KSEB Employee Death: കെഎസ്ഇബി ജീവനക്കാരനെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

KSEB Employee Found Dead: വിളക്കുടി കെ.എസ്.ഇ.ബി. ഓഫീസിലെ ജീവനക്കാരനെയാണ് ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Apr 27, 2024, 10:43 PM IST
  • കൊല്ലം പെരിനാട് ഇടവട്ടം കൃഷ്ണദർശനത്തിൽ കെ.രഘു (56) ആണ് മരിച്ചത്
  • ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്
KSEB Employee Death: കെഎസ്ഇബി ജീവനക്കാരനെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കെ.എസ്.ഇ.ബി. ജീവനക്കാരനെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളക്കുടി കെ.എസ്.ഇ.ബി. ഓഫീസിലെ ജീവനക്കാരനെയാണ് ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം പെരിനാട് ഇടവട്ടം കൃഷ്ണദർശനത്തിൽ കെ.രഘു (56) ആണ് മരിച്ചത്. ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വിളക്കുടി കെ.എസ്.ഇ.ബി. ഓഫീസിലെ ലൈൻമാൻ ആയി ജോലി ചെയ്ത് വരികയായിരുന്നു.

രാവിലെ അഞ്ച് മണിയോട് കൂടി സെക്യൂരിറ്റി ജീവനക്കാരനാണ് രഘുവിനെ സ്ഥാപനത്തിനോട് ചേർന്നുള്ള പടിയുടെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൈഞരമ്പ് മുറിഞ്ഞ് മൃതദേഹത്തിൻ്റെ സമീപത്തായി രക്തവും ഉണ്ടായിരുന്നു.

ഈ മാസം 30ന് രഘു സർവീസിൽ നിന്ന് വിരമിക്കാൻ ഇരിക്കുന്നതിനിടെയാണ് സംഭവം. കുടുംബവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു രഘു. കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News