Salute Movie OTT Release : ദുൽഖറിന്റെ സല്യൂട്ട് നേരിട്ട് ഒടിടിയിൽ? ഡിജിറ്റൽ അവകാശം സോണി ലിവിന് എന്ന് റിപ്പോർട്ട്

Salute OTT Release Date തിയറ്ററുകളിൽ പ്രദർശിപ്പിക്കാതെ ചിത്രം ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ സോണി ലിവിലൂടെയാണ് നേരിട്ട് റിലീസ് ചെയ്യിപ്പിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Mar 3, 2022, 03:07 PM IST
  • ജനുവരി 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
  • അതിനുശേഷം സിനിമയുമായി ബന്ധപ്പെട്ട് മറ്റ് റിപ്പോർട്ടുകൾ ഒന്നും വന്നിരുന്നില്ല.
  • അതിനിടെയിലാണ് കുറുപ്പിന് ശേഷം ദുൽഖർ ആരാധകർ കാത്തിരിക്കുന്ന ചിത്രം തിയറ്ററിൽ എത്താതെ ഒടിടിയിലൂടെ പ്രദർശനം നടത്താൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.
Salute Movie OTT Release : ദുൽഖറിന്റെ സല്യൂട്ട് നേരിട്ട് ഒടിടിയിൽ? ഡിജിറ്റൽ അവകാശം സോണി ലിവിന് എന്ന് റിപ്പോർട്ട്

കൊച്ചി: ദുൽഖർ സൽമാൻ നായകനായി എത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. തിയറ്ററുകളിൽ പ്രദർശിപ്പിക്കാതെ ചിത്രം ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ സോണി ലിവിലൂടെയാണ് നേരിട്ട് റിലീസ് ചെയ്യിപ്പിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

സോഷ്യൽ മീഡിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലേറ്റെസ്റ്റ്ലി എന്ന വെബൈസ്റ്റാണ് സല്യൂട്ട് നേരിട്ട് ഒടിടി റിലീസിന് ഒരങ്ങുന്നു എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനുവരി 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

ALSO READ : ചന്ദ്രപ്രകാശ് ജെ.പി ആകുമ്പോൾ... നാരദൻ റിവ്യൂ

അതിനുശേഷം സിനിമയുമായി ബന്ധപ്പെട്ട് മറ്റ് റിപ്പോർട്ടുകൾ ഒന്നും വന്നിരുന്നില്ല. പിന്നാലെ ദുൽഖറിന്റെ തമിഴ് തെലുഗു ചിത്രം ഹെയ് സെനാമിക ഇന്ന് മാർച്ച് മൂന്നിന് റിലീസ് ചെയ്യുകയും ചെയ്തു. അതിനിടെയിലാണ് കുറുപ്പിന് ശേഷം ദുൽഖർ ആരാധകർ കാത്തിരിക്കുന്ന ചിത്രം തിയറ്ററിൽ എത്താതെ ഒടിടിയിലൂടെ പ്രദർശനം നടത്താൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. 

ദുൽഖറിന്റെ കുറപ്പിലൂടെയാണ് മലയാളത്തിലെ തിയറ്റർ വ്യവസായം വീണ്ടും സജീവമായത്. കുറുപ്പ് അന്ന് ഒടിടിയിലൂടെ നേരിട്ട് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഇരിക്കെ ചിത്രം തിയറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കുകയായിരുന്നു. 

ALSO READ : Bheeshma Parvam review: മാസ് അല്ല ക്ലാസ് ആണ് ഭീഷ്മ പർവ്വം; അടിമുടി മമ്മൂട്ടി - അമൽ നീരദ് പടം

അരവിന്ദ് കരുണാകരൻ എന്ന് പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ സല്യൂട്ടിൽ എത്തുന്നത്. ഒരു മുഴുനീളൻ പോലീസ് ഓഫീസർ വേഷത്തിൽ ദുൽഖർ ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ എത്തുന്നത്. ഇതിന് മുമ്പ് ലാൽ ജോസ് ചിത്രം വിക്രമാദിത്യൻ ചിത്രത്തിൽ ഐപിഎസ് നേടി അവസാനമെത്തുന്ന ഒരു പോലീസ് കഥപാത്രമായിരുന്നു ദുൽഖർ അവതരിപ്പിച്ചിരുന്നത്. 

ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടി സല്യൂട്ടിനുണ്ട്. പ്രശസ്‌ത യുവതാരം സാനിയ ഇയ്യപ്പനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ALSO READ : Ponniyin Selvan Part One Movie : മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ബോബി സഞ്ജയുടെയാണ് തിരക്കഥ. ദുൽഖറിന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറെർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. ദുൽഖറിനെയും ഡയാന പെന്റിയെയും കൂടാതെ സാനിയ ഇയ്യപ്പൻ, മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, ഗണപതി, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, ബോബൻ ആലുമൂടൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News