എന്താണ് ഹനുമാൻ കുരങ്ങുകളുടെ പ്രത്യേകത ? അപകടകാരികളാണോ?

തെക്കേ ഏഷ്യയിൽ പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു കുരങ്ങു വർഗ്ഗമാണ്‌ ഹനുമാൻ കുരങ്ങുകൾ

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 01:37 PM IST
  • ഇവയിൽ ആൺകുരങ്ങുകൾക്ക് പൊതുവേ പെൺകുരങ്ങുകളേക്കാൾ നീളമുണ്ട്
  • പാദങ്ങൾ, കൈകൾ, മുഖം, ചെവികൾ എന്നിവ കറുത്തതാണ്
  • ഇന്ത്യയിൽ പൊതുവേ ഹനുമാൻ കുരങ്ങുകൾ എന്ന പേരിൽ തന്നെയാണ്‌ ഇവ അറിയപ്പെടുന്നുണ്ട്
എന്താണ് ഹനുമാൻ കുരങ്ങുകളുടെ പ്രത്യേകത ? അപകടകാരികളാണോ?

തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പറ്റിയാണ് ഇപ്പോൾ ആളുകളുടെ ചർച്ച. എന്നാൽ ആരാണ് ഇവ എന്ന് പലർക്കും അറിയില്ല. എങ്ങിനെ ഇവക്ക് ഹനുമാൻ കുരങ്ങുകൾ എന്ന പേര് വന്നും എന്നും ആളുകൾ ചർച്ചാ വിഷയമാണ്. അവയെ പറ്റിയാണ് ഇവിടെ പരിശോധിക്കുന്നത്.

തെക്കേ ഏഷ്യയിൽ പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു കുരങ്ങു വർഗ്ഗമാണ്‌ ഹനുമാൻ കുരങ്ങുകൾ. ഇന്ത്യയിൽ ഇവ പ്രധാനമായും കാണപ്പെടുന്നത് ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ടവനങ്ങളിലാണ്‌ . കേരളത്തിലെ സൈലൻറ് വാലി ഇവയുടെ ആവാസകേന്ദ്രമാണ്.

സ്വതവേ കൂട്ടമായി ജീവിക്കാനും സഞ്ചരിക്കാനും ഇഷ്ടപ്പെടുന്ന ഇവക്ക്
സാധാരണ ഇലകളും, ഫലങ്ങളും, ചിലതരം പൂക്കളുമാണ് പ്രിയ ഭക്ഷണം . ഓരോ കാലഘട്ടത്തിനനുസരിച്ച് ഇത് വ്യത്യസ്തപ്പെട്ടുകൊണ്ടിരിക്കുന്നു.

Semnopithecus entellus എന്ന വർഗ്ഗത്തിൽപ്പെട്ടവയാണ് ഇവ. ഇന്ത്യയിൽ പൊതുവേ ഹനുമാൻ കുരങ്ങുകൾ എന്ന പേരിൽ തന്നെയാണ്‌ ഇവ അറിയപ്പെടുന്നത്. ഗ്രേ കുരങ്ങുകൾ എന്ന പദം അധികം ഉപയോഗിക്കാറില്ല. ഇത് പുരാണ ഹിന്ദു വാനര കഥാപാത്രമായ ഹനുമാനെ ചേർത്താണ്‌ ഹനുമാൻ കുരങ്ങുകൾ എന്ന് വിളിക്കുന്നത്. ഹിന്ദിയിൽ ഇതിന്റെ ഹനുമാൻ ലംഗൂർ എന്നറിയപ്പെടൂന്നു. ഈ കുരങ്ങുകളെ ഹനുമാന്റെ വാനരസേനയിൽ അംഗങ്ങളായി കണക്കാക്കപെടുന്നു. ഇവയുടെ കൈയും മുഖവും സീതയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പൊള്ളി എന്നും ഒരു വിശ്വസമുണ്ട്. ഇതൊക്കെയാണെങ്കിലും പാവമെന്ന് കരുതണ്ട അടുത്ത് ചെന്നാൽ ചിലപ്പോ അക്രമിക്കാനും മടിക്കില്ല. ഇവ. ഇത്തരത്തിൽ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ആൺകുരങ്ങുകൾക്ക് പെൺകുരങ്ങുകളേക്കാൾ നീളം

ഇവയിൽ ആൺകുരങ്ങുകൾക്ക് പൊതുവേ പെൺകുരങ്ങുകളേക്കാൾ നീളമുണ്ട്. 7˚C മുതൽ 46˚C വരെയുള്ള വിശാലമായ താപനിലയെ ചെറുക്കാൻ ഇവക്ക് കഴിയും. തവിട്ട് കലർന്ന ചാരനിറത്തിലുള്ള രോമങ്ങൾ ഇവരുടെ പ്രത്യേകതയാണ്. ഇവയുടെ പുറംഭാഗത്ത് ചുവന്ന നിറവും പ്രതലത്തിൽ വെളുത്ത രോമവുമാണ്ടായിരിക്കും. 

അവരുടെ പാദങ്ങൾ, കൈകൾ, മുഖം, ചെവികൾ എന്നിവ കറുത്തതാണ്, അവരുടെ മുഖം വെളുത്ത രോമങ്ങൾ കൊണ്ട്  മൂടിയിട്ടുണ്ടെങ്കിലും നിറം കറുപ്പാണ്. ഇവയുടെ വാൽ സാധാരണയായി ശരീരത്തേക്കാൾ നീളമുള്ളതാണ്. ആൺ ഹനുമാൻ ലംഗൂർ വാലുകൾ ശരാശരി 91.0 സെന്റീമീറ്ററും സ്ത്രീകളുടേത് 86 സെന്റിമീറ്ററുമാണ്. അവർക്ക് 32 പല്ലുകളുണ്ട്

സ്ത്രീകൾ സാധാരണയായി 2.9 വയസ്സിൽ  ഇണചേരാൻ പ്രാപ്തകാരുമെത്രെ. ആൺ കുരങ്ങുകൾ 5 വയസ്സ് പ്രായമാകുമ്പോളാണ് ഇണ ചേരാൻ തയ്യാറാകുന്നത്. ജൂലൈ-ഒക്ടോബർ മാസങ്ങളിളാണ് ഹനുമാൻ കുരങ്ങുകളുടെ പ്രജനനം.  200 മുതൽ 212 ദിവസം വരെ ഇവയുടെ ഗർഭകാലം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News