സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക്, തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്‌

വിവാഹപ്രായം പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും  21...!!  സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18 -ൽ നിന്ന് 21 ആക്കാനുള്ള നിർദ്ദേശത്തിന് കാബിനറ്റ് അനുമതി നൽകി.

Written by - Zee Malayalam News Desk | Last Updated : Dec 16, 2021, 10:50 AM IST
  • വിവാഹപ്രായം പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും 21...!!
  • സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18 -ൽ നിന്ന് 21 ആക്കാനുള്ള നിർദ്ദേശത്തിന് കാബിനറ്റ് അനുമതി നൽകി.
സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക്,  തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്‌

New Delhi: വിവാഹപ്രായം പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും  21...!!  സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18 -ൽ നിന്ന് 21 ആക്കാനുള്ള നിർദ്ദേശത്തിന് കാബിനറ്റ് അനുമതി നൽകി.

കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം ഉയർത്തുന്നതിനെ കുറിച്ച്  പ്രധാനമന്ത്രി മോദി പരാമർശിച്ചിരുന്നു. 
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നിർദ്ദേശം ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭ  അംഗീകരിച്ചത്.   പാര്‍ലമെന്‍റിന്‍റെ  നടപ്പുസമ്മേളനത്തില്‍ നിയമഭേദഗതി കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്ക് ഫോഴ്സ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. 

മാതൃത്വത്തിന്‍റെ  പ്രായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ,  മാതൃമരണ നിരക്ക്   (Maternal Mortality Rate - MMR) കുറയ്ക്കേണ്ടതിന്‍റെ ആവശ്യകതകൾ എന്നിവ പരിശോധിക്കുന്നതിനായി രൂപീകരിച്ച ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന്‍റെ ടാസ്‌ക് ഫോഴ്‌സ് 2020 ഡിസംബറിൽ നിതി ആയോഗിന് സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം. കഴിഞ്ഞ വർഷം ജൂണിൽ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിൽ ഉന്നത സർക്കാർ വിദഗ്ധൻ വികെ പോൾ, ആരോഗ്യ മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം, നിയമ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. 

2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടു വരുമെന്നും പ്രത്യേക വിവാഹ നിയമത്തിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തി നിയമങ്ങളും കൊണ്ടു വരുമെന്നും  ദി ഇന്ത്യൻ എക്‌സ്‌പ്രസിന്‍റെ  റിപ്പോർട്ട് ചെയ്യുന്നു.

സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിന്‍റെ സാമൂഹിക സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്രമായ പൊതുബോധവൽക്കരണ കാമ്പയിൻ നടത്തണമെന്നും ടാസ്‌ക് ഫോഴ്‌സ് ശുപാർശ ചെയ്തു. 

നിരവധി കാര്യങ്ങള്‍ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  പെൺകുട്ടികൾക്കായി സ്‌കൂളുകളിലേക്കും സർവകലാശാലകളിലേക്കും പ്രവേശനം, ദൂരെയുള്ള പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള സാഹചര്യത്തിൽ യാത്രാ സൗകര്യം ഒരുക്കുക, സ്‌കൂൾ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഔപചാരികമാക്കുക,  പോളിടെക്‌നിക് സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് പരിശീലനം, നൈപുണ്യവും ബിസിനസ് പരിശീലനവും നല്‍കുക, ജീവിതോപാധി മെച്ചപ്പെടുത്തല്‍  തുടങ്ങി നിരവധി കാര്യങ്ങള്‍ സമിതി ശുപാര്‍ശചെയ്തിട്ടുണ്ട്.  

"പെൺകുട്ടികൾക്ക് തങ്ങൾ സാമ്പത്തികമായി സ്വതന്ത്രരാണെന്ന് തെളിയിക്കുമ്പോള്‍  അവരെ നേരത്തെ വിവാഹം കഴിപ്പിക്കുന്നതിന് മുന്‍പ്  മാതാപിതാക്കൾ രണ്ടുതവണ ആലോചിക്കും," സമിതി ചൂണ്ടിക്കാട്ടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News