Weight loss: ശരീരഭാരം കുറയ്ക്കാൻ ആയുർവേദത്തിലെ അഞ്ച് വഴികൾ‌‌

Weight loss: ഭക്ഷണം കഴിക്കുന്ന സമയം, ഉറക്കം എന്നിവയെല്ലാം ശരീരഭാരം നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുവെന്നാണ് ആയുർവേദത്തിൽ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 12, 2022, 04:39 PM IST
  • സൂര്യോദയത്തിനും അസ്തമയത്തിനും ഇടയിലുള്ള പകൽ നേരത്ത് മാത്രം ഭക്ഷണം കഴിക്കണമെന്നാണ് ആയുർവേദത്തിൽ പറയുന്നത്
  • ഈ സമയത്താണ് ദഹനപ്രക്രിയ സജീവമായി നടക്കുന്നത്
  • അതിനാലാണ് പകൽ സമയത്ത് മാത്രം ഭക്ഷണം കഴിക്കണമെന്ന് ആയുർവേദത്തിൽ നിർദേശിക്കുന്നത്
Weight loss: ശരീരഭാരം കുറയ്ക്കാൻ ആയുർവേദത്തിലെ അഞ്ച് വഴികൾ‌‌

ശരീരഭാരം കുറയ്ക്കുന്നതിനായി നിരവധി മാർ​ഗങ്ങൾ സ്വീകരിക്കാറുണ്ട്. ഭക്ഷണവും വ്യായാമവും ഉൾപ്പെടെയുള്ള മാർ​ഗങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനായി ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആയുർവേദത്തിലും വ്യക്തമാക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്ന സമയം, ഉറക്കം എന്നിവയെല്ലാം ശരീരഭാരം നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുവെന്നാണ് ആയുർവേദത്തിൽ വ്യക്തമാക്കുന്നത്.

സൂര്യോദയത്തിനും അസ്തമയത്തിനും ഇടയിലുള്ള പകൽ നേരത്ത് മാത്രം ഭക്ഷണം കഴിക്കണമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ഈ സമയത്താണ് ദഹനപ്രക്രിയ സജീവമായി നടക്കുന്നത്. അതിനാലാണ് പകൽ സമയത്ത് മാത്രം ഭക്ഷണം കഴിക്കണമെന്ന് ആയുർവേദത്തിൽ നിർദേശിക്കുന്നത്.

ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ദിവസവും കുറഞ്ഞത് ഏഴ് മുതൽ എട്ട് ​ഗ്ലാസ് വരെ വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നതിനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

ALSO READ: Honey: തേൻ നല്ലതാണ്... എന്നാൽ, അമിതമായി കഴിച്ചാൽ ആരോ​ഗ്യത്തിന് ദോഷം ചെയ്യും

പഞ്ചസാര, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം. എണ്ണയിൽ വറുത്തതും മധുരം അധികമുള്ള ഭക്ഷണങ്ങളും കരളിന് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കും. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ കരളിന്റെ സമ്മർദ്ദം കുറച്ച് ദഹനം വേ​ഗത്തിൽ സാധ്യമാക്കും. വയറിലെ നീർക്കെട്ട് ഒഴിവാക്കാനും ഭക്ഷണത്തിൽ നിന്ന് ശരീരത്തിന് ആവശ്യമായ പോഷണങ്ങൾ സ്വീകരിക്കാനും ഇതുവഴി എളുപ്പത്തിൽ സാധിക്കും.

ശരീരഭാരം നിയന്ത്രിക്കുന്നത് വ്യായാമം പ്രധാനമാണ്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും വ്യായാമം ചെയ്യണം. വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രക്തചം​ക്രമണം വർധിപ്പിക്കും. ഇതുവഴി ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ആവശ്യത്തിന് പോഷണവും ഓക്സിജനും ലഭിക്കും.

ശരീരത്തിന് ശരിയായ വിശ്രമം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. രാത്രി പത്തിനും രാവിലെ ആറിനും ഇടയിലുള്ള സമയമാണ് ഉറങ്ങാൻ മികച്ചതെന്നാണ് ആയുർവേദത്തിൽ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News