മരക്കാറും കുറുപ്പും കാവലും ഒടിടിയിലേക്ക്; മിന്നൽ മുരളിയെ പേടി, മരക്കാർ ഈ ആഴ്ചയിൽ തന്നെ റിലീസ് ചെയ്യും

തിയറ്ററിൽ പ്രദർശനം തുടരവെ മൂന്ന് ചിത്രങ്ങളും ഒടിടിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.

Written by - Zee Malayalam News Desk | Last Updated : Dec 12, 2021, 03:14 PM IST
  • തിയറ്ററിൽ പ്രദർശനം തുടരവെ മൂന്ന് ചിത്രങ്ങളും ഒടിടിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.
  • കുറുപ്പിന്റെ ഡിജിറ്റൽ റൈറ്റ് നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്
  • മരക്കാർ അറബിക്കടലിന്റെ സിംഹവും ഡിസംബർ 17ന് റിലീസ് ചെയ്യുമെന്നാണ് സിനിമ മേഖലയിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
മരക്കാറും കുറുപ്പും കാവലും ഒടിടിയിലേക്ക്; മിന്നൽ മുരളിയെ പേടി, മരക്കാർ ഈ ആഴ്ചയിൽ തന്നെ റിലീസ് ചെയ്യും

കൊച്ചി : തിയറ്ററുകളിൽ വൻ വിജയമായി പ്രദർശനം തുടരുന്ന മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം (Marakkar Arabikadalinte Simham OTT Release Date) ദുൽഖർ സൽമാൻ ചിത്രം കുറുപ്പും (Kurup OTT Release Date) സുരേഷ് ഗോപിയുടെ കാവലും (Kaval OTT Release Date) ഒടിടിയിലേക്കെത്തുന്നു. തിയറ്ററിൽ പ്രദർശനം തുടരവെ മൂന്ന് ചിത്രങ്ങളും ഒടിടിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.

കളക്ഷൻ റിക്കോർഡ് നൂറ് കോടിലേക്ക് അടുക്കുന്ന കുറുപ്പിന്റെ ഡിജിറ്റൽ റൈറ്റ് നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമ പ്രേഷകരെ വീണ്ടും തിയറ്ററിലേക്കെത്തിച്ച ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനം നടത്തുന്നത്. ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു എന്ന് നെറ്റ്ഫ്ലിക്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മിന്നൽ മുരളിക്ക് മുമ്പായി ഡിസംബർ 17 ഓടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സിനിമയുമായി ബന്ധപ്പെട്ട് വിവിധ വൃത്തങ്ങൾ അറിയിക്കുന്നത്. 

ALSO READ : Meow | ചിരി പടർത്തി 'മ്യാവൂ' ട്രെയിലർ, ഡിസംബർ 24ന് ചിത്രം പ്രേക്ഷകരിലേക്ക്

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹവും ഡിസംബർ 17ന് റിലീസ് ചെയ്യുമെന്നാണ് സിനിമ മേഖലയിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ട്  സൂചിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ നേരിട്ട് റിലീസ് ചെയ്യുന്ന മിന്നൽ മുരളിക്ക് മുമ്പായി ചിത്രം ഒടിടിയിൽ എത്തിക്കാനാണ് പ്രൈം വീഡിയോ ശ്രമിക്കുന്നത്. 

ALSO READ : Madhuram Movie | പ്രണയത്തിന്റെ മധുരം നിറച്ച് ജോജു ജോർജിന്റെ മധുരം ട്രെയിലർ

കാവലും നെറ്റ്ഫ്ലിക്സിൽ തന്നെ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. അതേസമയം ഇത് സംബന്ധിച്ച് അണിയറ പ്രവർത്തകരുടെ സ്ഥിരീകരണം നൽകിട്ടില്ല. സുരേഷ് ഗോപിയുടെ ഒരു മാസ് ഇമോഷ്ണൽ കഥാപാത്രത്തെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. കുറുപ്പിന് ശേഷം ഒരാഴ്ച കഴിഞ്ഞാകും കാവൽ ഒടിടിയിൽ പ്രദർശിപ്പുിക്കുക 

മിന്നൽ മുരളിയാണ് മലയാളത്തിൽ നിന്നും ഏറ്റവും വലിയ ആകാംഷയോടെ പ്രേഷകർ കാത്തിരക്കുന്ന ഒടിടി റിലീസ് ചിത്രം. നെറ്റ്ഫ്ലിക്സിലൂടെ നേരിട്ട് ഡിസംബർ 24 ക്രിസ്തുമസ് രാവിലാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. പാൻ ഇന്ത്യ റിലീസിൽ 5 ഭാഷകളായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ടൊവിനോ തോമസ് ബേസിൽ കുട്ടുകെട്ട് ചിത്രം ആമസോൺ പ്രൈം വീഡിയോയ്ക്ക് വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതെ തുടർന്നാണ് മറ്റ് ചിത്രങ്ങളുടെ റിലീസ് ഡിസംബർ 20ന് മുമ്പ് തന്നെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. 

ALSO READ : Meppadiyan : മേപ്പടിയാൻ ജനുവരി 14നു തീയേറ്ററുകളിൽ എത്തുന്നു; ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പ പാട്ടും റിലീസ് ചെയ്തു

മിന്നൽ മുരളിക്ക് ശേഷം ദിലീപ് നാദിർഷാ ചിത്രം കേശു ഈ വീടിന്റെ നാഥൻ, ജോജു ജോർജ് നായകനായി എത്തുന്ന മധുരം തുടങ്ങിയവയാണ് അടുത്തിടെ ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News