ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി,കാൽ അറ്റുപോയി;മധ്യവയസ്കന് ദാരുണാന്ത്യം

രാവിലെ ചായ കുടിക്കാനിറങ്ങിയ നാട്ടുകാരനാണ് മരിച്ചത്. ഇവിടുത്തെ ഡ്രൈ ക്ലീനിങ് കടയിലെ സ്റ്റാഫാണ്

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 09:04 AM IST
  • നടക്കാൻ ഇറങ്ങിയ വഴിയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം
  • സംക്രാന്തി സ്വദേശി മുരളിയാണ് മരിച്ചത്
  • റോഡിൽ ഉരഞ്ഞ് ഇദ്ദേഹത്തിൻറെ ഒരു കാൽ അറ്റുപോയി
ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി,കാൽ അറ്റുപോയി;മധ്യവയസ്കന് ദാരുണാന്ത്യം

കോട്ടയം: സംക്രാന്തിയിൽ  ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി  മധ്യവയസ്കന് ദാരുണന്ത്യം. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.സംക്രാന്തി സ്വദേശി മുരളിയാണ് മരിച്ചത്. മധ്യവയസ്കിനുമായി ലോറി മീറ്ററുകൾ മുന്നോട്ട് നീങ്ങിയിരുന്നു. റോഡിലെ പോസ്റ്റിൽ ഇടിച്ച് ഇദ്ദേഹത്തിൻറെ ഒരു കാൽ അറ്റുപോയി.നടക്കാൻ ഇറങ്ങിയ വഴിയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം.പച്ചക്കറി കയറ്റി വന്ന ലോറിയാണിത്.ലോറിയും ഡ്രൈവറും സഹായിയും കസ്റ്റഡിയിൽ ഉണ്ട്. സംഭവത്തെ പറ്റി കൂടുതൽ അന്വേണം നടന്നു വരികയാണ്. 

രാവിലെ ചായ കുടിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഇവിടുത്തെ ഡ്രൈ ക്ലീനിങ് കടയിലെ സ്റ്റാഫാണ് മുരളി. ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞുപോകുകയിം റോഡരികിലൂടെ നടക്കുകയായിരുന്ന മുരളിയുടെ ദേഹത്ത് കുടുങ്ങുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അപകടം നടന്നിട്ടും നിര്‍ത്താത്ത ലോറി മീറ്ററുകളോളം മുന്നോട്ടു പോവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News