Papaya Side Effects: വെറും വയറ്റിൽ പപ്പായ കഴിക്കാമോ? അമിതമായി പപ്പായ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

Benefits And Side Effects of Papaya: പപ്പായയിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും കലോറിയും കുറവായതിനാൽ തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പപ്പായ മികച്ചതാണ്.

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 12:17 PM IST
  • പപ്പായയുടെ അമിതമായ ഉപഭോഗം ആരോ​ഗ്യ സങ്കീർണതകൾക്ക് കാരണമാകും
  • വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ശ്വസന അലർജിയുണ്ടാക്കും
  • പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ശക്തമായ അലർജിക്ക് കാരണമാകും
Papaya Side Effects: വെറും വയറ്റിൽ പപ്പായ കഴിക്കാമോ? അമിതമായി പപ്പായ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

പപ്പായ ആരോ​ഗ്യത്തിന് വിവിധ ​ഗുണങ്ങൾ നൽകുന്ന പഴമാണ്. എന്നാൽ, നിങ്ങൾ ധാരാളം പപ്പായ കഴിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? പപ്പായയിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും കലോറിയും കുറവായതിനാൽ തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പപ്പായ മികച്ചതാണ്.

എന്നിരുന്നാലും, അമിതമായ പപ്പായയുടെ ഉപഭോഗം ആരോ​ഗ്യ സങ്കീർണതകൾക്ക് കാരണമാകും. പപ്പായ എല്ലാവർക്കും അനുയോജ്യമല്ല. പപ്പായയുടെ പാർശ്വഫലങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഒഴിഞ്ഞ വയറ്റിൽ അമിതമായി പപ്പായ കഴിച്ചാൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഇവയാണ്.

ശ്വസന അലർജികൾ: വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ശ്വസന അലർജിയുണ്ടാക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ശക്തമായ അലർജിക്ക് കാരണമാകും. ഒഴിഞ്ഞ വയറ്റിൽ പപ്പായ അമിതമായി കഴിക്കുന്നത് ശ്വസന തടസ്സം, ശ്വാസംമുട്ടൽ, നാസൽ ഭാഗങ്ങളിൽ തുടർച്ചയായ വേദന തുടങ്ങിയ വിവിധ ശ്വാസകോശ സംബന്ധമായ തകരാറുകൾക്ക് കാരണമാകും.

വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു: ഒരു ചെറിയ പപ്പായ പഴത്തിൽ 96 മില്ലിഗ്രാം വിറ്റാമിൻ സി ഉണ്ടെന്ന് കരുതപ്പെടുന്നു. അതിനാൽ, നിങ്ങൾ ഒഴിഞ്ഞ വയറ്റിൽ ധാരാളം പപ്പായ കഴിക്കുമ്പോൾ, വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു.

വയറ്റിൽ അസ്വസ്ഥത: അമിതമായി പപ്പായ കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ബാധിക്കുകയും ദഹനം ബുദ്ധിമുട്ടാക്കുകയും ചെയ്യും. ഒഴിഞ്ഞ വയറ്റിൽ പപ്പായ കഴിക്കുമ്പോൾ, അത് എത്രമാത്രം കഴിക്കുന്നുവെന്നത് സംബന്ധിച്ച് ശരിയായ ധാരണയോ അറിവോ ആവശ്യമാണ്. പപ്പായ ധാരാളം കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ അസ്വസ്ഥമാക്കും. ഇത് വയറുവേദന, മലബന്ധം എന്നിവയിലേക്ക് നയിക്കുന്നു. പപ്പായയിലെ ഉയർന്ന നാരുകൾ അമിതമായി ശരീരത്തിൽ എത്തുന്നത് ദഹനവ്യവസ്ഥയിൽ അസ്വസ്ഥത ഉണ്ടാക്കും.

ALSO READ: Healthy Juices: ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെയിരിക്കാം; രാവിലെ ഈ ജ്യൂസുകൾ കഴിക്കൂ

മുലയൂട്ടുന്ന അമ്മമാർക്ക് നല്ലതല്ല: പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ കുഞ്ഞുങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാൽ, മുലയൂട്ടുന്ന അമ്മമാർ പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറെ സമീപിച്ച് നിർദേശം സ്വീകരിക്കുക.

രക്തം നേർപ്പിക്കുന്ന മരുന്നുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തു: പപ്പായയിൽ അടങ്ങിയിരിക്കുന്ന ലാറ്റക്‌സിന് രക്തത്തിന്റെ കട്ടി കുറയ്ക്കാനുള്ള കഴിവുണ്ട്. അതിനാൽ, വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ശുപാർശ ചെയ്യുന്നില്ല.

ചർമ്മത്തിൽ തിണർപ്പിന് കാരണമാകും: ഒഴിഞ്ഞ വയറ്റിൽ ധാരാളം പപ്പായ കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൽ അലർജിയുണ്ടാകാൻ കാരണമാകും. പപ്പൈൻ എൻസൈമുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സാന്നിധ്യം പപ്പായയിൽ ഉള്ളതിനാൽ ഇത് എല്ലാ ചർമ്മ തരങ്ങൾക്കും അനുയോജ്യമായിരിക്കില്ല. പപ്പായയിലെ ലാറ്റക്‌സിന്റെ സാന്നിധ്യം ചർമ്മത്തിൽ പാടുകൾ ഉണ്ടാകാൻ കാരണമാകും.

ഹൃദയമിടിപ്പ് മന്ദ​ഗതിയിലാക്കുന്നു: ഹൃദ്രോ​ഗമുള്ളവരോ ഹൃദയാഘാത സാധ്യതയുള്ളവരോ പപ്പായ കഴിക്കുന്നത് ഒഴിവാക്കാൻ ശുപാർശ ചെയ്യുന്നു. കാരണം, ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ ഹൃദയമിടിപ്പിന്റെ വേഗത കുറയ്ക്കാൻ കഴിവുള്ളതാണ്. ഇത് ഗുരുതരമായ ഹൃദയ സംബന്ധമായ അവസ്ഥകൾക്ക് കാരണമാകുന്നു.

വയറിളക്കം: മറ്റ് പല നാരുകളുള്ള പഴങ്ങളെയും പോലെ പപ്പായയും വലിയ അളവിൽ കഴിച്ചാൽ വയറിളക്കം ഉണ്ടാകും. വയറിളക്കം രൂക്ഷമായാൽ നിർജ്ജലീകരണം സംഭവിക്കുകയും ആരോ​ഗ്യാവസ്ഥ കൂടുതൽ വഷളാകുകയും ചെയ്യും.

മലബന്ധത്തിന് കാരണമാകാം: മലബന്ധം ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ പ്രകൃതിദത്ത പ്രതിവിധിയായി പപ്പായ അറിയപ്പെടുന്നുണ്ടെങ്കിലും, ഈ പഴം അമിതമായി കഴിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും. ചില സമയങ്ങളിൽ ഇത് മലബന്ധത്തിന് കാരണമാകും.

ശരീരത്തിൽ വിഷാംശം ഉണ്ടാകാം: പപ്പായയുടെ ഇലകളിലും വിത്തുകളിലും ഫലത്തിലും കാർപൈൻ എന്ന ആന്തെൽമിന്റിക് ആൽക്കലോയ്ഡ് വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഈ മരുന്ന് വയറ്റിൽ നിന്ന് പരാന്നഭോജികളായ വിരകളെ ഫലപ്രദമായി നീക്കം ചെയ്യുന്നുണ്ടെങ്കിലും, ഇത് അമിതമായി കഴിക്കുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News