Health Tips: പപ്പായക്കൊപ്പം ഇവ കഴിക്കാൻ പാടില്ല, ശ്രദ്ധിക്കണം ഇത്തരമൊരു കോമ്പോ

Papaya Eating Combos: ചില ഭക്ഷണത്തോടൊപ്പം പപ്പായ കഴിക്കുന്നത് അപകടകരമാണ്. ആരോഗ്യ വിദഗ്ധർ തന്നെയാണ് ഇത്തരം കോമ്പിനേഷനുകളെ പറ്റി മുന്നറിയിപ്പ് നൽകുന്നത്

Written by - Zee Malayalam News Desk | Last Updated : May 20, 2023, 05:20 PM IST
  • പപ്പായയുടെയും തൈരിന്റെയും ഫലങ്ങൾ പരസ്പരം വിപരീതമാണ്
  • ഇവ രണ്ടും കൂടിച്ചേരുന്നത് ആരോഗ്യത്തിന് ഹാനികരമാണ്
  • ഈ മിശ്രിതം കഴിക്കുന്നത് ജലദോഷം, ചുമ, തലവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും
Health Tips: പപ്പായക്കൊപ്പം ഇവ കഴിക്കാൻ പാടില്ല, ശ്രദ്ധിക്കണം ഇത്തരമൊരു കോമ്പോ

ഭക്ഷണകാര്യത്തിൽ പലർക്കും പല രീതികളാണ്. ചിലർ ചില ഭക്ഷണം കഴിക്കില്ല എന്നാൽ മറ്റ് ചിലർക്ക് എല്ലാ തരം ഭക്ഷണവും ഇഷ്ടമാണ്. ഇതിലൊന്നാണ് പപ്പായ. പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ഏറെയാണ്. പപ്പായയുടെ ഓരോ ഭാഗവും ആരോഗ്യത്തിന് ഗുണകരമാണെങ്കിലും, ചില ഭക്ഷണത്തോടൊപ്പം പപ്പായ കഴിക്കുന്നത് അപകടകരമാണ്. ആരോഗ്യ വിദഗ്ധർ തന്നെയാണ് ഇത്തരം കോമ്പിനേഷനുകളെ പറ്റി മുന്നറിയിപ്പ് നൽകുന്നത്.

പപ്പായയ്‌ക്കൊപ്പം തൈര്: ആയുർവേദം അനുസരിച്ച്, പപ്പായയുടെയും തൈരിന്റെയും ഫലങ്ങൾ പരസ്പരം വിപരീതമാണ്. പപ്പായയുടെ ഫലം ചൂടും തൈരിന്റെ ഫലം തണുപ്പുമാണ്.
അതുകൊണ്ട് തന്നെ ഇവ രണ്ടും കൂടിച്ചേരുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഈ മിശ്രിതം കഴിക്കുന്നത് ജലദോഷം, ചുമ, തലവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. 
ഒരുമിച്ച് കഴിക്കാതെ ഏകദേശം 1 മണിക്കൂർ ഇടവേളയിൽ ഇവ കഴിക്കാം.

പപ്പായയ്‌ക്കൊപ്പം ഓറഞ്ച്: പപ്പായയും ഓറഞ്ചും പരസ്പരം എതിർവശത്താണ്. പപ്പായയുടെ രുചി മധുരമാണെങ്കിൽ ഓറഞ്ചിന് പുളിയാണ്. ഈ രണ്ട് പഴങ്ങളും ശരീരത്തിൽ വ്യത്യസ്ത രീതികളിൽ പ്രവർത്തിക്കുന്നു. ഇവ രണ്ടും ഒരുമിച്ച് കഴിച്ചാൽ  വയറിളക്കം, മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.

പപ്പായയ്‌ക്കൊപ്പം പാൽ: പപ്പായയ്‌ക്കൊപ്പം പാൽ കുടിക്കാൻ പാടില്ല.  മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾ ഇതുവഴി ഉണ്ടായേക്കാം.ഇതുകൂടാതെ, ഈ കോമ്പിനേഷൻ വയറുവേദനയും മറ്റും ഉണ്ടാക്കും.കഴിക്കേണ്ടി വന്നാൽ രണ്ടും തമ്മിൽ ഏകദേശം 30 മിനിറ്റ് ഇടവേള വേണം.

പപ്പായയ്‌ക്കൊപ്പം കയ്‌പക്ക: പപ്പായക്കൊപ്പം കയ്‌പ്പക്ക കഴിക്കുന്നതും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. കാരണം ശരീരത്തിലെ ജലാംശം നിലനിർത്തുന്ന ജലം പപ്പായയിൽ സമ്പുഷ്ടമാണ്. മറുവശത്ത്,കയ്പ്പക്ക ശരീരത്തിൽ നിന്ന് വെള്ളം ആഗിരണം ചെയ്യും. ഈ കോമ്പിനേഷൻ മുതിർന്നവരേക്കാൾ കുട്ടികൾക്ക് കൂടുതൽ ദോഷകരമാണ്.

പപ്പായയ്‌ക്കൊപ്പം നാരങ്ങ: പപ്പായയ്‌ക്കൊപ്പം നാരങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. പലരും പപ്പായ ഫ്രൂട്ട് ചാറ്റ് ഉണ്ടാക്കി അതിൽ നാരങ്ങ ഇടാറുണ്ട് ഇത് വളരെ തെറ്റാണ്. ഇവ രണ്ടും കൂടിച്ചേർന്നാൽ ശരീരത്തിൽ ദഹനപ്രശ്‌നങ്ങൾ ഉണ്ടാകാം. ഇത്തരമൊരു സാഹചര്യത്തിൽ കുട്ടികൾക്ക് പപ്പായ നൽകുമ്പോൾ അതിൽ നാരങ്ങ പിഴിഞ്ഞെടുക്കുന്നത് ഒഴിവാക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News