Thrissur Pooram 2024: തൃശ്ശൂർ പൂരം: സുരേഷ് ഗോപിയുടെ ഇടപെടൽ തങ്ങൾ വിളിച്ചിട്ടല്ലെന്ന് ദേവസ്വം ഭാരവാഹികൾ

Thrissur Pooram Issue: തൃശ്ശൂര്‍ പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്‍റ് സുന്ദര്‍ മേനോന്‍ ആവശ്യപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Apr 22, 2024, 03:05 PM IST
  • സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി തോമസ് മതിയായ പാസ് നൽകിയില്ലെന്നും തിരുവമ്പാടി ദേവസ്വം പറഞ്ഞു.
  • കുടമാറ്റ സമയത്ത് സ്പെഷ്യൽ കുടകൾ കൊണ്ട വരാൻ അനുവദിക്കാതിരിക്കുക, പട്ട കൊണ്ടുവരാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ സംഭവങ്ങളുണ്ടായി.
  • രാത്രി മഠത്തിൽ വരവിന് റോഡ് അടക്കരുതെന്ന് വ്യക്തമാക്കിയിരുന്നു.
Thrissur Pooram 2024: തൃശ്ശൂർ പൂരം: സുരേഷ് ഗോപിയുടെ ഇടപെടൽ തങ്ങൾ വിളിച്ചിട്ടല്ലെന്ന് ദേവസ്വം ഭാരവാഹികൾ

തൃശ്ശൂർ: സുരേഷ് ഗോപിയുടെ ഇടപെടൽ തങ്ങൾ വിളിച്ചട്ടല്ലെന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ. തൃശൂർ പൂരത്തിൽ ദയവു ചെയ്ത് രാഷ്ട്രീയം കലക്കരുതെന്നും ദേവസ്വം പ്രസിഡണ്ടും സെക്രട്ടറിയും വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുരേഷ് ​ഗോപിയെ തങ്ങൾ ക്ഷണിച്ചതുകൊണ്ടാണ് വന്നതെന്ന് അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പിഎ ഇങ്ങോട്ടാണ് രാത്രിയിൽ വിളിച്ചത്. എന്നിട്ട് സംസാരിക്കുവാൻ ഉണ്ടെന്ന് പറയുകയായിരുന്നു എന്നാണ് ദേവസ്വം ഭാരവാഹികൾ പറഞ്ഞത്. പൂരം നടത്തിപ്പിന് നിയമസഭയിൽ ബിൽ കൊണ്ടു വരണമെന്നും പൂരം നടത്തിപ്പ് ദേവസ്വങ്ങൾക്ക് പൂർണ്ണമായി വിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. അങ്കിത് അശോകനെതിരായ നടപടി രണ്ടും കൈയും നീട്ടി സ്വാഗതം ചെയ്യുമ്പോഴും എസിപി സുദർശൻ തങ്ങളോട് പൂർണ്ണമായി സഹകരിച്ച ഉദ്യോഗസ്ഥനാണെന്നും അവർ വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിയ്ക്കും.

കൂടാതെ തൃശ്ശൂര്‍ പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്‍റ് സുന്ദര്‍ മേനോന്‍ ആവശ്യപ്പെട്ടു. പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം ഉദ്യോഗസ്ഥരുമായിട്ടാണ് ഇത്തവണ യോഗം നടത്തിത്. എന്നിട്ടും ആവശ്യമില്ലാത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ബുദ്ധിമുട്ടിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. "പൂരം നല്ല രീതിയിൽ നടത്താനുള്ള അനുമതി തങ്ങൾക്ക് വേണം. യോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാണ് പൂരം നടത്തുന്നത്.

ALSO READ: റോഡിലെ ഈ അഭ്യാസങ്ങൾക്ക് ഇനി പിഴ 7500; പുതിയ നിയമവുമായി എംവിഡി

ചിട്ടപ്പെടുത്തിയ ക്രമം മാറ്റാനും ഇതുമൂലം നിർബന്ധിതരാവുന്നു. പൂരം വെടിക്കെട്ട് അലങ്കോലമാക്കിയ കമീഷണർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. പൂരം നടത്തുന്നതിന് ഒരു മുന്നൊരുക്കവും നടത്താതെ സ്വന്തം നിലക്ക് കമീഷണർ കാര്യങ്ങൾ ചെയ്തത്. കമീഷണറുടെ ജീവിതത്തിലെ കറുത്ത അധ്യായമാണിത്. ഗുണ്ടാ, പൊലീസ് രാജായിരുന്നു നടത്തിയത്. എസ്.പി സുദർശൻ ഇരുദേവസ്വങ്ങളുമായി നല്ല ബന്ധത്തിൽ ആണ് പോയത്. അദ്ദേഹത്തിനെതിരെ നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. "നടുവിലാൽ മുതൽ ശ്രീമൂലസ്ഥാനം വരെ ചാർജുള്ള ഒരു ഡി.വൈ.എസ്.പി അപമര്യാദയായി പെരുമാറി. ഷാജി എന്നോ മറ്റോ പേരുള്ള ഉദ്യോഗസ്ഥനാണ്. വടക്കുന്നാഥന് മുന്നിലെ ദീപസ്തംഭം കത്തിക്കുന്നത് തടഞ്ഞു. 

സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി തോമസ് മതിയായ പാസ് നൽകിയില്ലെന്നും തിരുവമ്പാടി ദേവസ്വം പറഞ്ഞു. കുടമാറ്റ സമയത്ത് സ്പെഷ്യൽ കുടകൾ കൊണ്ട വരാൻ അനുവദിക്കാതിരിക്കുക, പട്ട കൊണ്ടുവരാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ സംഭവങ്ങളുണ്ടായി. രാത്രി മഠത്തിൽ വരവിന് റോഡ് അടക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. കമീഷണറുടെ നിർദേശം പാലിച്ചേ പറ്റൂ എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. തുടർന്നാണ് മഠത്തിലെ വരവ് നിർത്തി പന്തലണച്ചത്. നിർത്തിവെക്കാതിരിക്കാൻ ഒരു വഴിയും ഉണ്ടായില്ല. ജില്ലാ കളക്ടറുടെ ഉറപ്പിലാണ് വീണ്ടും വെടിക്കെട്ട് നടത്താൻ സമ്മതിച്ചത്. പൊലീസ് ജനകീയമാകണമെന്നും തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News