സൈനസൈറ്റിസ് നിങ്ങളെ അലട്ടുന്നുണ്ടോ? പ്രകൃതിദത്ത മാർ​ഗങ്ങളിലൂടെ പരിഹരിക്കാം

സൈനസ് അറകളിൽ വീക്കം ഉണ്ടാകുന്നതാണ് സൈനസൈറ്റിസിന്റെ കാരണം.

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 03:01 PM IST
  • മൂക്ക്, കണ്ണുകൾ, നെറ്റി തുടങ്ങിയ ഭാഗങ്ങളിൽ കാണപ്പെടുന്ന വായു നിറഞ്ഞ പൊള്ളയായ ഇടങ്ങളാണ് പരനാസൽ സൈനസുകൾ
  • സൈനസ് മെംബ്രേയ്‌നുകളുടെ വീക്കം കാരണം കഫത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോൾ അത് സൈനസുകളിലെ അണുബാധയ്ക്ക് കാരണമാകുന്നു
  • തുടർന്ന് മൂക്ക്, കണ്ണിന് ചുറ്റുമുള്ള ഭാ​ഗം, നെറ്റി എന്നിവിടങ്ങളിൽ അതികഠിനമായ വേദയുണ്ടാകുന്നു
സൈനസൈറ്റിസ് നിങ്ങളെ അലട്ടുന്നുണ്ടോ? പ്രകൃതിദത്ത മാർ​ഗങ്ങളിലൂടെ പരിഹരിക്കാം

സൈനസൈറ്റിസ് നിരവധി ആളുകളെ അലട്ടുന്ന പ്രശ്നമാണ്. തലവേദന, മൂക്കിനും കണ്ണുകളുടെ ചുറ്റിലുമായി വേദന, ജലദോഷം തുടങ്ങിയ പ്രശ്നങ്ങളെല്ലാം സൈനസൈറ്റിസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. സൈനസ് അറകളിൽ വീക്കം ഉണ്ടാകുന്നതാണ് സൈനസൈറ്റിസിന്റെ കാരണം.

മൂക്ക്, കണ്ണുകൾ, നെറ്റി തുടങ്ങിയ ഭാഗങ്ങളിൽ കാണപ്പെടുന്ന വായു നിറഞ്ഞ പൊള്ളയായ ഇടങ്ങളാണ് പരനാസൽ സൈനസുകൾ. സൈനസ് മെംബ്രേയ്‌നുകളുടെ വീക്കം കാരണം കഫത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോൾ അത് സൈനസുകളിലെ അണുബാധയ്ക്ക് കാരണമാകുന്നു. തുടർന്ന് മൂക്ക്, കണ്ണിന് ചുറ്റുമുള്ള ഭാ​ഗം, നെറ്റി എന്നിവിടങ്ങളിൽ അതികഠിനമായ വേദയുണ്ടാകുന്നു.

വൈറൽ അല്ലെങ്കിൽ ഫംഗസ് അല്ലെങ്കിൽ ബാക്ടീരിയ അണുബാധ സൈനസൈറ്റിസിന് കാരണമാകാം. തുടർച്ചയായ ജലദോഷം, അലർജികൾ, ആസ്ത്മ എന്നിവയും സൈനസൈറ്റിസിലേക്ക് നയിക്കാം. സൈനസൈറ്റിസ് മൂലം ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും ലഘൂകരിക്കാൻ ലളിതവും ഫലപ്രദവുമായ വീട്ടുവൈദ്യങ്ങളുണ്ട്.

യൂക്കാലിപ്റ്റസ്, ലാവെൻഡർ, നാരങ്ങ എന്നിവയുടെ എണ്ണകൾ സൈനസൈറ്റിസിന് മികച്ച പരിഹാരമാണ്. യൂക്കാലിപ്റ്റസ് ഓയിലിന്റെ ശക്തമായ ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ വീക്കം കുറയ്ക്കുന്നതിന് സഹായിക്കും. അണുബാധയെ ചെറുക്കുന്നതിനും യൂക്കാലിപ്റ്റസ് ഓയിൽ നല്ലതാണ്. നാരങ്ങ എണ്ണ മികച്ച വേദനസംഹാരിയാണ്. ലാവെൻഡർ ഓയിൽ ഉന്മേഷം നൽകുന്നു. ഈ മൂന്ന് എണ്ണകളും തുല്യ അളവിൽ കലർത്തി മുഖം, നെറ്റി, കഴുത്തിന്റെ പിൻഭാഗം എന്നിവിടങ്ങളിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് നല്ലതാണ്.

ആപ്പിൾ സിഡെർ വിനാഗിരി പിഎച്ച് നില സന്തുലിതമാക്കാനും അറകളിൽ അടിഞ്ഞുകൂടിയ കഫം നീക്കം ചെയ്യാനും സഹായിക്കുന്നു. ആപ്പിൾ സിഡെർ വിനാഗിരിയുടെ ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ അണുബാധയെ ചെറുക്കാനും സഹായിക്കുന്നു. രണ്ട് ടീസ്പൂൺ ആപ്പിൾ സിഡെർ വിനാഗിരി കാൽ കപ്പ് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് സൈനസൈറ്റിസിന്റെ അസ്വസ്ഥതകൾ ലഘൂകരിക്കാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News