Lok Sabha Election 2024 : ലോക്സഭ തിരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണിയിൽ ഇന്ന് മുതൽ സീറ്റ് ചർച്ചകൾക്ക് തുടക്കമിടാൻ കോൺഗ്രസ്

INDIA Alliance in Lok Sabha Election 2024 : ഘടകകക്ഷികൾ ശക്തമായ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർ പ്രദേശ്, പഞ്ചാബ് എന്നിവടങ്ങളിലെ സീറ്റ് നിർണയമാണ് കോൺഗ്രസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി  

Written by - Zee Malayalam News Desk | Last Updated : Jan 7, 2024, 06:25 AM IST
  • സംസ്ഥാന നേതാക്കളുമായി ഇന്ന് എഐസിസി ദേശീയ സഖ്യ സമിതി ചര്‍ച്ച നടത്തും.
  • പരമാവധി വിട്ടുവീഴ്‌ചക്ക് തയ്യാറാകാനാകും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം
Lok Sabha Election 2024 : ലോക്സഭ തിരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണിയിൽ ഇന്ന് മുതൽ സീറ്റ് ചർച്ചകൾക്ക് തുടക്കമിടാൻ കോൺഗ്രസ്

ന്യൂ ഡൽഹി : ഇന്ത്യ മുന്നണിയിൽ മറ്റ് ഘടകകക്ഷികളുമായി സീറ്റ് ചർച്ചകൾക്ക് കോൺഗ്രസ് ഇന്ന് തുടക്കമിടും. ഘടകകക്ഷികൾ ശക്തമായ സംസ്ഥാനങ്ങളിലെ സീറ്റ് നിർണയമാണ് കോൺഗ്രസിന് നിർണയാകം. ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനമാണ് ഘടകകക്ഷികളിൽ നിന്നും കോൺഗ്രസ് പ്രധാമമായി വെല്ലുവിളി നേരിടുന്നത്. അടുത്തിടെ കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതിന്റെ അമർഷം ഇന്ത്യ മുന്നണി നേതാക്കൾ നേരിട്ട അറിയിച്ചതായിരുന്നു.

സംസ്ഥാന നേതാക്കളുമായി ഇന്ന് എഐസിസി ദേശീയ സഖ്യ സമിതി ചര്‍ച്ച നടത്തും. പരമാവധി വിട്ടുവീഴ്‌ചക്ക് തയ്യാറാകാനാകും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ശേഷം ഇന്ത്യ സഖ്യ നേതാക്കളുമായി മൂന്ന് ദിവസങ്ങളിലായി ചര്‍ച്ച നടക്കും. സീറ്റ് ചര്‍ച്ചകള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ യാത്രയിലേക്ക് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് അമര്‍ഷമുണ്ട്. വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ രാഹുലിന്‍റെ യാത്രക്ക് മുന്‍പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. പാര്‍ട്ടി തലത്തിലും നടപടികള്‍ക്ക് വേഗം കൂട്ടിയിരിക്കുകയാണ്. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള. സ്ക്രീനിങ് കമ്മിറ്റികള്‍ക്ക് പിന്നാലെ പ്രചാരണ സമിതിയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ALSO READ : INDIA Alliance: ഇന്ത്യ സഖ്യത്തിന്‍റെ ഐക്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്, ബീഹാറില്‍ സീറ്റ് വിഭജനം പൂർത്തിയായി

ബംഗാളിൽ ആറ് സിറ്റ് കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ മമത ബാനർജി നൽകാൻ തയ്യാറായത് രണ്ടെണ്ണം മാത്രമാണ്. നിതീഷ് കുമാറും അഖിലേഷ് യാദവും ബിഹാറിലും യുപി യഥാക്രമം ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. യുപിയിൽ 65 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് സമാജ് വാദി പാർട്ടി അറിയിച്ചിരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും ഭൂരിപക്ഷം സീറ്റുകൾ തങ്ങൾക്ക് വേണമെന്നാണ് ആം ആദ്മി പാർട്ടിയുടെ ആവശ്യം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News