Anweshippin Kandethum: 'നിർത്തിയിടത്തുനിന്ന് ഞാൻ തുടങ്ങുന്നു'; സസ്പെൻസുമായി 'അന്വേഷിപ്പിൻ കണ്ടെത്തും' ട്രെയിലർ

Tovino Thomas: ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുൻപ് നടന്നൊരു കൊലപാതകവും ആ കേസ് റീ ഓപ്പൺ ചെയ്യുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 08:55 AM IST
  • ചിത്രം ഫെബ്രുവരി ഒമ്പതിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും
  • സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്
Anweshippin Kandethum: 'നിർത്തിയിടത്തുനിന്ന് ഞാൻ തുടങ്ങുന്നു'; സസ്പെൻസുമായി 'അന്വേഷിപ്പിൻ കണ്ടെത്തും' ട്രെയിലർ

ടോവിനോ തോമസിൻറെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' ട്രെയിലർ പുറത്തിറക്കി. ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുൻപ് നടന്നൊരു കൊലപാതകവും ആ കേസ് റീ ഓപ്പൺ ചെയ്യുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.

ഈ കേസ് വീണ്ടും അന്വേഷിക്കാനായെത്തുന്ന ഉദ്യോ​ഗസ്ഥനായാണ് ടോവിനോ തോമസ് എത്തുന്നത്. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ALSO READ: ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം 'ഫേസ് ഓഫ്'; ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി പൃഥ്വിരാജ്

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. ടോവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് പുതുമുഖങ്ങളാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.

സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗൗതം ശങ്കറാണ്. എഡിറ്റിംഗ്- സൈജു ശ്രീധർ, കലാ സംവിധാനം- ദിലീപ് നാഥ്, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ- സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ-  സഞ്ജു ജെ, വിഷ്വൽ പ്രൊമോഷൻസ്- സ്നേക്ക്പ്ലാന്‍റ്, പിആർഒ- ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News