Lok Sabha Election 2024: വയനാട് മണ്ഡലത്തിലെ BJP സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍റെ പത്രിക സമര്‍പ്പണം നാളെ

Lok Sabha Election 2024:  മോദിയുടെ പടയാളികളായായി എൻഡിഎ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മോദി 400 ലധികം സീറ്റുകൾ നേടുമോ എന്നും കോൺഗ്രസ് 40 സീറ്റുകളിൽ എങ്കിലും വിജയിക്കുമോ എന്നുമാണ് ഇപ്പോൾ ജനങ്ങൾ ചിന്തിക്കുന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Apr 3, 2024, 11:38 PM IST
  • വയനാട്ടിലെ സ്ഥാനാർത്ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും പ്രഖ്യാപനത്തിന് മൂന്ന് ദിവസം മുമ്പ് ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് സ്ഥാനാർത്ഥിത്വത്തെ പറ്റി പറഞ്ഞത് എന്നും സുരേന്ദ്രന്‍ പറഞ്ഞു
Lok Sabha Election 2024: വയനാട് മണ്ഡലത്തിലെ BJP സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍റെ പത്രിക സമര്‍പ്പണം നാളെ

Wayanadu: പ്രതിപക്ഷ മുന്നണിക്കെതിരെ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് വയനാട്ടിൽ താന്‍ ജനവിധി തേടുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

Also Read:  Summer Driving: കൊടും വേനലില്‍ വണ്ടിയോടിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? 

വയനാട്ടിലെ സ്ഥാനാർത്ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും പ്രഖ്യാപനത്തിന് മൂന്ന് ദിവസം മുമ്പ് ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് സ്ഥാനാർത്ഥിത്വത്തെ പറ്റി പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.  വയനാട്ടില്‍ മത്സരിക്കുന്നത് ഒരു വലിയ അവസരമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും മോദി അനുകൂല തരംഗം കാണുവാന്‍ സാധിക്കും, ആളുകള്‍ ഇന്ന്  മോദിയുടെ ഗ്യാരന്റിയെ പറ്റിയാണ് ചര്‍ച്ച ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.

Also Read: Shocking!! പീഡനത്തിന് ഇരയായ യുവതിയോട് വസ്ത്രം നീക്കി മുറിവുകൾ കാണിക്കാൻ ആവശ്യപ്പെട്ട് രാജസ്ഥാൻ മജിസ്‌ട്രേറ്റ്!! 
  
വയനാടുമായി തനിക്ക് വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണ് ഉള്ളത്. തന്‍റെ പൊതു ജീവിതം ആരംഭിക്കുന്നത് വയനാട്ടില്‍ നിന്നാണ്. വയനാട്ടില്‍ കോഫി എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന അവസരത്തിലാണ് യുവമോർച്ചയുടെ ജില്ലാ അദ്ധ്യക്ഷനായതും സംസ്ഥാന ചുമതലകളിലേക്ക് എത്തുന്നതും, അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തനവുമായി 10 വർഷം വയനാട്ടിൽ ഉണ്ടായിരുന്നതിനാൽ ഈ സ്ഥലത്തെയും ഇവിടുത്തെ ജനങ്ങളെയും തനിക്ക് പരിചിതമാണെന്നും അദ്ദേഹം പറഞ്ഞു 

മോദിയുടെ പടയാളികളായായി എൻഡിഎ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മോദി 400 ലധികം സീറ്റുകൾ നേടുമോ എന്നും കോൺഗ്രസ് 40 സീറ്റുകളിൽ എങ്കിലും വിജയിക്കുമോ എന്നുമാണ് ഇപ്പോൾ ജനങ്ങൾ ചിന്തിക്കുന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. 

വ്യാഴാഴ്ചയാണ് കെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. കേന്ദ്രമന്ത്രിയും അമേത്തി എംപിയുമായ സ്മൃതി ഇറാനിയോടൊപ്പം രാവിലെ 9 മണിക്ക് കല്‍പ്പറ്റയില്‍ റോഡ്‌ഷോ നടത്തിയാണ് സുരേന്ദ്രന്‍ പത്രിക സമര്‍പ്പിക്കുക.  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News