Boat Accident : അഴീക്കലില്‍ വള്ളം മറിഞ്ഞ് നാല് മരണം; 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. അഴീക്കൽ ഹാര്ബറിന് 10 നോട്ടിക്കൽ മൈൽ അകലെ മാത്രം വെച്ചായിരുന്നു അപകടം. 

Written by - Zee Malayalam News Desk | Last Updated : Sep 2, 2021, 12:24 PM IST
  • ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്.
  • അഴീക്കൽ ഹാര്ബറിന് 10 നോട്ടിക്കൽ മൈൽ അകലെ മാത്രം വെച്ചായിരുന്നു അപകടം.
  • മത്സ്യബന്ധത്തിന് പോയ ഓംകാരം എന്ന ബോട്ടാണ് മറിഞ്ഞത്.
  • മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് തിരിച്ച് വരുന്ന സാഹചര്യത്തിലാണ് അപകടം ഉണ്ടയത്.
Boat Accident : അഴീക്കലില്‍ വള്ളം മറിഞ്ഞ് നാല് മരണം; 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kollam : അഴീക്കലില്‍ വള്ളം മറിഞ്ഞ്  (Boat Accident) നാല് പേർ മരണപ്പെട്ടു. ഓച്ചിറയ്ക്കടുത്ത് മത്സ്യബന്ധന ബോട്ട് തിരയിൽപ്പെട്ട് മറിയുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. അഴീക്കൽ ഹാര്ബറിന് 10 നോട്ടിക്കൽ മൈൽ അകലെ മാത്രം വെച്ചായിരുന്നു അപകടം. മത്സ്യബന്ധത്തിന് പോയ ഓംകാരം എന്ന ബോട്ടാണ് മറിഞ്ഞത്.

സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍  എന്നിവരണ അപകടത്തെ തുടർന്ന് മരണപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് തിരിച്ച് വരുന്ന സാഹചര്യത്തിലാണ് അപകടം ഉണ്ടയത്. അപകടത്തിൽ പരിക്കേറ്റ പന്ത്രണ്ട് പേറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെയെല്ലാം തന്നെ  കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി  എന്നീ പ്രദേശങ്ങളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ALSO READ: Moral Policing: അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടായിസം: പ്രതി പിടിയിൽ

ആകെ പതിനാറ് പേരാണ് വള്ളത്തിൽ ഉണ്ടയായിരുന്നത്. മരിച്ചവരുടെ മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കാനു, അരവിന്ദൻ, റിനു, അനീഷ്, സോമൻ, റിജു, ബിജു,  ബൈജു, സുമേശ്  എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ ക്രമക്കേട്: മാല മാറ്റിവെച്ചതെന്ന് ദേവസ്വം വിജിലൻസ്

ഇന്ന് രാവിലെയാണ് വള്ളത്തിൽ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. റിപ്പോർട്ടുകൾ അനുസരിച്ച് പത്തരയോടെ വൻതിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. എന്നാൽ അപകടത്തെ കുറിച്ച് പോലീസ് സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. രക്ഷപ്പെട്ടവരിൽ 7 പേരെ കായംകുളം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 2 പേരെ ഓച്ചിറയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ALSO READ: Vismaya Death Case : വിസ്മയ കേസിൽ സെപ്റ്റംബർ 10 ന് കുറ്റപത്രം സമർപ്പിക്കും; വാട്സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ ഉൾപ്പെടുത്തും

എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മറിഞ്ഞ ഓംകാര എന്ന വള്ളം ആറാട്ടുപുഴ സ്വദേശിയുടേതാണ്. എന്നാൽ അപകടം നടന്നിട്ടും രക്ഷപ്രവർത്തങ്ങൾക്കായി കോസ്റ്റൽ പൊലീസ് എത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. മത്സ്യ തൊഴിലാളികളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News