Hair Care Tips: അഴകാര്‍ന്ന നീളമുള്ള മുടി വേണോ? അല്പം ഒലിവ് ഓയില്‍ പുരട്ടിയാല്‍ മതി

 

Written by - Zee Malayalam News Desk | Last Updated : Feb 11, 2022, 11:29 PM IST
  • ഒലിവ് ഉപയോഗിക്കുന്നതിലൂടെ മുടിയുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാവുന്നതാണ്.
  • മുടിയിൽ ഒലിവ് ഓയിൽ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയേണ്ടത് പ്രധാനമാണ്
Hair Care Tips: അഴകാര്‍ന്ന നീളമുള്ള മുടി വേണോ? അല്പം ഒലിവ് ഓയില്‍  പുരട്ടിയാല്‍ മതി
 
Hair Care Tips: അഴകാര്‍ന്ന നീളമുള്ള  മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്.  മുടി നന്നായി വളര്‍ത്താന്‍ വേണ്ടി   പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ച് മടുത്തുവെങ്കില്‍ ഇത് ശ്രദ്ധിച്ചോളൂ... 
 
മുടി വേഗത്തിൽ വളരാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അല്പം ഒലിവ് ഓയില്‍ ഉപയോഗിച്ചു നോക്കൂ അത്ഭുതം കാണാം.  
 
ഒലിവ് ഉപയോഗിക്കുന്നതിലൂടെ മുടിയുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാവുന്നതാണ്. എന്നാൽ ആദ്യം തന്നെ മുടിയിൽ ഒലിവ് ഓയിൽ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയേണ്ടത് പ്രധാനമാണ്. ഈ എണ്ണയുടെ ഗുണങ്ങളും അറിയാം.  
 
ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ചെറുതായൊന്ന് ചൂടാക്കി തലയിൽ മസാജ് ചെയ്യുന്നത് മുടി നന്നായി തഴച്ച് വളരാൻ സഹായിക്കും.  മുടിയുടെ സ്വാഭാവിക തിളക്കം നിലനിർത്താൻ ഒലിവ് ഓയിൽ വളരെ ഉപയോഗപ്രദമാണ്. ഒലിവ് ഓയിൽ മുടിക്ക് വളരെ ഉപയോഗപ്രദമാണ്. എന്നാൽ മുടിയിൽ ഒലിവ് ഓയിൽ അധികമായി ഉപയോഗിക്കരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.  
 
താരൻ അകറ്റും ഒലിവ് ഓയില്‍  
 
മുടിയില്‍ കാണുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കുകയും മുടിയുടെ ഭംഗി നഷ്‌ടമാകുകയും ചെയ്യും. ഒലിവ് ഓയിൽ ഉപയോ​ഗിച്ച് 15 മിനിറ്റ് മുടി നന്നായി മസാജ് ചെയ്താല്‍  താരന്‍ മാറിക്കിട്ടും. 
 
മുടി കൊഴിച്ചിൽ തടയും 
 
 മുടി കൊഴിച്ചിൽ തടയുന്നതിന് ഒലിവ് ഓയില്‍ സഹായകമാണ്.  ഒലിവ് ഓയിൽ ചെറുതായി ചൂടാക്കി അൽപം വെളിച്ചണ്ണയും ചേർത്ത് തലയിൽ പുരട്ടുക.  ഇത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.
 
മുടിയ്ക്ക് തിളക്കം നല്‍കും
 
ഒരു പാത്രത്തിൽ ഒലീവ് ഓയിലും വെളിച്ചെണ്ണയും നന്നായി മ്ക്സ് ചെയ്യുക, ഈ മിശ്രിതം ചൂടാക്കി മുടിയില്‍ നന്നായി മസാജ് ചെയ്യുക.  മസാജ് ചെയ്ത ശേഷം, ഒരു ടവൽ  ചെറുചൂടുള്ള വെള്ളത്തിൽ മുക്കി പിഴിഞ്ഞശേഷം മുടിയില്‍ കെട്ടിവയ്ക്കുക. 10 മിനിട്ടിന് ശേഷം മുടി കഴുകുക.  ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിയ്ക്ക്  സ്വാഭാവിക തിളക്കം നിലനിർത്താം.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News