Healthy Foods: ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് തെറ്റായ രീതിയിലോ? അറിയാം, തിരുത്താം

Healthy Lifestyle Tips: ആരോ​ഗ്യകരമായ ഭക്ഷണം ശരിയായ രീതിയിൽ കഴിക്കുന്നത് നിങ്ങൾക്ക് ഈ ഭക്ഷണങ്ങളുടെ പോഷകമൂല്യം പൂർണമായും ലഭിക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 11, 2023, 09:37 AM IST
  • വാഴപ്പഴം പോഷക ​ഗുണങ്ങൾ നിറഞ്ഞ ഫലമാണ്
  • നാരുകളാലും സമ്പന്നമാണ് ഇവ
  • എന്നാൽ, രാത്രിയിൽ ഉറങ്ങുന്നതിന് തൊട്ടുമുൻപ് വാഴപ്പഴം കഴിക്കരുത്
  • 2-3 മണിക്കൂർ മുമ്പെങ്കിലും കഴിക്കാൻ ശ്രദ്ധിക്കുക
Healthy Foods: ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് തെറ്റായ രീതിയിലോ? അറിയാം, തിരുത്താം

ഭക്ഷണം നമ്മുടെ ശരീരത്തിന് ഊർജവും പോഷണവും നൽകുന്നതിനാൽ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. പലവിധത്തിലുള്ള രുചികളും അനന്തമായ പാചക സാധ്യതകളും നിറഞ്ഞ ഒരു ആകർഷകമായ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. കഴിക്കാൻ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട ഭക്ഷണ പദാർത്ഥങ്ങൾ എല്ലാവർക്കും ഉണ്ടാകും.

എന്നാൽ ചില ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്ന രീതി കാരണം ചിലപ്പോൾ നമുക്ക് ശരിയായ പോഷകാഹാരം ലഭിക്കില്ല. അതിനാൽ, നിങ്ങൾ അറിയാതെ തെറ്റായി കഴിക്കുന്ന ചില ഭക്ഷണ സാധനങ്ങളിൽ ഇവയുണ്ടോയെന്ന് പരിശോധിക്കാം. ആരോ​ഗ്യകരമായ ഭക്ഷണം ശരിയായ രീതിയിൽ കഴിക്കുന്നത് നിങ്ങൾക്ക് ഈ ഭക്ഷണങ്ങളുടെ പോഷകമൂല്യം പൂർണമായും ലഭിക്കാൻ സഹായിക്കും.

വാഴപ്പഴം: വാഴപ്പഴം പോഷക ​ഗുണങ്ങൾ നിറഞ്ഞ ഫലമാണ്. നാരുകളാലും സമ്പന്നമാണ് ഇവ. എന്നാൽ, രാത്രിയിൽ ഉറങ്ങുന്നതിന് തൊട്ടുമുൻപ് വാഴപ്പഴം കഴിക്കരുത്. 2-3 മണിക്കൂർ മുമ്പെങ്കിലും കഴിക്കാൻ ശ്രദ്ധിക്കുക.

ഉള്ളിയും വെളുത്തുള്ളിയും: ഉള്ളിയും വെളുത്തുള്ളിയും ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിൽ പ്രധാനപ്പെട്ടവയാണ്. നിരവധി ആരോ​ഗ്യ ​ഗുണങ്ങളും ഇവയ്ക്കുണ്ട്. എന്നാൽ, ഉള്ളിയും വെളുത്തുള്ളിയും അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകും.

ALSO READ: Monsoon Health: മഴക്കാലത്ത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാം; വീട്ടിൽ തന്നെയുണ്ട് വഴികൾ

കുരുമുളക്: കുരുമുളക് പരിമിതമായ അളവിൽ കഴിക്കുന്നത് കുടലിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്. എന്നാൽ, ഇത് അമിതമായാൽ നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവയ്ക്ക് കാരണമാകും.

ബ്രോക്കോളി, കോളിഫ്ലവർ: ബ്രോക്കോളിയുടെയും കോളിഫ്‌ളവറിന്റെയും തണ്ട് കളയുന്നത് യഥാർത്ഥത്തിൽ അതിന്റെ പോഷക ​ഗുണങ്ങൾ അറിയാതെയാണ്. ഇവയുടെ തണ്ടിൽ കൂടുതൽ നാരുകൾ, വിറ്റാമിൻ സി, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

പച്ചക്കറികൾ: നിങ്ങൾ പച്ചക്കറികൾ അമിതമായി വേവിച്ച് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ല മൂല്യം നൽകുന്നില്ല. സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് ആരോഗ്യകരമായ എണ്ണയിൽ പച്ചക്കറികൾ പാചകം ചെയ്യാൻ ആരോ​ഗ്യവിദ​ഗ്ദർ നിർദേശിക്കുന്നു.

ബീൻസ്: നിങ്ങൾ ബീൻസ് എത്രയധികം പാകം ചെയ്യുന്നുവോ അത്രയും അവശ്യ പോഷകങ്ങളും നഷ്ടപ്പെടും. ബീൻസ് രാത്രി കുതിർത്ത് വയ്ക്കുന്നത് അവയെ മൃദുവാക്കുകയും പാചകം ചെയ്യാനുള്ള സമയം കുറയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്താൽ പോഷകങ്ങൾ അധികം നഷ്ടപ്പെടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News