Lok Sabha Election 2024: ഒഡീഷയിൽ ബിജു ജനതാദളുമായി സഖ്യമില്ല, ഒറ്റയ്ക്ക് മത്സരിക്കാന്‍ BJP

Lok Sabha Election 2024: 1998 നും 2009 നും ഇടയിൽ ഒരു ദശാബ്ദത്തോളം ബിജെപിയും ബിജെഡിയും സഖ്യത്തിലായിരുന്നു . 2009 വരെ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇരു പാർട്ടികളും ഒരുമിച്ചാണ് മത്സരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 22, 2024, 11:28 PM IST
  • ഒഡീഷയിലെ ആകെയുള്ള 21 ലോക്‌സഭാ സീറ്റുകളിലും നിയമസഭയിലെ 147 സീറ്റുകളിലും പാർട്ടി മത്സരിക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് പാർട്ടി സംസ്ഥാന ഘടകം മേധാവി മൻമോഹൻ സമൽ പറഞ്ഞു.
Lok Sabha Election 2024: ഒഡീഷയിൽ ബിജു ജനതാദളുമായി സഖ്യമില്ല, ഒറ്റയ്ക്ക് മത്സരിക്കാന്‍ BJP

Lok Sabha Election 2024: പൊതു തിരഞ്ഞെടുപ്പില്‍ ബിജു ജനതാദളുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ബിജെപി സംസ്ഥാന ഘടകം. ഒഡീഷയിൽ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു.

Also Read:  CBSE Cancelled Recognition: 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ; കേരളത്തില്‍ നിന്ന് 2 സ്ക്കൂളുകള്‍    
 
വരുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ  ഒഡീഷയിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന ഘടകം മേധാവി വെള്ളിയാഴ്ച വ്യക്തമാക്കി. ബിജെപിയും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്‍റെ നേതൃത്വത്തിലുള്ള ബിജു ജനതാദളും (BJD) തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് പ്രഖ്യാപനം.

ഒഡീഷയിലെ ആകെയുള്ള 21 ലോക്‌സഭാ സീറ്റുകളിലും നിയമസഭയിലെ 147 സീറ്റുകളിലും പാർട്ടി മത്സരിക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് പാർട്ടി സംസ്ഥാന ഘടകം മേധാവി മൻമോഹൻ സമൽ പറഞ്ഞു.

"ഒഡീഷയിലെ 4.5 കോടി ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനാത്മകമായ നേതൃത്വത്തിൽ, വികസിത ഇന്ത്യയും വികസിത ഒഡീഷയും ആക്കാൻ, ഭാരതീയ ജനതാ പാർട്ടി (BJP) 21 സീറ്റുകളിലും മത്സരിയ്ക്കുകയും വിജയിക്കുകയും ചെയ്യും. 21  ലോക്‌സഭാ സീറ്റുകളിലും 147 നിയമസഭാ സീറ്റുകളിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കും"' മൻമോഹൻ സമൽ പറഞ്ഞു. 

മോദി സർക്കാരിന്‍റെ നിരവധി ക്ഷേമ പദ്ധതികൾ ഒഡീഷയിൽ എത്തുന്നില്ല, തുമൂലം ഒഡീഷയിലെ പാവപ്പെട്ട സഹോദരിമാർക്കും സഹോദരങ്ങൾക്കും അവയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഒഡീഷ-സ്വത്വം, അഭിമാനം, താൽപ്പര്യം എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ ഞങ്ങൾക്ക് ആശങ്കകളുണ്ട്. ” അദ്ദേഹം പറഞ്ഞു.

 1998 നും 2009 നും ഇടയിൽ ഒരു ദശാബ്ദത്തോളം ബിജെപിയും ബിജെഡിയും സഖ്യത്തിലായിരുന്നു . 2009 വരെ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇരു പാർട്ടികളും ഒരുമിച്ചാണ് മത്സരിച്ചത്.

നിലവിൽ ബിജെപിക്ക് ഒഡീഷയിൽ നിന്ന് 8 ലോക്‌സഭാ എംപിമാരും നിയമസഭയിൽ 23 എംഎൽഎമാരുമുണ്ട്. അതേസമയം, സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെഡിക്ക് 112 എംഎൽഎമാരും 12 ലോക്‌സഭാ എംപിമാരുമുണ്ട്.

ഒഡീഷയിലെ 21 ലോക്‌സഭാ സീറ്റുകളിലേക്കും 147 അംഗ നിയമസഭയിലേക്കും ഒരേസമയം നാല് ഘട്ടങ്ങളിലായി മെയ് 13 മുതൽ വോട്ടെടുപ്പ് നടക്കും.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News