Premalu OTT: കാത്തിരിപ്പിന് വിരാമമിട്ട് പ്രേമലു ഇനി ഒടിടിയില്‍; സ്ട്രീമിം​ഗ് ഈ പ്ലാറ്റ്ഫോമിലൂടെ

Premalu OTT release date: വമ്പൻ താരനിരയില്ലാതെ എത്തിയ പ്രേമലു ആഗോള തലത്തിൽ ഇതിനോടകം തന്നെ 130 കോടിയിലധികം നേടിക്കഴിഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Apr 1, 2024, 12:48 PM IST
  • ഹൈദരാബാദ് പശ്ചാത്തലമാക്കിയുള്ള പ്രണയകഥയാണ് പ്രേമലു.
  • വിഷു റിലീസായി പ്രേമലു ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോർട്ട്.
  • ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
Premalu OTT: കാത്തിരിപ്പിന് വിരാമമിട്ട് പ്രേമലു ഇനി ഒടിടിയില്‍; സ്ട്രീമിം​ഗ് ഈ പ്ലാറ്റ്ഫോമിലൂടെ

ഇന്ത്യന്‍ സിനിമയുടെ മുന്‍നിരയിലേയ്ക്ക് മോളിവുഡ് നടന്നു കയറുന്ന വര്‍ഷമായി മാറുകയാണ് 2024. രാജ്യത്താകെ ചര്‍ച്ചയായി മാറിയ ഏതാനും സിനിമകള്‍ ഇതിനോടകം തന്നെ ബോക്‌സ് ഓഫീസില്‍ പ്രകമ്പനം സൃഷ്ടിച്ചു കഴിഞ്ഞു. മലൈക്കോട്ടൈ വാലിബനും ഭ്രമയുഗവും മലയാളത്തിലെ താരരാജക്കന്‍മാരുടെ മാസ്മരിക പ്രകടനം കൊണ്ട് ഞെട്ടിച്ചപ്പോള്‍ കുഞ്ഞന്‍ പടമായെത്തി വന്‍ വിജയം കൊയ്ത ചിത്രങ്ങളായി മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവും മാറിയിരുന്നു.

ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‌സും 130 കോടിയിലധികം നേടിയ പ്രേമലുവും മോളിവുഡിനെ വേറെ ലെവലിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി. നസ്ലെനും മമിത ബൈജുവും ഒന്നിച്ച ചിത്രം തിയേറ്ററുകളില്‍ പൊട്ടിച്ചിരിയും വൈകാരിതയും നിറഞ്ഞ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്. ഹൈദരാബാദ് പശ്ചാത്തലമാക്കിയുള്ള പ്രണയകഥ കുടുംബ പ്രേക്ഷകരും ഏറ്റെടുത്തതോടെ പ്രേമലു വന്‍ വിജയമായി മാറി. ഇനി ചിത്രം എന്ന് ഒടിടിയില്‍ എത്തും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. 

ALSO READ: ബോക്സ് ഓഫീസിൽ കുതിച്ച് ആടുജീവിതം; നാലാംദിനം കളക്ഷൻ ഇത്ര, ഏറ്റവും വേ​ഗത്തിൽ 50 കോടി ക്ലബിലെത്തിയ മലയാള ചിത്രം

ഇപ്പോള്‍ ഇതാ വിഷു റിലീസായി പ്രേമലു ഒടിടിയില്‍ എത്തും എന്ന വിവരമാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് പ്രേമലു ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. 

ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രേമലു നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം - അജ്മല്‍ ബാബു, എഡിറ്റിങ് - ആകാശ് ജോസഫ് വര്‍ഗീസ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News