കുതിരാനിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്നു പേർ മരിച്ചു

അപകടത്തെ തുടർന്ന് ദേശീയപാതയിൽ (National Highway) ഗതാഗതം സ്തംഭിച്ചു.        

Written by - Zee Malayalam News Desk | Last Updated : Dec 31, 2020, 11:05 AM IST
  • നിയന്ത്രണം വിട്ട ചരക്ക്‌ലോറി കാറുകളിലും ബൈക്കുകളിലും മിനിലോറിയിലും വന്നിടിക്കുകയായിരുന്നു.
  • സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേരും കാറിലുണ്ടായിരുന്ന ഒരാളും ഉൾപ്പെടെ മൂന്നുപേരാണ് മരണമടഞ്ഞത്. മൂന്നുപേർ കൂടി ആശുപത്രിയിലാണ്.
കുതിരാനിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്നു പേർ മരിച്ചു

തൃശൂർ: തൃശൂരിലെ കുതിരാനിൽ (Kuthiran) ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർ മരണമടഞ്ഞു.  നിയന്ത്രണം വിട്ട ചരക്ക് ലോറി മറ്റു വാഹനങ്ങളിൽ വന്നിടിക്കുകയായിരുന്നു.  അപകടത്തെ തുടർന്ന് ദേശീയപാതയിൽ (National Highway) ഗതാഗതം സ്തംഭിച്ചു. 

 

 

നിയന്ത്രണം വിട്ട ചരക്ക്‌ലോറി കാറുകളിലും ബൈക്കുകളിലും മിനിലോറിയിലും വന്നിടിക്കുകയായിരുന്നു.  പരിക്കേറ്റ എല്ലാവരെയും ഉടനെതന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.  സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേരും കാറിലുണ്ടായിരുന്ന ഒരാളും ഉൾപ്പെടെ മൂന്നുപേരാണ് മരണമടഞ്ഞത്.  മൂന്നുപേർ കൂടി ആശുപത്രിയിലാണ്. 

Alo Read: Bank Holidays 2021: ജനുവരിയിൽ ബാങ്കുകൾക്ക് 16 ദിവസം അവധി ആയിരിക്കും, ശ്രദ്ധിക്കുക... 

കാറിൽ കൂടുങ്ങിക്കിടന്ന ഒരു യാത്രക്കാരനെ പുറത്തെടുത്തിട്ടുണ്ട്.  ഒരു യാത്രക്കാരൻ കാറിൽ കുടുങ്ങിക്കിടക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

 

Trending News