Blood Sugar Level: രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും ഇക്കാര്യങ്ങൾ; പ്രമേഹരോ​ഗികൾ സൂക്ഷിക്കുക

Diabetes Diet: പ്രമേഹമുള്ളവർ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Feb 29, 2024, 09:16 AM IST
  • ബ്രെഡ്, ഉരുളക്കിഴങ്ങ്, അരി എന്നിവ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും
  • കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് അമിതവണ്ണത്തിലേക്കും പ്രമേഹത്തിലേക്കും നയിക്കും
Blood Sugar Level: രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും ഇക്കാര്യങ്ങൾ; പ്രമേഹരോ​ഗികൾ സൂക്ഷിക്കുക

രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമല്ലാതിരിക്കുകയും അനിയന്ത്രിതമായി ഉയരുകയും ചെയ്യുന്ന ആരോ​ഗ്യാവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിലെ തെറ്റായ തിരഞ്ഞെടുപ്പുകളാണ് പ്രമേഹം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. പ്രമേഹമുള്ളവർ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നാരുകൾ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.

ജങ്ക് ഫുഡ് കഴിക്കുന്നത് പ്രമേഹരോ​ഗികൾക്ക് ദോഷം ചെയ്യും. ഇവ ജിഐ (​ഗ്ലൈസെമിക് ഇൻഡക്സ്) ഉയർന്നവയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകുന്നു. ബ്രെഡ്, ഉരുളക്കിഴങ്ങ്, അരി എന്നിവ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് അമിതവണ്ണത്തിലേക്കും പ്രമേഹത്തിലേക്കും നയിക്കും.

സമ്മർദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന ഘടകമാണ്. മാനസിക പിരിമുറുക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് പ്രമേഹത്തിലേക്ക് നയിക്കുകയും മറ്റ് ആരോ​ഗ്യ സങ്കീർണതകൾക്ക് ഇടയാക്കുകയും ചെയ്യും. ക്രമരഹിതമായ ഉറക്കം ശരീരത്തിൻ്റെ ഹോർമോൺ ബാലൻസ് തടസപ്പെടുത്തും. ഇത് ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യും. ഉറക്കക്കുറവ് മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി വർധിപ്പിക്കാൻ കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണമായി കഴിക്കാൻ ശ്രദ്ധിക്കുക. കാരണം, പ്രോട്ടീൻ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും. കൃത്രിമ മധുരം ചേർത്ത ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വർധിപ്പിക്കുകയും ഇൻസുലിൻ സംവേദനക്ഷമതയെ ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് വ‍ർധിക്കുന്നത് തടയാൻ ആരോ​ഗ്യകരമായ ഭക്ഷണക്രമം പാലിക്കണം. കൃത്യമായ വ്യായാമം ശീലമാക്കുന്നതും ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയാൻ സഹായിക്കും. നാരുകൾ കുറവും കാർബോഹൈഡ്രേറ്റ് കൂടുതലുമുള്ള ഭക്ഷണം കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും.

Trending News