Pendulum Movie OTT : വിജയ് ബാബുവിന്റെ ടൈം ലൂപ്പ് ചിത്രം പെൻഡുലം ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

Pendulum Movie OTT Release : ജൂണിൽ തിയറ്റിൽ എത്തിയ ചിത്രമാണ് ഇപ്പോൾ സംപ്രേഷണത്തിനായി ഒരുങ്ങുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 6, 2023, 01:27 PM IST
  • സൈന പ്ലേക്കാണ് പെൻഡുലം സിനിമയുടെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്.
  • ചിത്രം ഡിസംബർ എട്ടിന് ഡിജിറ്റൽ സംപ്രേഷണം ആരംഭിക്കും.
Pendulum Movie OTT : വിജയ് ബാബുവിന്റെ ടൈം ലൂപ്പ് ചിത്രം പെൻഡുലം ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

നടനും നിർമാതാവുമായ വിജയ് ബാബുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ടൈ ലൂപ്പ് ചിത്രമാണ് പെൻഡുലം. ജൂൺ മാസത്തിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസിനായ വളരെ ഏറെ നാളായി കാത്തിരിക്കുകായണ് പ്രേക്ഷകർ. തിയറ്ററിൽ മികച്ച അഭിപ്രായം ലഭിച്ചെങ്കിലും പെൻഡുലം ബോക്സ്ഓഫീസിൽ പരാജയമായി മാറുകയായിരുന്നു. ഇനി കാത്തിരിപ്പുകൾക്ക് വിരാമം കുറിക്കാം ചിത്രം ഡിജിറ്റൽ സംപ്രേഷണത്തിനായി ഒരുങ്ങുകയാണ്.

സൈന പ്ലേക്കാണ് പെൻഡുലം സിനിമയുടെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം ഡിസംബർ എട്ടിന് ഡിജിറ്റൽ സംപ്രേഷണം ആരംഭിക്കും. ഒരാൾ സ്വപ്നം കാണുന്നതൊക്കെ ഫലിച്ചാൽ എന്തൊക്കെയാകും സംഭവിക്കുക എന്നതിനെ ആസ്പദമാക്കിയാണ് ചിത്രം പോകുന്നത്. ടൈം ലൂപ്പും ലൂസിഡ് ഡ്രീം തുടങ്ങിയ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ രജിൻ എസ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ.

ALSO READ : Dhoomam OTT : ഫഹദിന്റെ ധൂമം ആപ്പിൾ ടിവിയിൽ മാത്രമല്ല, ഈ ഒടിടി പ്ലാറ്റ്ഫോമിലും കാണാം

ലൈറ്റ്സ് ഓൺ സിനിമാസിന്റെയും ബാറ്റ് ബ്രോസ് ഇന്റർനാഷ്ണലിന്റെയും ബാനറിൽ ഡാനിഷ് കെ.എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകനായ രജിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  

വിജയ് ബാബുവിനെ കൂടാതെ ചിത്രത്തിൽ ഇന്ദ്രൻസ്, രമേശ് പിഷാരടി, അനുമോൾ, ദേവിക രാജേന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ ദാമോദരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷമീർ ബിൻസി, ടിറ്റോ പി തങ്കച്ചൻ, ലിഷ ജോസഫ് എന്നിവരുടെ വരികൾക്ക് ജീനാണ് സംഗീതം നൽകിയിരിക്കുന്നത്. സൂരജ് ഇഎസാണ് എഡിറ്റിങ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News