഗ്രൗണ്ട് സ്കോർ കിരൺ ജോസ്,എഡിറ്റർ സ്റ്റാനി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ അനി വി രാജു, മേക്കപ്പ് പ്രണവ് വാസൻ, പി ആർ ഓ സുനിത സുനിൽ, പോസ്റ്റർ ഡേവിഡ് ബെക്ക്ഹാം,എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News