Bizarre News: സ്വന്തം സഹോദരനെ വിവാഹം കഴിച്ച് വിവാഹിതയായ യുവതി!! കാരണം കേട്ടാല്‍ ആരും ഞെട്ടും

Bizarre News:  വിവാഹവും സമ്മാന വിതരണവും നടന്നതിനു ശേഷമാണ് ഈ വാര്‍ത്ത പുറത്തുവന്നത്. അതായത്, വിവാഹിതരായവരില്‍ ഒരു ജോഡി യഥാര്‍ത്ഥത്തില്‍ സഹോദരനും സഹോദരിയുമാണ് എന്നത്...!!   

Written by - Zee Malayalam News Desk | Last Updated : Mar 20, 2024, 05:06 PM IST
  • സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹിക വിവാഹ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനാണ് വിവാഹിതയായ യുവതി തന്‍റെ സഹോദരനൊപ്പം വിവാഹ മണ്ഡപത്തില്‍ എത്തിയതും സഹോദരനെ വിവാഹം കഴിച്ചതും.
Bizarre News: സ്വന്തം സഹോദരനെ വിവാഹം കഴിച്ച് വിവാഹിതയായ യുവതി!! കാരണം കേട്ടാല്‍ ആരും ഞെട്ടും

Bizarre News: വിവാഹിതയായ യുവതിയുടെ രണ്ടാം വിവാഹം, വരന്‍ സ്വന്തം സഹോദരന്‍!! കേട്ടാല്‍ ഞെട്ടല്‍ ഉളവാക്കുന്ന ഈ സംഭവം നടന്നത് ഉത്തര്‍ പ്രദേശിലാണ്.  

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹിക വിവാഹ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനാണ്  വിവാഹിതയായ യുവതി തന്‍റെ സഹോദരനൊപ്പം വിവാഹ മണ്ഡപത്തില്‍ എത്തിയതും സഹോദരനെ വിവാഹം കഴിച്ചതും.   

Also Read:  Mars Transit 2024: ഗ്രഹങ്ങളുടെ അധിപൻ ഈ രാശിക്കാരുടെ മേല്‍ ഭാഗ്യം വര്‍ഷിക്കും!! സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ഉറപ്പ്  
 
ഈ ഞെട്ടിക്കുന്ന സംഭവം നടന്നിരിയ്ക്കുന്നത് മഹാരാജ്ഗഞ്ചിലാണ്. ഇവിടെ നടന്ന സാമൂഹിക വിവാഹത്തില്‍  38 ജോഡി ദമ്പതികൾ പങ്കെടുത്തിരുന്നു. പദ്ധതിയുടെ ഭാഗമായി വിവാഹിതരായ ദമ്പതികൾക്ക് അധികൃതരിൽ നിന്ന് സമ്മാനങ്ങളും പണവും വിതരണം ചെയ്യുകയുണ്ടായി.   

Also Read: Lok Sabha Election 2024: സ്വതന്ത്രരുടെ തള്ളിക്കയറ്റം, കർണാടക ബിജെപിയില്‍ വന്‍ പ്രതിസന്ധി 

വിവാഹവും സമ്മാന വിതരണവും നടന്നതിനു ശേഷമാണ് ഈ വാര്‍ത്ത പുറത്തുവന്നത്. അതായത്, വിവാഹിതരായവരില്‍ ഒരു ജോഡി യഥാര്‍ത്ഥത്തില്‍ സഹോദരനും സഹോദരിയുമാണ് എന്നത്...!! 

സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചതായി ലക്ഷ്മിപൂർ ബ്ലോക്കിലെ ബ്ലോക്ക് ഡെവലപ്‌മെൻന്‍റ്  ഓഫീസർ BDO) അമിത് മിശ്ര പറഞ്ഞു. സംഭവത്തിന്‌ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  അദ്ദേഹം ഉറപ്പ് നല്‍കി. കൂടാതെ, പദ്ധതി പ്രകാരം നല്‍കിയ ധനസഹായം ദമ്പതികൾക്ക് അനുവദിക്കില്ലെന്നും അവർക്ക് നൽകിയ സമ്മാനങ്ങൾ തിരിച്ചുപിടിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

എന്താണ് മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന?
  
ഉത്തർപ്രദേശിലെ മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന, സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ സഹായിക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് പ്രവര്‍ത്തിക്കുന്നത്.  ഈ സ്കീമിന് കീഴിൽ, പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് അവരുടെ സാമൂഹികവും മതപരവുമായ ആചാരങ്ങൾക്കനുസൃതമായി വിവാഹം കഴിക്കാനുള്ള അവസരം സംസ്ഥാന സർക്കാർ ഒരുക്കുന്നു. ഇതിനുള്ള സാമ്പത്തിക  സഹായവും സര്‍ക്കാര്‍ നല്‍കുന്നു. 

ഇത്തരം സാമൂഹിക വിവാഹ പദ്ധതി പ്രകാരം വിവാഹിതരാവുന്ന ദമ്പതികൾക്ക് സര്‍ക്കാര്‍  51,000 രൂപ വീതം ധന സഹായം നല്‍കുന്നു. കൂടാതെ, വിവാഹ ജീവിതത്തിനും വീട്ടാവശ്യങ്ങള്‍ക്കുമായി വധുവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 35,000 രൂപയും  ട്രാൻസ്ഫർ ചെയ്യുന്നു, അതുകൂടാതെ സര്‍ക്കാര്‍  വിവാഹ  ചടങ്ങുകൾ സംഘടിപ്പിക്കുന്നു, ദമ്പതികള്‍ക്ക് സമ്മാനങ്ങൾ നൽകുന്നു. 
 
സാമൂഹിക വിവാഹത്തില്‍ ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങല്‍ ഇതാദ്യമല്ല. മാസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയിള്‍ നടന്ന സാമൂഹ വിവാഹത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഈ വീഡിയോയില്‍  വരനില്ലാതെ ഒരു കൂട്ടം വധുക്കള്‍ സ്വയം വരണമാല്യം  ചാര്‍ത്തുന്നത് കാണാമായിരുന്നു.  

സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഇത്തരം സൗജന്യ, ക്ഷേമ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുക എന്നതാണ് ഒരു കൂട്ടം ആളുകള്‍ ലക്ഷ്യമിടുന്നത്. ഇത് പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം അര്‍ഹതപ്പെട്ടവര്‍ക്ക്‌ കൂടി ഇല്ലാതാക്കുന്നു....     

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News