Side Effects of Curd: രാത്രിയിൽ തൈര് കഴിക്കാമോ? ആയുർവേദം പറയുന്നത് ഇങ്ങനെ

Side Effects of Curd: ദഹനത്തെ സഹായിക്കുന്നത് മുതൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് വരെ നിരവധി ​ഗുണങ്ങളുള്ള ഒന്നാണ് തൈര്. എന്നാൽ തൈരിന് ചില പാർശ്വഫലങ്ങളും ഉണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 9, 2022, 02:49 PM IST
  • തൈരിന് നിരവധി ​ഗുണങ്ങൾ ഉള്ളതുപോലെ തന്നെ ചില പാർശ്വഫലങ്ങളും ഉണ്ട്
  • ആയുർവേദ വിധി പ്രകാരം രാത്രിയിൽ തൈര് കഴിക്കരുത് എന്ന് പറയുന്നതിന് ചില കാരണങ്ങളുണ്ട്
  • രാത്രിയിൽ തൈര് കഴിക്കുന്നത് ആയുർവേദം ശുപാർശ ചെയ്യുന്നില്ല
  • കാരണം ഇത് കഫം രൂപപ്പെടുന്നതിന് കാരണമാകും
Side Effects of Curd: രാത്രിയിൽ തൈര് കഴിക്കാമോ? ആയുർവേദം പറയുന്നത് ഇങ്ങനെ

മിക്കവാറും എല്ലാ ഇന്ത്യൻ കുടുംബങ്ങളിലും തൈര് ഒരു പ്രധാന വിഭവമാണ്. തൈര് ഉന്മേഷദായകവും സ്വാദിഷ്ടവുമാണ്. വിനാഗിരിയും നാരങ്ങ നീരും പോലെയുള്ള അസിഡിറ്റി ഉള്ള പദാർത്ഥങ്ങളെപ്പോലെയാണ് പാലുൽപ്പന്നമായ തൈരും. തൽഫലമായി, ഇത് ദഹനത്തെ സഹായിക്കുകയും കാൽസ്യം കുറവ് തടയുകയും ചെയ്യുന്നു. പല ലാക്ടോസ് അലർജിയുള്ള ആളുകൾക്കും തൈര് കഴിക്കാൻ സാധിക്കും. വിവിധ രോ​ഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ വളർച്ചയെ തടയുന്ന ആന്റിമൈക്രോബയൽ പദാർത്ഥങ്ങൾ ഇത് ഉത്പാദിപ്പിക്കുന്നു. ദഹനത്തെ സഹായിക്കുന്നത് മുതൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് വരെ നിരവധി ​ഗുണങ്ങളുള്ള ഒന്നാണ് തൈര്. എന്നാൽ തൈരിന് ചില പാർശ്വഫലങ്ങളും ഉണ്ട്. രാത്രിയിൽ തൈര് കഴിക്കരുതെന്ന് പലപ്പോഴായി കേട്ടിരിക്കാം. ഇതിനെക്കുറിച്ച് ആയുർവേദത്തിൽ എന്താണ് പറയുന്നതെന്ന് നോക്കാം.

രാത്രിയിൽ തൈര് കഴിക്കാമോ?
തൈരിന് നിരവധി ​ഗുണങ്ങൾ ഉള്ളതുപോലെ തന്നെ ചില പാർശ്വഫലങ്ങളും ഉണ്ട്. ആയുർവേദ വിധി പ്രകാരം രാത്രിയിൽ തൈര് കഴിക്കരുത് എന്ന് പറയുന്നതിന് ചില കാരണങ്ങളുണ്ട്. രാത്രിയിൽ തൈര് കഴിക്കുന്നത് ആയുർവേദം ശുപാർശ ചെയ്യുന്നില്ല. കാരണം ഇത് കഫം രൂപപ്പെടുന്നതിന് കാരണമാകും. തൈര് മധുരവും പുളിയും ഉള്ളതായതിനാൽ, രാത്രിയിൽ തൈര് കഴിക്കുന്നത് മൂക്കിൽ കഫം രൂപപ്പെടാൻ ഇടയാക്കും. സന്ധിവാതം ബാധിച്ചവർ തൈര് ദിവസവും കഴിക്കരുത്. തൈര് പുളിയുള്ള ഭക്ഷണമാണ്. പുളിയുള്ള ഭക്ഷണങ്ങൾ സന്ധി വേദന വർധിപ്പിക്കും.

ALSO READ: Ketogenic Diet: കീറ്റോ ഡയറ്റ് അപകടകരമോ? തടി കുറയ്ക്കാൻ ഇറങ്ങും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ദഹനവ്യവസ്ഥ ദുർബലമായ ആളുകൾ രാത്രിയിൽ തൈര് കഴിക്കുന്നത് ഒഴിവാക്കണം. പതിവായി അസിഡിറ്റി, ദഹനക്കേട് അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് എന്നിവയാൽ ബുദ്ധിമുട്ടുന്നവർ രാത്രിയിൽ തൈര് കഴിക്കുന്നത് ഒഴിവാക്കണം. ലാക്ടോസ് അലർജിയുള്ള എല്ലാവർക്കും തൈര് അലർജി ഉണ്ടാക്കില്ല. പാല് ഒഴിവാക്കണം. തൈര് അല‍ർജിയല്ലെങ്കിലും ലാക്ടോസ് അലർജിയുള്ളവർ തൈര് ഉപഭോഗം പരിമിതപ്പെടുത്തണം. ആസ്ത്മ, ചുമ, ജലദോഷം, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ളവർ രാത്രിയിൽ തൈര് കഴിക്കുന്നത് ഒഴിവാക്കണം. കാരണം, തൈര് കഫം വർധിപ്പിക്കുന്നതിനാൽ ഇത്തരം രോ​ഗാവസ്ഥയുള്ളവർക്ക് ഇത് വിപരീത ഫലം ചെയ്യും. പകൽ സമയത്തോ ഉച്ചതിരിഞ്ഞോ തൈര് കഴിക്കുന്നതാണ് നല്ലത്. ചില ആളുകൾക്ക് തൈര് കഴിക്കുന്നത് മലബന്ധത്തിന് കാരണമാകുന്നു. അതിനാൽ മിതമായ അളവിൽ മാത്രമേ തൈര് കഴിക്കാൻ പാടുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News