Machante Malakha: മച്ചാൻ്റെ മാലാഖ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Machante Malakha: ഏറെ കൗതുകകരമായ രീതിയിൽ ആരെയും ആകർഷിക്കും വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 31, 2024, 11:27 PM IST
  • സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, നമിതാ പ്രമോദ്, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ, മനോജ്.കെ.യു , വിനീത് തട്ടിൽ, എന്നിവർ വ്യത്യസ്ഥ രീതിയിൽ ഈ പോസ്റ്റിൽ പ്രത്യഷപ്പെട്ടിരിക്കുന്നു.
  • ഭർത്താവിനെ അമിതമായ സ്നേഹ ജീവിക്കുന്ന ഒരു ഭാര്യയുടേയും, അതുൾക്കൊള്ളാൻ ശ്രമിക്കുന്ന ഭർത്താവിൻ്റേയും കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
Machante Malakha: മച്ചാൻ്റെ മാലാഖ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റർ ദിനത്തിൽ പ്രശസ്ത നടൻ ടൊവിനോ തോമസിൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ പോസ്റ്ററിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രംഅബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു. ഏറെ കൗതുകകരമായ രീതിയിൽ ആരെയും ആകർഷിക്കും വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, നമിതാ പ്രമോദ്, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ, മനോജ്.കെ.യു , വിനീത് തട്ടിൽ, എന്നിവർ വ്യത്യസ്ഥ രീതിയിൽ ഈ പോസ്റ്റിൽ പ്രത്യഷപ്പെട്ടിരിക്കുന്നു. ഭർത്താവിനെ അമിതമായ സ്നേഹ  ജീവിക്കുന്ന ഒരു ഭാര്യയുടേയും, അതുൾക്കൊള്ളാൻ ശ്രമിക്കുന്ന ഭർത്താവിൻ്റേയും കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കൊച്ചു കൊച്ചു രസാകരമായ മുഹൂർത്തങ്ങളും, ഹൃദയഹാരിയായ രംഗങ്ങളുമൊക്കെ കോർത്തിണക്കിയതികഞ്ഞ ഫാമിലി എൻ്റർടൈനറാണ് ഈ ചിത്രം. 

ALSO READ: നടൻ ലോകേഷ് ഹിമ ശങ്കരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന "ചാപ്പ കുത്ത് "ട്രെയിലർ

ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും പ്രധാന താരങ്ങളാണ്. കഥ -ജക്സൻ ആൻ്റെണി തിരക്കഥ- അജീഷ് തോമസ്. ഗാനങ്ങൾ സിൻ്റോ സണ്ണി. സംഗീതം - ഔസേപ്പയ്യൻ ഛായാഗ്രഹണം - വിനോദ് മേനോൻ. എഡിറ്റിംഗ് രതീഷ് രാജ്. കലാസംവിധാനം - സഹസ് ബാല മേക്കപ്പ് - ജിതേഷ് പൊയ്യ കോസ്റ്റ്യും - ഡിസൈൻ. അരുൺ മനോഹർ. നിശ്ചല ഛായാഗഹണം - ഗിരിശങ്കർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ജിജോ ജോസ്.പ്രൊഡക്ഷൻ മാനേജർ. അഭിജിത്ത്.കെ.എസ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് പ്രതീഷ് മാവേലിക്കര,നസീർ കൂത്തുപറമ്പ്. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News