Parliament Security Breach: പാർലമെന്റ് അതിക്രമം: ബിജെപി എംപി പ്രതാപ് സിംഹയെ നാളെ ചോദ്യം ചെയ്തേക്കും

Parliament Security Breach: സന്ദര്‍ശക പാസ് അനുവദിച്ചതില്‍ തനിക്ക് ഉത്തരവാദിത്തം ഇല്ലെന്നാണ് സിംഹ പറയുന്നത്. എല്ലാ പാര്‍ലമെന്റ് അംഗങ്ങളും പാസ് അനുവദിക്കുന്നതിന് സമാനമായാണ് താനും പാസ് നല്‍കിയതെന്നും. 

Written by - Ajitha Kumari | Last Updated : Dec 17, 2023, 05:56 PM IST
  • മൈസൂരു എംപി പ്രതാപ് സിംഹയെ ഡല്‍ഹി പോലീസ് നാളെ ചോദ്യം ചെയ്യും
  • നിലവില്‍ പ്രതാപ് സിംഹ തലസ്ഥാനത്തില്ല
  • ബുധനാഴ്ച ലോക്സഭയില്‍ എത്തിയ രണ്ട് പ്രതികളും സിംഹ ശുപാര്‍ശ ചെയ്ത പാസുകളാണ് ഉപയോഗിച്ചത്
Parliament Security Breach: പാർലമെന്റ് അതിക്രമം: ബിജെപി എംപി പ്രതാപ്  സിംഹയെ നാളെ ചോദ്യം ചെയ്തേക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസ് പ്രതികള്‍ക്ക് സന്ദര്‍ശക പാസ് നല്‍കിയതില്‍ മൈസൂരു എംപി പ്രതാപ് സിംഹയെ ഡല്‍ഹി പോലീസ് നാളെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. നിലവില്‍ പ്രതാപ് സിംഹ തലസ്ഥാനത്തില്ല. പ്രതികളായ മനോരജ്ഞന്‍ ഡി, സാഗര്‍ ശര്‍മ എന്നിവര്‍ക്ക് സന്ദര്‍ശക പാസ് നൽകിയത് പ്രതാപ് സിംഹയാണെന്നാണ് റിപ്പോർട്ട്.  

Also Read: ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; സിആർപിഎഫ് ജവാന് വീരമൃത്യു; കോൺസ്റ്റബിളിന് പരിക്ക്

ബുധനാഴ്ച ലോക്സഭയില്‍ എത്തിയ രണ്ട് പ്രതികളും സിംഹ ശുപാര്‍ശ ചെയ്ത പാസുകളാണ് ഉപയോഗിച്ചത്. പ്രതിയായ മനോരഞ്ജന്‍ സിംഹയുടെ നിയോജക മണ്ഡലമായ മൈസൂരു സ്വദേശിയും അദ്ദേഹത്തിന്റെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പല തവണ മനോരജ്ഞന്‍ സന്ദര്‍ശ പാസിനായി സിംഹയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

Also Read: ചൊവ്വ-ശുക്ര സംയോഗം: ഈ രാശിക്കാർക്ക് ലഭിക്കും അവിചാരിത ധനയോഗം!

അതേസമയം സന്ദര്‍ശക പാസ് അനുവദിച്ചതില്‍ തനിക്ക് ഉത്തരവാദിത്തം ഇല്ലെന്നാണ് സിംഹ പറയുന്നത്. എല്ലാ പാര്‍ലമെന്റ് അംഗങ്ങളും പാസ് അനുവദിക്കുന്നതിന് സമാനമായാണ് താനും പാസ് നല്‍കിയതെന്നും. എല്ലാ സന്ദര്‍ശകരേയും എംപിമാര്‍ നേരിട്ട് അറിയണമെന്നില്ലഎന്നും ഒപ്പമുള്ള സ്റ്റാഫ് നല്‍കുന്ന അപേക്ഷയില്‍ ഒപ്പുവെച്ചുകൊടുക്കുകയാണ് പതിവ് രീതിയെന്നുമാണ് പ്രതാപ് സിംഹയുടെ പ്രതികരണം. ഇതിനിടയിൽ സിംഹയുടെ രാജി ആവശ്യവുമായി പ്രതിപക്ഷം  പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം നടത്തുന്നുണ്ട്. പാര്‍ലമെന്റ് അതിക്രമം നിര്‍ഭാഗ്യകരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് പ്രധാനമന്ത്രി ഇന്ന് പ്രതികരിച്ചു. ലോക്സഭാ സ്പീക്കര്‍ അതീവ ഗൗരവത്തോടെ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും സംഭവത്തെ ലാഘവത്തോടെ കാണുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News