Monoact: പുരസ്കാര നിറവിൽ "മോണോ ആക്ട് "

സജി എരുമപ്പെട്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. ഷാജി കുമാർ എഴുതി സംഗീതം പകർന്ന് ഈ ചിത്രത്തിലെ ഗാനങ്ങൾ ഡോക്ടർ ബി  ആർ  അരുന്ധതി,പ്രമീള , വിനോദ് കുമാർ തുടങ്ങിയവർ ആലപിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : May 20, 2024, 07:03 PM IST
  • ഗിരിധർ,അലൻഡ റോയി,കലാഭവൻ നിഷാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ദ്രാവിഡപുത്രി' എന്ന ചിത്രത്തിനു ശേഷം റോയ് തൈക്കാടൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത '
  • കുട്ടികളുടെ സിനിമയായ " മോണോ ആക്ട് ",സത്യജിത് റേ അവാർഡ് (മികച്ച കുട്ടികളുടെ ചിത്രം) ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി അവാർഡ് (ഗാനരചന, സംഗീതം) കരസ്ഥമാക്കി ഏറേ ശ്രദ്ധേയമാവുകയാണ്.
Monoact: പുരസ്കാര നിറവിൽ "മോണോ ആക്ട് "

ഗിരിധർ,അലൻഡ റോയി,കലാഭവൻ നിഷാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  'ദ്രാവിഡപുത്രി' എന്ന ചിത്രത്തിനു ശേഷം റോയ് തൈക്കാടൻ  തിരക്കഥ എഴുതി സംവിധാനം ചെയ്ത കുട്ടികളുടെ സിനിമയായ " മോണോ ആക്ട് ",സത്യജിത് റേ അവാർഡ് (മികച്ച കുട്ടികളുടെ ചിത്രം) ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി അവാർഡ് (ഗാനരചന, സംഗീതം) കരസ്ഥമാക്കി ഏറേ ശ്രദ്ധേയമാവുകയാണ്. ജെ ആർ  ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അലൈന കാതറിൻ,ഹേമ ഫ്രന്നി, ആഷേർ,വൈഗ നിഷാന്ത്,നിൽഷാ, കണ്ണൻ തുരുത്ത്, അൻവർ എരുമപ്പെട്ടി  തുടങ്ങിയവരും അഭിനയിക്കുന്നു.

ALSO READ: ഏഴഴകിൽ ചാലിച്ച വശ്യ ചാരുത...! രമ്യ നമ്പീശന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

സജി എരുമപ്പെട്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. ഷാജി കുമാർ എഴുതി സംഗീതം പകർന്ന് ഈ ചിത്രത്തിലെ ഗാനങ്ങൾ ഡോക്ടർ ബി  ആർ  അരുന്ധതി,പ്രമീള , വിനോദ് കുമാർ തുടങ്ങിയവർ ആലപിക്കുന്നു. എഡിറ്റിങ്-സജി എരുമപ്പെട്ടി-നിഖിൽ കോട്ടപ്പടി, പ്രൊഡക്ഷൻ കൺട്രോളർ-ദാസ് വടക്കുംചേരി,കല-കെസി,മേക്കപ്പ്-രമ്യ , കോസ്റ്റ്യൂം ഡിസൈൻ- ജിൻസി,സൗണ്ട് ഡിസൈൻ-റിച്ചാർഡ് ചേതന,മിക്സിംഗ്- കൃഷ്ണജിത് എസ് വിജയൻ,പ്രൊജക്റ്റ് കോ ഓർഡിനേറ്റർ- ഫെബിൻ അങ്കമാലി, സ്റ്റുഡിയോ-മൊവിയോള,സ്റ്റിൽസ്- ജെ ആർ മീഡിയ ടെക്, സ്റ്റണ്ട്-റിച്ചാഡ് അന്തിക്കാട്, അസോസിയേറ്റ് ഡയറക്ടർ-ശ്യാം മോഹൻ,വിനീഷ് നെന്മാറ,ഡിസൈൻസ്-  മനോജ് ഡിസൈൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സുജിത് ദേവൻ, പി ആർ ഒ- എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News