Mayamma Movie: ജീവിതത്തോട് പോരാടുന്ന സ്ത്രീ; 'മായമ്മ'യ്ക്ക് തുടക്കമായി

Mayamma Malayalam Movie: ചിത്രത്തിൽ നായകനും നായികയുമാകുന്നത് പുതുമുഖങ്ങളായ അരുണും അങ്കിത വിനോദുമാണ്.

Written by - Zee Malayalam News Desk | Last Updated : Nov 24, 2023, 02:41 PM IST
  • മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും അവൾക്കു അനുഭവിക്കേണ്ടി വരുന്ന ജയിൽ വാസത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മായമ്മ
  • മകനുവേണ്ടിയും സ്ത്രീത്വത്തിന് വേണ്ടിയും അവൾ നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം
Mayamma Movie: ജീവിതത്തോട് പോരാടുന്ന സ്ത്രീ; 'മായമ്മ'യ്ക്ക് തുടക്കമായി

നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സർപ്പക്കാവുകളിലും പുള്ളുവൻ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും അവൾക്കു അനുഭവിക്കേണ്ടി വരുന്ന ജയിൽ വാസത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മായമ്മ. മകനുവേണ്ടിയും സ്ത്രീത്വത്തിന് വേണ്ടിയും അവൾ നടത്തുന്ന പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം " മായമ്മ " തുടങ്ങി.

ചിത്രത്തിൽ നായകനും നായികയുമാകുന്നത് പുതുമുഖങ്ങളായ അരുണും അങ്കിത വിനോദുമാണ്. ജയൻ ചേർത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണൻ, പിജെ രാധാകൃഷ്ണൻ, ബിജു കലാവേദി, ഇന്ദുലേഖ, കെപിഎസി ലീലാമണി, ആതിര സന്തോഷ്, രാഖി മനോജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ALSO READ: ബിജിബാലിന്റെ സം​ഗീതത്തിൽ ഒരു റൊമന്റിക്ക് മെലഡി; ഡാൻസ് പാർട്ടിയിലെ മൂന്നാമത്തെ ​ഗാനം പുറത്തിറങ്ങി

കഥ, തിരക്കഥ, സംഭാഷണം- രമേശ്കുമാർ കോറമംഗലം, നിർമ്മാണം- പുണർതം ആർട്ട്സ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസ്സോസിയേഷൻ വിത്ത് യോഗീശ്വരാ ഫിലിംസ് (പ്രൈവറ്റ് ലിമിറ്റഡ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- രാജശേഖരൻ നായർ ജെ, ശബരീനാഥ്, ഗണേഷ് പ്രസാദ്‌, ഗിരീശൻ, വിഷ്ണു, ഛായാഗ്രഹണം- നവീൻ കെ സാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അനിൽ കഴകൂട്ടം.

കല- അജി പായ്ച്ചിറ, ചമയം- ഉദയൻ നേമം, കോസ്റ്റ്യൂം- ബിജു മങ്ങാട്ട്കോണം, പ്രൊഡക്ഷൻ കൺട്രോളർ- അജയ്ഘോഷ് പരവൂർ, ഗാനരചന- രമേശ്കുമാർ കോറമംഗലം, ഉമേഷ് പോറ്റി (നാവോറ്), സംഗീതം- രാജേഷ് വിജയ്, ആലാപനം- അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി, പ്രമീള, സംവിധാന സഹായികൾ- റാഫി പോത്തൻകോട്, കുട്ടു ഗണേഷ്, അനൂപ്, സുധീഷ് ജനാർദ്ദനൻ, ലൊക്കേഷൻ മാനേജർ- പത്മാലയൻ മംഗലത്ത്, സ്റ്റിൽസ്- കണ്ണൻ പള്ളിപ്പുറം, പിആർഒ- അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News