Covid Immunity Boosting Foods: കൊറോണ അടുക്കില്ല, നിങ്ങളുടെ ഭക്ഷണത്തില്‍ ഈ മസാലകള്‍ ഉള്‍പ്പെടുത്താം

Covid Immunity Boosting Foods:  കൊറോണയും  ഇൻഫ്ലുവൻസ H3N2 വൈറസും പരിഭ്രാന്തി സൃഷ്ടിക്കുന്നു. കാലാവസ്ഥയിലുണ്ടായ സമൂലമായ മാറ്റം പല രോഗങ്ങൾക്കും കാരണമാകുന്നു. ജലദോഷം, ചുമ, പനി, ശരീരവേദന തുടങ്ങിയവ ഇപ്പോൾ ഒരു സാധാരണ ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Mar 30, 2023, 02:34 PM IST
  • കൊറോണയും ഇൻഫ്ലുവൻസ H3N2 വൈറസും പരിഭ്രാന്തി സൃഷ്ടിക്കുന്നു. കാലാവസ്ഥയിലുണ്ടായ സമൂലമായ മാറ്റം പല രോഗങ്ങൾക്കും കാരണമാകുന്നു. ജലദോഷം, ചുമ, പനി, ശരീരവേദന തുടങ്ങിയവ ഇപ്പോൾ ഒരു സാധാരണ ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു
Covid Immunity Boosting Foods: കൊറോണ അടുക്കില്ല, നിങ്ങളുടെ ഭക്ഷണത്തില്‍ ഈ മസാലകള്‍ ഉള്‍പ്പെടുത്താം

Covid-19 Immunity Boosting Foods: രാജ്യത്ത് കോവിഡ് കേസുകള്‍ അടിക്കടി വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത്  3,016 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  2022 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും കേസുകള്‍ വര്‍ദ്ധിക്കുന്നത്. 

Also Read:  Luck and Money: നിങ്ങളുടെ ഭാഗ്യം തിളങ്ങാന്‍ അധിക സമയം വേണ്ടിവരില്ല...!! ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഡൽഹിയിൽ ബുധനാഴ്ച 300 പുതിയ കോവിഡ് -19 കേസുകളും രണ്ട് മരണങ്ങളും രേഖപ്പെടുത്തി. കേരളവും കോവിഡ് കേസുകളുടെ വര്‍ദ്ധനയില്‍ ഒട്ടും പിന്നിലല്ല.  ഈ സാഹചര്യത്തില്‍ പുതുക്കിയ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തുവിട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുക, മാസ്ക് ഉപയോഗിക്കുക, കൈകളുടെ ശുചിത്വം, രോഗ ലക്ഷണങ്ങള്‍ വിലയിരുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 

Alson Read:   Belly Fat Reduction: ഈ 5 ശീലങ്ങള്‍ പാലിച്ചാല്‍  മാത്രം മതി, കുടവയര്‍ അപ്രത്യക്ഷമാകും  

കൊറോണ വർദ്ധനവിനൊപ്പം, ഇൻഫ്ലുവൻസ H3N2 വൈറസും പരിഭ്രാന്തി സൃഷ്ടിക്കുന്നു. കാലാവസ്ഥയിലുണ്ടായ സമൂലമായ മാറ്റം പല രോഗങ്ങൾക്കും കാരണമാകുന്നു. ജലദോഷം, ചുമ, പനി, ശരീരവേദന തുടങ്ങിയവ ഇപ്പോൾ ഒരു സാധാരണ ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. ഇ അവസരത്തില്‍ ഇത്തരം വൈറസുകളെ മികച്ച രീതിയിൽ ചെറുക്കുന്നതിന് നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തമായി നിലനിർത്തേണ്ടത് വളരെ ആവശ്യമാണ്. 

കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. അതായത്,  പ്രതിരോധശേഷി  വര്‍ദ്ധിപ്പിക്കുന്ന പദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുക എന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കോവിഡ്-19 കേസുകൾ വീണ്ടും വര്‍ദ്ധിക്കുന്ന അവസരത്തില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നമ്മുടെ അടുക്കളയില്‍ നിന്ന് തന്നെ ആരംഭിക്കാം. അതായത് നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന ചില മസാലകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. 

നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ആരോഗ്യകരമായ അടുക്കള മസാലകളും ചില പ്രധാന ഭക്ഷണ പദാര്‍ത്ഥങ്ങളും ഇവയാണ്.... 

ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഈ സുഗന്ധവ്യഞ്ജനങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം

1. മഞ്ഞൾ - നിങ്ങളുടെ ഭക്ഷണത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും മികച്ച പ്രതിരോധശേഷി ബൂസ്റ്ററുകളിൽ ഒന്നാണിത്. കൂടാതെ മഞ്ഞള്‍ പാല്‍ കുടിയ്ക്കുന്നതും ഏറെ നല്ലമഞ്ഞള്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്.

2. കറുവപ്പട്ട - ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായ കറുവപ്പട്ട രക്തസമ്മർദ്ദം, ദഹനം, രക്തത്തിലെ പഞ്ചസാര എന്നിവ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇതിന് ആന്‍റി ബാക്ടീരിയൽ, ആന്‍റി ഫംഗൽ ഗുണങ്ങളും ഉണ്ട്.

3. ഇഞ്ചി - പല ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ആയുർവേദ പ്രതിരോധശേഷി ബൂസ്റ്ററാണ് ഇഞ്ചി. 

4. വെളുത്തുള്ളി - നമ്മുടെ വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനമായ ചേരുവകളിലൊന്നായ വെളുത്തുള്ളിക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്. ശരീരത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സൂക്ഷ്മാണുക്കളെ ചെറുക്കാൻ സഹായിക്കുന്ന ആന്‍റി ബാക്ടീരിയൽ, ആന്‍റി ഫംഗൽ ഏജന്‍റായി ഇത് ഉപയോഗിക്കാം. ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.

5. തുളസി - പണ്ടു മുതലേ തുളസിയുടെ ഔഷധ ഗുണങ്ങള്‍ ആളുകള്‍ മനസിലാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധകൾ, പനി മുതലായവയെ ചെറുക്കാൻ സഹായിക്കുന്ന ഗുണങ്ങൾ തുളസിയ്ക്ക് ഉണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി നമ്മടെ ഭക്ഷണക്രമത്തിലും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതായത്, ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ദിനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.... 

ഇലക്കറികള്‍: പച്ചിലകള്‍ പലർക്കും പ്രിയമല്ല, പക്ഷേ ഇലക്കറികൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും വിറ്റാമിൻ എ, സി, ഇ, കെ എന്നിവയുടെ നല്ല ഉറവിടവുമാണ്. കാൽസ്യം, ഫൈബർ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് ബ്രോക്കോളി. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

മുട്ട:  പ്രോട്ടീനാൽ സമ്പുഷ്ടമായ മുട്ട, നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കേണ്ട ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വിറ്റാമിൻ സി:  ശരീരത്തിന് ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു, കൂടാതെ വൈറ്റമിൻ സി സമ്പുഷ്ടമായ ആഹാരം ഫ്ളൂ ബാധിക്കുമ്പോൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താന്‍ ഏറെ ശ്രദ്ധിക്കണം. ഓറഞ്ച്, മുന്തിരി, കിവി,  കുരുമുളക് എന്നിവ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള കുറച്ച് ഭക്ഷണങ്ങളാണ്.

പാൽ, ജ്യൂസ്, ഗ്രീൻ ടീ : കാൽസ്യത്തിന്‍റെ മികച്ച ഉറവിടമാണ് പാൽ. ഗ്രീൻ ടീയുടെ  ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. പഴച്ചാറുകളിൽ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ ജലാംശം നിലനിർത്താൻ  സഹായകമാണ്. 

സിങ്ക്:  സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. സിങ്ക് ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും. അതിന്‍റെ കോശജ്വലന ഗുണങ്ങളാൽ, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഉറവിടമാണ്. ലെന്റിസ്. മുളകൾ, കശുവണ്ടിപ്പരിപ്പ്, കടൽ ഭക്ഷണം എന്നിവ സിങ്കിന്‍റെ നല്ല ഉറവിടങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News