Hairfall: മുടി കൊഴിച്ചിൽ സമ്മർദ്ദത്തിന്റെയും മോശം മാനസികാവസ്ഥയുടെയും പരിണിതഫലമാണോ?

Stress effect on hair: സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി മാനസികമായ പ്രശ്‌നങ്ങൾക്കാണ് കാരണമാകുന്നതെങ്കിലും ദീർഘകാലം സമ്മർദ്ദത്തിന് വിധേയമാകുമ്പോൾ അവ ബാഹ്യമായും പ്രകടമാകും.

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 07:58 AM IST
  • മുടി കൊഴിച്ചിലിന് സമ്മർദ്ദം ഒരു പ്രേരക ഘടകമാകുമെന്ന് പലർക്കും അറിയില്ല
  • കൂടാതെ, മോശം ഉറക്കവും ഉറക്കക്കുറവും ഉറക്ക ഹോർമോണായ മെലറ്റോണിൻ ഉൽപാദനത്തിൽ മാറ്റം വരുത്തുന്നതിലൂടെ മുടിയുടെ വളർച്ചയെ ബാധിക്കും
  • ഉത്കണ്ഠയും മോശം മാനസികാവസ്ഥയും നിയന്ത്രിക്കുന്ന ഹോർമോൺ ശരീരത്തെ സമ്മർദ്ദത്തിന് വിധേയമാക്കും
Hairfall: മുടി കൊഴിച്ചിൽ സമ്മർദ്ദത്തിന്റെയും മോശം മാനസികാവസ്ഥയുടെയും പരിണിതഫലമാണോ?

മുടി കൊഴിച്ചിൽ പലപ്പോഴും പലരെയും മാനസിക സമ്മർദ്ദത്തിലാക്കാം. എന്നാൽ, മാനസിക സമ്മർദ്ദം മുടി കൊഴിച്ചിലിന് പിന്നിലെ പ്രധാന കാരണമാണെന്ന് നിങ്ങൾക്ക് അറിയാമോ. സമ്മർദ്ദവും നിങ്ങളുടെ മൊത്തത്തിലുള്ള മാനസികാരോഗ്യവും മുടി കൊഴിച്ചിലിനെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? മനുഷ്യശരീരം ദിവസേന നിരവധി ശാരീരിക മാനസിക അസന്തുലിതാവസ്ഥകൾക്ക് വിധേയമാകുന്നുണ്ട്. സാധാരണ ശാരീരിക പ്രവർത്തനങ്ങളിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ ശരീരത്തിന്റെ പ്രതികരണ സംവിധാനമാണ് സ്ട്രെസ്. സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി മാനസികമായ പ്രശ്‌നങ്ങൾക്കാണ് കാരണമാകുന്നതെങ്കിലും ദീർഘകാലം സമ്മർദ്ദത്തിന് വിധേയമാകുമ്പോൾ അവ ബാഹ്യമായും പ്രകടമാകും.

സമ്മർദ്ദം, ഹോർമോണുകൾ, മുടിയുടെ ആരോഗ്യം എന്നിവ തമ്മിലുള്ള ബന്ധം

ഒരു ക്രോസ്-സെക്ഷണൽ പഠനം കാണിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തിന്റെ തോത് മുടികൊഴിച്ചിലിന്റെ തീവ്രത വർധിപ്പിക്കുന്നു എന്നാണ്. മുടി കൊഴിച്ചിലിന് സമ്മർദ്ദം ഒരു പ്രേരക ഘടകമാകുമെന്ന് പലർക്കും അറിയില്ല. കൂടാതെ, മോശം ഉറക്കവും ഉറക്കക്കുറവും ഉറക്ക ഹോർമോണായ മെലറ്റോണിൻ ഉൽപാദനത്തിൽ മാറ്റം വരുത്തുന്നതിലൂടെ മുടിയുടെ വളർച്ചയെ ബാധിക്കും. ഉത്കണ്ഠയും മോശം മാനസികാവസ്ഥയും നിയന്ത്രിക്കുന്ന ഹോർമോൺ ശരീരത്തെ സമ്മർദ്ദത്തിന് വിധേയമാക്കും.

ALSO READ: Menstrual Cups Or Tampons: മെൻസ്ട്രൽ കപ്പുകളാണോ ടാംപണുകളാണോ മികച്ചത്? മാറുന്ന ആർത്തവ രീതികളെക്കുറിച്ച് അറിയാം

മാനസികമോ ശാരീരികമോ ആയ സമ്മർദ്ദങ്ങളിലൂടെ ദീർഘനേരം കടന്നുപോകുന്നത് സ്ട്രെസ് ഹോർമോണുകളുടെ (കോർട്ടിസോൾ) വർദ്ധനവിന് കാരണമാകും. രോമകൂപങ്ങളിൽ സംഭവിക്കുന്ന മുടി വളർച്ചാ ചക്രം നിയന്ത്രിക്കുന്നതിൽ കോർട്ടിസോൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ, ഹോർമോണുകളുടെ അളവ് വർദ്ധിക്കുന്നത് ഒന്നുകിൽ ഹൈലൂറോണിക് ആസിഡ്, പ്രോട്ടിയോഗ്ലൈക്കൻസ് പോലുള്ള ഹെയർ സൈക്കിൾ മോഡുലേറ്ററുകളുടെ ഉത്പാദനം കുറയ്ക്കും, അല്ലെങ്കിൽ ഈ മോഡുലേറ്ററുകൾ വലിയ അളവിൽ വിഘടിപ്പിക്കപ്പെടും. ഇതുവഴി തലയോട്ടി വരണ്ടതും പരുക്കനുമാകുന്നു.

സമ്മർദ്ദം മുടി വളർച്ചാ ചക്രത്തെ എങ്ങനെ ബാധിക്കുന്നു?

മുടി വളർച്ചാ ചക്രം നാല് ഘട്ടങ്ങളിലായാണ് സംഭവിക്കുന്നത്: വളർച്ചാ ഘട്ടം, പരിവർത്തന ഘട്ടം, വിശ്രമം, കൊഴിച്ചിൽ. രോമകൂപങ്ങളിൽ സ്റ്റെം സെല്ലുകൾ ഉണ്ട്, സ്ട്രെസ് ലെവലിന്റെ കാഠിന്യത്തിന് അനുസരിച്ച്, അവയുടെ പുനരുൽപ്പാദന ശേഷി കുറയുന്നു. സമ്മർദ്ദവും മുടികൊഴിച്ചിലും സംബന്ധിച്ച് ഹാർവാർഡ് സർവകലാശാലയിലെ ഡോ.യാ-ചീഹ് ഹ്സുവിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനം, ശരീരത്തിലെ കോർട്ടികോസ്റ്റീറോയിഡ് അളവ് വർധിച്ച് രോമവളർച്ച കുറയ്ക്കുകയും രോമകൂപങ്ങളെ വിശ്രമ ഘട്ടത്തിലേക്ക് തള്ളിവിടുകയും മുടി വളർച്ച മോശമാക്കുന്നതിനോ മുടി കൊഴിയുന്നതിനോ കാരണമാക്കുകയും ചെയ്യുന്നുവെന്ന അനുമാനത്തിലേക്കെത്തി. സ്ട്രെസ് നോറാഡ്രിനാലിൻ അളവ് വർദ്ധിപ്പിക്കുകയും, മെലനോസൈറ്റ് സ്റ്റെം സെല്ലുകളുടെ പ്രവർത്തനത്തെ തടയുകയും, മുടി നരയ്ക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.

ALSO READ: Aspirin: എന്തുകൊണ്ടാണ് ആസ്പിരിൻ ​ഗുളികകൾ എല്ലാവർക്കും അനുയോജ്യമല്ലെന്ന് പറയുന്നത്? അപകട സാധ്യതയുള്ളത് ആർക്കൊക്കെ?

ആരോഗ്യമുള്ള മുടിക്ക് നല്ല മാനസികാരോ​ഗ്യത്തിന്റെ പ്രാധാന്യം

നല്ല മാനസിക ക്ഷേമം നിലനിർത്തുന്നത് സാധാരണ മുടി വളർച്ചാ ചക്രത്തിനും ആരോഗ്യമുള്ള മുടി കൈവരിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. അതിനാൽ, ദൈനംദിന സമ്മർദ്ദ നിലകളെ നേരിടാൻ സ്ട്രെസ് മാനേജ്മെന്റ് സ്വീകരിക്കണം. സ്ട്രെസ് ദീർഘകാലം അനുഭവിക്കുന്നത് മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തിന്റെ ഗുണനിലവാരം മോശമാക്കും.

നമ്മുടെ ജീവിതത്തെ ക്രിയാത്മകമാക്കുന്ന ആളുകളുമായി ഗുണമേന്മയോടെ സമയം ചെലവഴിക്കുന്നത് ദൈനംദിന സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള ആന്തരിക പ്രതിരോധം വളർത്തിയെടുക്കാൻ സഹായിക്കും. കൂടാതെ, ശ്വസന വ്യായാമങ്ങൾ, ധ്യാനം, മ്യൂസിക് തെറാപ്പി തുടങ്ങിയ റിലാക്സേഷൻ ടെക്നിക്കുകൾ ഉൾപ്പെടുത്തുന്നത് സഹായിക്കും. തല മസാജ് ചെയ്യുന്നത് മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. ഒരു നല്ല മാനസിക ആരോ​ഗ്യം കെട്ടിപ്പടുക്കുന്നതിന് തിരക്കേറിയ ജോലി ഷെഡ്യൂളുകളിൽ നിന്ന് ഇടയ്ക്ക് വിശ്രമം എടുക്കുന്നത് നല്ല തൊഴിൽ-ജീവിത സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് നിങ്ങളെ സഹായിക്കും. നല്ല മാനസികാരോഗ്യവും നിയന്ത്രിത സമ്മർദ്ദ നിലകളും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News