Mandakini Movie Song: അടുത്ത ഹിറ്റ് റെഡി; ഡബ്സിയുടെ ആലാപനത്തിൽ 'മന്ദാ​കിനി'യിലെ 'വട്ടെപ്പം', ഏറ്റെടുത്ത് പ്രേക്ഷകർ

Vatteppam Song Dabzee: ബിബിൻ അശോക് ആണ് ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത്. ഡബ്സിയാണ് ​ഗാനം ​ആലപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 9, 2024, 07:24 PM IST
  • ഷിജു എം ഭാസ്കർ, ശാലു എന്നിവരാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്
  • ചിത്രത്തിന്റെ ഛായ​ഗ്രഹണവും ഷിജു എം ഭാസ്കറാണ്
Mandakini Movie Song: അടുത്ത ഹിറ്റ് റെഡി; ഡബ്സിയുടെ ആലാപനത്തിൽ 'മന്ദാ​കിനി'യിലെ 'വട്ടെപ്പം', ഏറ്റെടുത്ത് പ്രേക്ഷകർ

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ ദമ്പതികളായെത്തുന്ന 'മന്ദാ​കിനി' എന്ന ചിത്രത്തിലെ 'വട്ടെപ്പം' ഗാനം പുറത്തിറങ്ങി. 'കൊറോണ ധവാൻ' എന്ന ചിത്രത്തിന്റെ പശ്ചാത്തലസം​ഗീതം ഒരുക്കിയ ബിബിൻ അശോക് ആണ് ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത്. ഡബ്സി എന്നറിയപ്പെടുന്ന റാപ്പറും ഗാനരചയിതാവുമായ മുഹമ്മദ് ഫാസിലാണ് ​ഗാനം ​ആലപിച്ചിരിക്കുന്നത്.

ടൊവിനോ ചിത്രം 'തല്ലുമാല​'യിലെ 'മണവാളൻ തഗ്' എന്ന ​ഗാനം ആലപിച്ച് പ്രേക്ഷകശ്രദ്ധ നേടിയ ഡബ്സി ആലപിക്കുന്ന അഞ്ചാമത്തെ ​ഗാനമാണിത്. നിരവധി പ്രമുഖ ചിത്രങ്ങളിലെ ​ഗാനങ്ങൾക്ക് വരികൾ രചിച്ച വൈശാഖ് സു​ഗുണനാണ് 'വട്ടെപ്പം' ​ഗാനത്തിന്റെ രചയിതാവ്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ചിത്രം വിനോദ് ലീലയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ALSO READ: ബിജു മേനോനും ആസിഫ് അലിയും നേർക്ക് നേർ; തലവൻ മെയ് 24 ന് തിയേറ്ററുകളിൽ

ഷിജു എം ഭാസ്കർ, ശാലു എന്നിവരാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായ​ഗ്രഹണവും ഷിജു എം ഭാസ്കറാണ്. സംവിധായകൻ അൽത്താഫ് സലിമിനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'മന്ദാ​കിനി' കോമഡി എന്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്.

അൽത്താഫ് ആരോമൽ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആരോമലിന്റെ ഭാര്യയായ അമ്പിളിയായാണ് ചിത്രത്തിൽ അനാർക്കലി എത്തുന്നത്. ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ,  പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരുന്നു.

ALSO READ: ധ്യാൻ ശ്രീനിവാസൻ ചിത്രം 'കുടുംബസ്ത്രീയും കുഞ്ഞാടും' ടീസർ റിലീസ് ചെയ്തു

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിനു നായർ, ചിത്രസംയോജനം: ഷെറിൽ, കലാസംവിധാനം: സുനിൽ കുമാരൻ, വസ്ത്രാലങ്കാരം: ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ: സൗമ്യത വർമ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ: ആന്റണി തോമസ്, മനോജ്‌, സ്റ്റിൽസ്: ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ: ഓൾഡ് മങ്ക്സ്, പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News