Nadikar Thilakam | ലാല്‍ ജൂനിയറിന്റെ 'നടികര്‍ തിലകം'; പ്രധാന കഥാപാത്രങ്ങളായി ടൊവിനോയും സൗബിനും

സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം സുവിന്‍ സോമശേഖരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് നടികർ തിലകം. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2021, 11:53 AM IST
  • അടുത്ത വർഷം ഡിസംബറിലാവും ചിത്രം റിലീസ് ചെയ്യുക.
  • ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആല്‍ബിയാണ്.
  • ഡ്രൈവിം​ഗ് ലൈസൻസ്, സുനാമി എന്ന ചിത്രങ്ങൾക്ക് ശേഷം ജീൻ പോൾ ഒരുക്കുന്ന ചിത്രമാണ് നടികർ തിലകം.
Nadikar Thilakam | ലാല്‍ ജൂനിയറിന്റെ 'നടികര്‍ തിലകം'; പ്രധാന കഥാപാത്രങ്ങളായി ടൊവിനോയും സൗബിനും

ടൊവിനോ തോമസിനേയും (Tovino Thomas) സൗബിന്‍ ഷാഹിറിനേയും (Soubin Shahir) കേന്ദ്ര കഥാപാത്രങ്ങളാക്കി ജീൻ പോൾ ലാൽ (Jean Paul Lal) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. നടികർ തിലകം (Nadikar Thilakam) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ടൊവിനോ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.

 

അടുത്ത വർഷം ഡിസംബറിലാവും ചിത്രം റിലീസ് ചെയ്യുക. സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം സുവിന്‍ സോമശേഖരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് നടികർ തിലകം. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആല്‍ബിയാണ്. സംഗീത സംവിധാനം യക്സന്‍ നേഹ നിർവഹിക്കും. ഡ്രൈവിം​ഗ് ലൈസൻസ്, സുനാമി എന്ന ചിത്രങ്ങൾക്ക് ശേഷം ജീൻ പോൾ ഒരുക്കുന്ന ചിത്രമാണ് നടികർ തിലകം.

Also Read: Marakkar Arabikkadalinte Simham | മരക്കാറിന്റെ ക്ലൈമാക്സ് രംഗം യുട്യൂബിൽ ചോർന്നു

മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ടൊവിനോയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി ക്രിസ്മസ് റിലീസായി ഡിസംബർ 24ന് എത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രമിറങ്ങുക. 

Also Read: The Railway Men | ഭോപ്പാൽ ​ഗ്യാസ് ദുരന്തം പ്രമേയമാക്കി വെബ് സീരീസ്, മുഖ്യവേഷത്തിൽ മാധവൻ

ലാല്‍ ജോസ് ചിത്രം ‘മ്യാവൂ’, മഞ്‌ജു വാര്യര്‍ക്കൊപ്പമുള്ള ‘വെള്ളരിക്കാപ്പട്ടണം’ എന്നിവയാണ് സൗബിന്‍ ഷാഹീറിന്റെ പുതിയ ചിത്രങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News