Hail Storm : ഇടുക്കിയിൽ വേനൽമഴയ്ക്കൊപ്പം ആലിപ്പഴം വീഴ്ചയും

Idukki Hail Storm : വലിപ്പമേറിയ ആലിപ്പഴങ്ങളാണ് മേഖലയിൽ പെയ്തിറങ്ങിയത്. ഇവ ഏല ചെടികൾ നശിക്കാൻ ഇടം വരുത്തിയേക്കും

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 07:49 PM IST
  • തമിഴ്‌നാട് അതിര്‍ത്തി മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഇടങ്ങളിലാണ് ആലിപ്പഴ വീഴ്ചയുണ്ടായത്
  • അധികം വലിപ്പമുള്ള ആലിപ്പഴങ്ങളാണ് പെയ്തിറങ്ങിയത്.
Hail Storm : ഇടുക്കിയിൽ വേനൽമഴയ്ക്കൊപ്പം ആലിപ്പഴം വീഴ്ചയും

മൂന്നാർ : ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തി മേഖലയിൽ ആലിപ്പഴം വീഴ്ച. വേനൽമഴയ്ക്കൊപ്പം വൻ തോതിൽ അതിശക്തമായ ആലിപ്പഴം വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. വലിയ ആലിപ്പഴങ്ങൾ വീണതിനാൽ മണിക്കൂറോളം അലിഞ്ഞ് പോകാതെ കിടന്നു. ചില ഇടങ്ങളിൽ ഏല ചെടികൾക്ക് നാശനഷ്ടം സംഭവിച്ചതായി കർഷകർ പറയുന്നു.

വേനല്‍മഴയ്‌ക്കൊപ്പം അതിശക്തമായ ആലിപ്പഴം വീഴ്ചയാണ് ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ ഉണ്ടായത്. തമിഴ്‌നാട് അതിര്‍ത്തി മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പുഷ്പകണ്ടം, കരുണാപുരം, അണക്കരമെട്ട്, കോമ്പയാര്‍, ആനയിറങ്കല്‍ പ്രദേശങ്ങളിലാണ് ശക്തമായ ആലിപ്പഴം വീഴ്ചയുണ്ടായത്.

ALSO READ : Kerala Rain Alert: സംസ്ഥാനത്ത് നാലിടത്ത് മഴയ്ക്ക് സാധ്യത

അധികം വലിപ്പമുള്ള ആലിപ്പഴങ്ങളാണ് പെയ്തിറങ്ങിയത്. മഴ തോര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവ പൂര്‍ണ്ണമായും അലിഞ്ഞില്ല. ഏലചെടികളുടെ ചുവടുകളില്‍ ഇവ അടിഞ്ഞ് കൂടി മണിക്കൂറുകള്‍ കിടന്നതും ഇലകള്‍ നശിച്ചതും മൂലം ചെടികള്‍ നശിയ്ക്കാന്‍ സാധ്യത ഏറെയാണെന്ന് സ്ഥലത്തെ കർഷകർ അറിയിച്ചു.

അതേസമയം ജില്ലിയിൽ ഉണ്ടായ വേനല്‍ മഴയില്‍ നെടുങ്കണ്ടം പാലാറില്‍ ഒരു വീട് ഭാഗീകമായി തകര്‍ന്നു. പാലാര്‍ സ്വദേശി അനീഷിന്റെ വീടാണ് ഭാഗീകമായി തകര്‍ന്നത്. മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര നശിച്ചു. കൂടാതെ വീടിന്റെ ഒരു ഭാഗത്തെ ഭിത്തിയും തകര്‍ന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News