KSRTC driver-Mayor row: കെഎസ്ആർടിസി ഡ്രൈവര്‍-മേയര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ ഡ്രൈവർ യദു കസ്റ്റഡിയില്‍

KSRTC Driver In Police Custody: മേയ‍ർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.

Written by - Zee Malayalam News Desk | Last Updated : May 10, 2024, 07:02 PM IST
  • തമ്പാനൂർ പോലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്
  • സംഭവത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ ചോദ്യം ചെയ്യലുകൾ നടന്നുവരികയായിരുന്നു
  • സ്റ്റേഷൻ മാസ്റ്ററേയും കണ്ടക്ടറേയും മൊഴിയെടുത്ത് വിട്ടയച്ചതിന് പിന്നാലെയാണ് ഡ്രൈവർ യദുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്
KSRTC driver-Mayor row: കെഎസ്ആർടിസി ഡ്രൈവര്‍-മേയര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ ഡ്രൈവർ യദു കസ്റ്റഡിയില്‍

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കത്തിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ. മേയ‍ർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യുന്നതിനായി ഡ്രൈവർ യദുവിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തിച്ചു.

തമ്പാനൂർ പോലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. ബസിനുള്ളിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ ചോദ്യം ചെയ്യലുകൾ നടന്നുവരികയായിരുന്നു. സ്റ്റേഷൻ മാസ്റ്ററേയും കണ്ടക്ടറേയും മൊഴിയെടുത്ത് വിട്ടയച്ചതിന് പിന്നാലെയാണ് ഡ്രൈവർ യദുവിനെ വൈകിട്ടോടെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.

ALSO READ: തൃശ്ശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 16 ലേറെ പേർക്ക് പരിക്ക്

തർക്കം നടന്നതിന്റെ പിറ്റേദിവസം എടിഒയ്ക്ക് മൊഴി നൽകുന്നതിനായി യദു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. ഈ സമയം യദു ഓടിച്ചിരുന്ന ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സിസിടിവി ഇല്ല. എന്നാൽ, ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

യദു ബസിൽ കയറി മെമ്മറി കാർഡ് മോഷ്ടിച്ചിട്ടുണ്ടോയെന്നാണ് പോലീസിന്റെ സംശയം. ഇത് ദൂരീകരിക്കാനാണ് പോലീസിന്റെ നീക്കം. മെമ്മറി കാർഡ് കാണാനില്ലെന്ന കെഎസ്ആർടിസിയുടെ പരാതിയിൽ തമ്പാനൂർ പോലീസാണ് കേസെടുത്തത്. പോലീസിന്റെ പരിശോധനയിൽ ക്യാമറയുടെ ഡിവിആർ ലഭിച്ചെങ്കിലും ഡിവിആറിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നില്ല.

ALSO READ: കുമളിയിൽ കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ യുവാവിൻ്റെ അഭ്യാസ പ്രകടനം

ബസിൽ മൂന്ന് നിരീക്ഷണ ക്യാമറകളാണ് ഉണ്ടായിരുന്നത്. കെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിൽ തർക്കം ഉണ്ടായതിന് പിന്നാലെ ബസിലെ ക്യാമറകൾ പരിശോധിക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. മേയർ ആര്യാ രാജേന്ദ്രന് നേരെ ഡ്രൈവർ അശ്ലീല ആം​ഗ്യം കാണിച്ചെന്ന ആരോപണത്തിന് പിന്നാലെ ബസിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News