UCC: ഒരേ സമയം നിരവധി മതങ്ങളെ നീരസപ്പെടുത്തുന്നത് ഒരു സർക്കാരിനും നല്ലതല്ല, മോദി സർക്കാരിന് ഉപദേശം നല്‍കി ഗുലാം നബി ആസാദ്

UCC:  ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഉപദേശം നല്‍കിയിരിയ്ക്കുകയാണ് മുതിർന്ന രാഷ്ട്രീയ നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്.

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 05:30 PM IST
  • ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഉപദേശം നല്‍കിയിരിയ്ക്കുകയാണ് മുതിർന്ന രാഷ്ട്രീയ നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്.
UCC: ഒരേ സമയം നിരവധി മതങ്ങളെ നീരസപ്പെടുത്തുന്നത് ഒരു സർക്കാരിനും നല്ലതല്ല, മോദി സർക്കാരിന് ഉപദേശം നല്‍കി ഗുലാം നബി ആസാദ്

UCC: 2024 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് ഏകീകൃത  സിവിൽ കോഡ് (Uniform Civil Code - UCC). ഇസ്ലാമിക സംഘടനകളടക്കം രാജ്യത്തെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നീക്കത്തെ തുടക്കം മുതല്‍ എതിര്‍ക്കുകയാണ്. എന്നാല്‍, അടുത്തിടെ NDAയുടെ ചില സഖ്യകക്ഷികളും ഏകീകൃത സിവിൽ കോഡിനെതിരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 

Also Read:  Telanana Assembly Elections 2023: BRS സർക്കാരും KCR കുടുംബവും പരാജയങ്ങൾ മറയ്ക്കാൻ തന്ത്രങ്ങൾ പയറ്റുന്നു, പ്രധാനമന്ത്രി 

അതേസമയം, ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഉപദേശം നല്‍കിയിരിയ്ക്കുകയാണ് മുതിർന്ന രാഷ്ട്രീയ നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. ഈ വിവാദ വിഷയത്തില്‍ അദ്ദേഹം തന്‍റെ അഭിപ്രായം തുറന്ന് പ്രകടിപ്പിച്ചിരിയ്ക്കുകയാണ്. 

Also Read:  Manipur Violence Update: മണിപ്പൂരില്‍ അക്രമം തുടരുന്നു, പോലീസ് കമാൻഡോ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു
  
ഏകീകൃത സിവിൽ കോഡുമായി മുന്നോട്ടു പോകുന്നത് സംബന്ധിച്ച് ഒരിയ്ക്കലും ചിന്തിയ്ക്കുകപോലും അരുത് എന്നാണ് ഗുലാം നബി ആസാദ് പറയുന്നത്. "ഇത് ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് പോലെ എളുപ്പമല്ല. ഈ വിഷയത്തില്‍ എല്ലാ മതങ്ങളും ഉണ്ട്, മുസ്ലീങ്ങൾ മാത്രമല്ല, ഇതിൽ സിഖുകാരും ക്രിസ്ത്യാനികളും ആദിവാസികളും ജൈനരും പാഴ്സികളും ഉണ്ട്. ഒരേ സമയം നിരവധി മതങ്ങളെ നീരസപ്പെടുതുന്നത് ഒരു സർക്കാരിനും നല്ലതല്ല. ഈ സർക്കാരിനോടുള്ള എന്‍റെ ഉപദേശം, ഒരിക്കലും അത്തരമൊരു നടപടി സ്വീകരിക്കരുതെന്നാണ്," ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി മേധാവി ഗുലാം നബി ആസാദ് പറഞ്ഞു.

ജമ്മു കശ്മീരിലെ ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. "2018 ൽ നിയമസഭ പിരിച്ചുവിട്ടതിന് ശേഷം ജമ്മു കശ്മീരിലെ  ജനങ്ങള്‍ തിരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ്. അവര്‍ ജനാധിപത്യത്തിനായി കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടും,  അതായത് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എം.എൽ.എമാരായി അവർ ഭരണം നടത്തും, കാരണം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് മാത്രമേ ജനാധിപത്യത്തിൽ പല ജോലികളും ചെയ്യാൻ കഴിയൂ. ലോകമെമ്പാടും അല്ലെങ്കിൽ ഇന്ത്യയുടെ ഏത് ഭാഗത്തും, 'ഓഫീസർ സർക്കാർ 'ആറു മാസത്തിൽ കൂടുതൽ പ്രവര്‍ത്തിക്കില്ല," ആസാദ് പറഞ്ഞു. 

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്‍റെ അവസാനവട്ട തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത് സംബന്ധിച്ച യാതൊരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. 

അതേസമയം, ഏകീകൃത സിവിൽ കോഡുമായി (UCC)ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, കോളുകൾ, മറ്റ് സന്ദേശങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം എന്ന്  ഇന്ത്യൻ ലോ കമ്മീഷൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും ലോ കമ്മീഷൻ ആവശ്യപ്പെട്ടു. ചില സന്ദേശങ്ങള്‍ പ്രചരിയ്ക്കുന്നുണ്ട് എന്ന് എന്നാല്‍ ഇത്തരം സന്ദേശങ്ങളും ലോ കമ്മീഷനും തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്നും അധികൃതര്‍ വ്യക്തമാക്കി. 

ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ അറിയുന്നതിന്  ലോ കമ്മീഷന് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News