വളളത്തിൽ നിന്ന് വീണ് യുവാവിനെ കായലിൽ കാണാതായി

രക്ഷപ്പെടുത്തിയ ആളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 06:42 AM IST
  • ഷിബിൻ വീഴുന്നതുകണ്ടാണ് മഹേഷും വെളളത്തിലേക്ക് ചാടിയത്
  • ആറാട്ടുപുഴ കിഴക്കേക്കര വെട്ടത്തുകടവിനു വടക്കുഭാഗത്തായാണ് അപകടം
  • നാലുപേരാണ് വളളത്തിലുണ്ടായിരുന്നത്
വളളത്തിൽ നിന്ന് വീണ് യുവാവിനെ കായലിൽ കാണാതായി

കായംകുളം:  മുതുകുളത്ത് സുഹൃത്തുക്കളോടൊപ്പം വളളത്തിൽ പോകവെ കായലിൽ വീണു യുവാവിനെ കാണാതായി. ആറാട്ടുപുഴ കളളിക്കാട് ഷിജു ഭവനത്തിൽ ഷിബുവിന്റെ മകൻ ഷിബിനെ(അപ്പൂസ്-21)യാണ് കാണാതായത്. മറ്റൊരു യുവാവിനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. 

കള്ളിക്കാട് പുല്ലുകാട്ടിൽ കിഴക്കതിൽ മഹേഷി(20)നെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച ആറേകാലോടെ ആറാട്ടുപുഴ കിഴക്കേക്കര വെട്ടത്തുകടവിനു വടക്കുഭാഗത്തായാണ് അപകടം. 

നാലുപേരാണ് വളളത്തിലുണ്ടായിരുന്നത്. എൻ.ടി.പി. സി.യുടെ സോളാർ പാനൽ കാണാൻ വേണ്ടിയാണ് പടിഞ്ഞാറേക്കരയിൽ നിന്ന് ഇവർ വന്നതെന്നാണ് നാട്ടുകാർ പറഞ്ഞത്. 

ഷിബിൻ വീഴുന്നതുകണ്ടാണ് മഹേഷും വെളളത്തിലേക്ക് ചാടിയത്. ആഴമുളള ഭാഗമായതിനാൽ മഹേഷും മുങ്ങി താഴ്ന്നു. സമീപത്തു നീട്ടുവലയിടുകയായിരുന്ന റെജിയും മറ്റു മത്സ്യത്തൊഴിലാളികളും പാഞ്ഞെത്തി മഹേഷിനെ രക്ഷപ്പെടുത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News