Drugs: ലഹരിക്കെതിരെ പ്രതിരോധം തീര്‍ത്ത് കോഴിക്കോട് സിറ്റി പോലീസ്, 41 ഗ്രാം MDMAയുമായി യുവാവ് പിടിയില്‍

  നഗരമദ്ധ്യത്തിൽ വില്പനക്കായി കൊണ്ടുവന്ന 41 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍.  നല്ലളം മുതിര കലായി പറമ്പ് സ്വദേശി അഹൻ മുഹമ്മദ് (22) നെയാണ്  പോലീസ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Nov 17, 2022, 11:28 PM IST
  • പിടിയിലായ അഹൻ മുഹമ്മദ് നല്ലളം കേന്ദ്രികരിച് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ. ശ്രീനിവാസ് ഐ.പി.എസ്‌ ന് വിവരം ലഭിച്ചിരുന്നു.
Drugs: ലഹരിക്കെതിരെ പ്രതിരോധം തീര്‍ത്ത് കോഴിക്കോട് സിറ്റി പോലീസ്, 41 ഗ്രാം MDMAയുമായി യുവാവ് പിടിയില്‍

കോഴിക്കോട്:  നഗരമദ്ധ്യത്തിൽ വില്പനക്കായി കൊണ്ടുവന്ന 41 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍.  നല്ലളം മുതിര കലായി പറമ്പ് സ്വദേശി അഹൻ മുഹമ്മദ് (22) നെയാണ്  പോലീസ് പിടികൂടിയത്.

കോഴിക്കോട് ആന്‍റി നാർകോടിക്  സെൽ അസിസ്റ്റന്‍റ്   കമ്മീഷണർ പ്രകാശൻ പടന്നയിലിന്‍റെ  നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്‍റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്ടർ അനിൽ പി.വി യുടെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പോലീസും ചേർന്നാണ് സൗത്ത് ബീച് പള്ളിക്കണ്ടി പള്ളിക്ക് സമീപം വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 41 ഗ്രാം എം.ഡി.എം.എ എന്നറിയപ്പെടുന്ന  മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈനുമായി പ്രതിയെ പിടികൂടുന്നത്.

Also Read:   Nitin Gadkari: നിതിൻ ഗഡ്കരിയ്ക്ക് ദേഹാസ്വാസ്ഥ്യം, അടിയന്തിര വൈദ്യസഹായം തേടി

പിടിയിലായ അഹൻ മുഹമ്മദ് നല്ലളം കേന്ദ്രികരിച് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ. ശ്രീനിവാസ്  ഐ.പി.എസ്‌ ന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്കായി വല വിരിച്ചത്. ഇയാള്‍ ഓണലൈൻ ബാങ്കിംഗ് വഴിയും കൊറിയർ  മുഖേനയും നടത്തുന്ന ഇടപാടുകളും ഡാൻസാഫ് സ്കോഡ് നിരീക്ഷിക്കുകയും ഒടുവിൽ ചെമ്മങ്ങാട് പോലീസുമായി ചേർന്ന് നടത്തിയ പരിശോധനയിൽ മാരക ലഹരി മരുന്നുമായിപ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾ മുൻപും ലഹരി മരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്നും  ബാഗ്ലൂരിൽ നിന്നും കൊറിയർ വഴിയാണ് ലഹരി മരുന്ന് നാട്ടിലെത്തിക്കുന്നതെന്നും ഉറവിടം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തുമെന്നും ചെമ്മങ്ങാട് സബ് ഇൻസ്‌പെക്‌ടർ അനിൽ പി.വി പറഞ്ഞു.

കോഴിക്കോട് സിറ്റി പോലീസ് ലഹരിക്കെതിരെ കനത്ത പ്രതിരോധം തീർക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 15 കേസുകളിലായി 400 ഗ്രാമോളം എം.ഡി.എം.എ ,400  എൽ.എസ്.ഡി, 10 കിലോഗ്രാം കഞ്ചാവ്, 200 എണ്ണം എം എഡിഎംഎ പിൽ,ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തിരുന്നു. ഈ സംഭവങ്ങളില്‍ വില്പനക്കാരായ 20 ഓളം പേരെയും  അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ ഇത്തരക്കാരുടെ സ്വത്ത് കണ്ടു കെട്ടുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്നും  ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും കോഴിക്കോട്‌ ജില്ലാ പോലീസ് മേധാവി എ.അക്ബർ ഐ.പി.എസ് പറഞ്ഞു.

പിടിയിലായ പ്രതി അഹൻ മുഹമ്മദ് കക്കോവ് വേദവ്യാസ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണെന്നും ഇത്തരം കുറ്റകൃത്യത്തിലേക് വഴുതിവീഴുന്നതിന് വിദ്യാഭ്യാസം ഒരു മാനദണ്ഡം അല്ലെന്നും കോഴിക്കോട് സിറ്റി ആന്‍റി നർകോടിക്ക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു. 

എല്ലാ രക്ഷകർത്താക്കളും തങ്ങളുടെ കുട്ടികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഡംബര ജീവിതം നയിക്കുന്നതിനും ലഹരി ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനുമാണ് പലരും ഇത്തരം കൃത്യങ്ങളിലേക്ക് എതിപ്പെടുന്നതെന്നുംഅദ്ദേഹം പറഞ്ഞു.  യുവ തലമുറയെ രക്ഷിക്കുന്നതിനായി ബോധവത്കരണം ഉൾപ്പടെയുള്ള പരിപാടികൾ  പോലീസ്  നടത്തുന്നുണ്ട്, എന്നാല്‍, സമൂഹത്തിന്‍റെ  കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ലഹരിയെ സമൂഹത്തിൽ നിന്ന് പൂർണമായി ഇല്ലാതാക്കാൻ കഴിയുകയുള്ളൂഎന്നും അതിനായി മുഴുവൻ ജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും കോഴിക്കോട് സിറ്റി ആന്‍റി നർകോടിക്ക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.

ഡാൻസാഫ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്,സീനിയർ സി.പി.ഒ  കെ അഖിലേഷ്, സി.പി.ഒ മാരായ ജിനേഷ് ചൂലൂർ,സുനോജ് കാരയിൽ, ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലെ എസ്സി. സബ് ഇൻസ്‌പെക്ടർ ജഗൻമയൻ എസ്.സി പി.ഒ മാരായ മഹേശ്വരൻ എസ്, കൃഷ്ണകുമാർ എം, സിപിഒ ജിതേഷ് എൻ.വി എന്നിവരടങ്ങിയ  അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News