Attention Please OTT | അറ്റൻഷൻ പ്ലീസ് ഒടിടി റിലീസിന്; തീയ്യതി പ്രഖ്യാപിച്ചു

സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്  ആണ് ചിത്രം റിലീസിന് എത്തിക്കുന്ന

Written by - Zee Malayalam News Desk | Last Updated : Sep 11, 2022, 04:52 PM IST
  • ചിത്രം ഈ മാസം 16ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും
  • സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആണ് ചിത്രം റിലീസിന് എത്തിച്ചത്
Attention Please OTT | അറ്റൻഷൻ പ്ലീസ് ഒടിടി റിലീസിന്; തീയ്യതി പ്രഖ്യാപിച്ചു

കാര്‍ത്തിക് സുബ്ബരാജ് കാര്‍ത്തികേയന്‍ സന്താനം, കല്യാണ്‍ സുബ്രഹ്‌മണ്യം എന്നിവര്‍ ഒത്തു ചേര്‍ന്ന് ഒരുക്കുന്ന മലയാള ചിത്രം‘അറ്റന്‍ഷന്‍ പ്ലീസ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു.കാര്‍ത്തിക് സുബ്ബരാജിന്റെ മേല്‍നോട്ടത്തിലുള്ള സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്  ആണ് ചിത്രം റിലീസിന് എത്തിച്ചത്

ചിത്രം ഈ മാസം 16ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.‘അറ്റന്‍ഷന്‍ പ്ലീസി’ന്റെ നിര്‍മ്മാണപങ്കാളി നിതിന്‍ മാര്‍ട്ടിന്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ് അഭിലാഷ് ടി ബി, ഫെബിന്‍ വില്‍സണ്‍, അശോക് നാരായണന്‍ എന്നിവരാണ്. തന്‍സീര്‍ സലാം, പവന്‍ നരേന്ദ്ര എന്നിവര്‍ അസോസിയേറ്റ് പ്രൊഡ്യൂസര്‍മാരാണ്.

ALSO READ: Cobra Movie Review: രണ്ടാം പകുതിയിൽ കലം ഉടച്ചോ? കോബ്ര മൂവി റിവ്യൂ

വിഷ്ണു ഗോവിന്ദ്, ശ്രീജിത്ത് ബി, ആനന്ദ് മന്മഥന്‍, ജോബിന്‍ പോള്‍, ജിക്കി പോള്‍, ആതിര കല്ലിങ്ങല്‍ തുടങ്ങിയവര്‍ ‘അറ്റന്‍ഷന്‍ പ്ലീസി’ല്‍ വേഷമിടുന്നു. രോഹിത് വിഎസ് വാരിയത് ആണ് എഡിറ്റിംഗ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് അരുണ്‍ വിജയ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News