Por Thozhil Ott Update: 'പോർ തൊഴിൽ' ഒടിടി റിലീസ് എപ്പോൾ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ...

ശരത് കുമാറും അശോക് ശെൽവനും മലയാളി താരം നിഖില വിമലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പോർ തൊഴിൽ.

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 08:10 AM IST
  • റിപ്പോർട്ടുകൾ പ്രകാരം സോണി ലിവ് ആണ് പോർ തൊഴിലിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
  • സോണി ലിവിൽ ഓ​ഗസ്റ്റ് 4 മുതൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • എന്നാൽ ഇത് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Por Thozhil Ott Update: 'പോർ തൊഴിൽ' ഒടിടി റിലീസ് എപ്പോൾ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ...

ദക്ഷിണേന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച ചലനം സൃഷ്ടിച്ച ചിത്രമാണ് പോർ തൊഴിൽ. ചിത്രം കണ്ടവരെല്ലാം മികച്ച ഒരു ത്രില്ലർ എന്നാണ് പോർ തൊഴിലിനെ കുറിച്ച് പറയുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോൾ നിരവധി പേർ. റിപ്പോർട്ടുകൾ പ്രകാരം സോണി ലിവ് ആണ് പോർ തൊഴിലിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സോണി ലിവിൽ ഓ​ഗസ്റ്റ് 4 മുതൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.  

ആദ്യം ജൂലൈ ആദ്യവാരം ഒടിടിയിൽ എത്തുമെന്നായിരുന്നു വിവരം. പിന്നീട് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം ലഭിച്ചതോടെയാണ് ഒടിടി റിലീസ് നീട്ടിവെക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്. ചിത്രം റിലീസായി ഒരു മാസം പിന്നിടുമ്പോഴും ബോക്സ്ഓഫീസിൽ നിന്നും മികച്ച കളക്ഷൻ തന്നെ ലഭിച്ചിരുന്നു. ജൂൺ ഒമ്പതിനാണ് പോർ തൊഴിൽ തിയറ്ററുകളിൽ റിലീസ് ചെയ്തത്.

Also Read: Ramachandra Bose & Co Movie: പ്രവാസി കൊള്ളക്കഥയുമായി നിവിൻ പോളി; 'രാമചന്ദ്ര ബോസ് ആൻഡ് കോ' ഫസ്റ്റ് ലുക്ക് നാളെ എത്തും

ശരത് കുമാറും അശോക് ശെൽവനും മലയാളി താരം നിഖില വിമലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പോർ തൊഴിൽ. സ്ത്രീകളെ മാത്രം തേടി പിടിച്ച് കൊല ചെയ്യുന്ന ഒരു സൈക്കോ കൊലയാളിയെ തേടിയിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പോർ തൊഴിൽ. പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് എല്ലാവരും.

നവാഗതനായ വിഘ്നേഷ് രാജയാണ് ചിത്രത്തിന്റെ സംവിധായകൻ. വിഷ്നേഷും ആൽഫ്രെഡ് പ്രകാശും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നിഖില വിമലിന് പുറമെ മലയാളി താരങ്ങളായ സുനിൽ സു​ഗത, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News